Tag: chilli beef

  • ബീഫ് ചില്ലി ഉണ്ടാക്കാം

    ബീഫ് ചില്ലി ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചില്ലി ബീഫ് ഉണ്ടാക്കിയാലോ ? ബീഫ് നമ്മള്‍ പലവിധത്തില്‍ വയ്ക്കാറുണ്ട് അല്ലെ …
    സുപ്രീം കോടതി ഇടപെട്ടത്തില്‍ പിന്നെ ബീഫിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഒക്കെ കുറെ കുറഞ്ഞു എന്ന് തോന്നുന്നു ..എന്തായാലും നമ്മള്‍ക്ക് ഇതുവരെ വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരം ..അപ്പോള്‍ നമുക്ക് നോക്കാം ചില്ലി ബീഫ് ഉണ്ടാക്കുന്നത് എങ്ങിനെയാണ് എന്ന് ..അതിനാവശ്യമുള്ള സാധനങ്ങള്‍

    ബീഫ് 1 കിലോ ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി കൊള്ളൂ അതാണ്‌ നല്ലത് കേട്ടോ
    വെളുത്തുള്ളി 2 ടേബിള്‍ സ്പൂണ്‍ പേസ്റ്റ് ആക്കി എടുക്കണം
    ഇഞ്ചി 2 ടേബിള്‍ സ്പൂണ്‍ ഇതും പേസ്റ്റ് ആക്കി എടുക്കണം
    കുരുമുളക് പൊടി മൂന്നു ടി സ്പൂണ്‍ ( കുരുമുളക് പൊടിയുടെ എരിവു ആണ് ഇഷ്ട്ടമെങ്കില്‍ ഇത് കൂട്ടിയിട്ടു ചുവന്ന മുളക് പൊടി കുറയ്ക്കാം കേട്ടോ അതെല്ലാം നിങ്ങളുടെ ഇഷ്ട്ടം അനുസരിച്ച് ചെയ്യാം )
    സോയാസോസ് നാല് ടേബിള്‍ സ്പൂണ്‍
    സവാള വലുത് മൂന്നെണ്ണം കുറയ്ക്കണ്ട ഇത് കനം കുറച്ചു നീളത്തില്‍ അരിഞ്ഞു എടുക്കാം
    മുളകുപൊടി 1 ടേബിള്‍ സ്പൂണ്‍ ( എരിവു നിങ്ങള്‍ക്ക് അധികം വേണമെങ്കില്‍ കൂടുതല്‍ എടുത്തോളൂ കേട്ടോ )
    ഉപ്പ് ആവശ്യത്തിന്
    പച്ച മുളക് അഞ്ചെണ്ണം
    ഗരം മസാലയ്ക്ക് വേണ്ടി കറുവാപട്ട ഒരു കഷണവും , മൂന്നാല് ഏലക്കയും , ഒരു തക്കോലവും, ഒരു ടിസ്പൂണ്‍ പേരും ജീരകവും , ഒരു ചെറിയ കഷണം ജാതി പത്രിയും , അഞ്ചാറു ഗ്രംബൂപും കൂടി ഒന്ന് ചെറുതാക്കി ചൂടാക്കി പൊടിച്ചു എടുക്കണം
    ക്യാപിസിക്കം ഒരെണ്ണം ഇതും ഒന്ന് നുറുക്കി എടുക്കാം
    വെളിച്ചെണ്ണ ആവശ്യത്തിനു

    ഇനി ഇത് തയ്യാറാക്കേണ്ടത് എങ്ങിനെയാണെന്ന് നോക്കാം
    ആദ്യം തന്നെ കഴുകി വൃത്തി ആക്കിയ ബീഫ് കഷ്ണങ്ങളും ഇഞ്ചി വെളുത്തുള്ളി അരച്ചതും കുരുമുളക് പൊടി സോയാസോസ് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്തിട്ട് ഇത് കുറച്ചു നേരം വയ്ക്കാം ..ഒന്ന് മസാല പിടിക്കട്ടെ …അതിനു ശേഷം ഇത് കുക്കറില്‍ വെള്ളം ഒഴിക്കാതെ ഒന്ന് വേവിച്ചു എടുക്കാം.ഇനി നമുക്ക് ഒരു ചുവട് കട്ടിയുള്ള പാന്‍ അടുപ്പത് വച്ചിട്ട് അതില്‍ വെളിച്ചെണ്ണ ഒഴിക്കാം ചൂടായി കഴിയുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും കൂടി ഇട്ടു നന്നായി വഴട്ടാം ( ഒരു നുള്ള് ഉപ്പു ഇട്ടു കൊടുത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും ) ഇത് നല്ല ബ്രൌണ്‍ നിറം ആയാല്‍ ക്യാപ്സിക്കവും , മുളക് പൊടിയും ഗരം മസാല പൊടിച്ചു എടുത്തതും കൂടിയിട്ടു ഒന്ന് ഇളക്കണം എന്നിട്ട് ഇതിലേയ്ക്ക് വേവിച്ചു വച്ച ബീഫ് ചേര്‍ത്ത് നന്നായി വഴറ്റി എടുക്കാം
    ചില്ലി ബീഫ് റെഡി !

    ഇതുണ്ടാക്കി നോക്കണേ എല്ലാവരും ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും കൂടി ഷെയര്‍ ചെയ്തു കൊടുക്കണേ.. ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്‌ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യുക പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

    പ്ലം കേക്ക് ഉണ്ടാക്കാം

  • ചില്ലി ബീഫ് തയ്യാറാക്കാം

    ചില്ലി ബീഫ് തയ്യാറാക്കാം

    നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരില്‍ ബീഫ് ഇഷ്ടപ്പെടുന്നവരില്‍ ഒരു വിഭാഗമുണ്ട്. ഇതുകൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങളും ഉണ്ടാക്കുകയുമാകാം.
    ബീഫ് ഇഷ്ടപ്പെടുന്നവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന നല്ലൊരു വിഭവമാണ് ചില്ലി ബീഫ് ഫ്രൈ. ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ..

    ആവശ്യമുള്ള സാധനങ്ങള്‍:

    ബീഫ്- അരക്കിലോ

    സവാള-2

    തക്കാളി-2

    പച്ചമുളക്-6

    ക്യാപ്‌സിക്കം-1

    ഇഞ്ചി-1 കഷ്ണം

    തക്കാളി അരച്ചത്-4 ടീസ്പൂണ്‍

    ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍

    മുളകുപൊടി-1 ടീസ്പൂണ്‍

    മല്ലിപ്പൊടി-അര ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

    ജീരകം-അര ടീസ്പൂണ്‍

    കറുവാപ്പട്ട-ഒരു കഷ്ണം

    പെരുഞ്ചീരകം-അര ടീസ്പൂണ്‍

    ഉപ്പ്

    എണ്ണ

    വെള്ളം

    തയ്യാറാക്കുന്നവിധം:

    ബീഫ് നല്ലപോലെ കഴുകി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി വയ്ക്കുക. ഇത് 15 മിനിറ്റ് കഴിഞ്ഞ് പാകത്തിന് വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിയ്ക്കണം.

    ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ സവാളയിട്ടു വഴറ്റുക. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കണം. പിന്നീട് പെരുഞ്ചീരകം, പച്ചമുളക്, ക്യാപ്‌സിക്കം, ഇഞ്ചി, മുളകുപൊടി, ജീരകം, കറുവാപ്പട്ട എന്നിവ ചേര്‍ത്തിളക്കണം.

    മുകളിലെ കൂട്ട് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി അരച്ചതു ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക വേവിച്ചു വച്ചിരിയ്ക്കുന്ന ബീഫ് ചേര്‍ത്തിളക്കുക.

    ബീഫ് നല്ലപോലെ വെന്ത് മസാല പിടിച്ചു കഴിയുമ്പോള്‍ വെള്ളം വറ്റിച്ചെടുക്കാം.

    ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ഉപയോഗിക്കാം.

    #beef #onion #tomato #greenchilli