Tag: chicken kabab

  • ചിക്കന്‍ കബാബ് ഉണ്ടാക്കാം

    ചിക്കന്‍ കബാബ് ഉണ്ടാക്കാം

    ചിക്കന്‍ കബാബ് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Chicken kabab ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemin’s corner ചാനല്‍ Subscribe ചെയ്യൂ.

  • ചിക്കന്‍ കബാബ് ഉണ്ടാക്കാം

    ചിക്കന്‍ കബാബ് ഉണ്ടാക്കാം

    ചേരുവകള്‍
    ചിക്കന്‍ ബ്രെസ്റ്റ്-1 കിലോ
    സവാള-1
    ചെറുനാരങ്ങാനീര്-4 ടേബള്‍ സ്പൂണ്‍
    കടുകരച്ചത്-1 ടീസ്പൂണ്‍
    കുരുമുളകുപൊടി-1 ടീസ്പൂണ്‍
    ജീരകപ്പൊടി-1 ടീസ്പൂണ്‍
    കുങ്കുമപ്പൂ-ഒരു നുള്ള്
    ചൂടുവെള്ളം-3 ടേബിള്‍ സ്പൂണ്‍
    ഒലീവ് ഓയില്‍ 4 ടേബിള്‍ സ്പൂണ്‍
    ഉപ്പ് ആവശ്യത്തിനു
    ഉണ്ടാക്കേണ്ട വിധം
    സവാള, ചെറുനാരങ്ങാനീര്, ഒലീവ് ഓയില്‍, ഉപ്പ്, കുരുമുളകുപൊടി എന്നിവ ഒരുമിച്ചരയ്ക്കുക.
    കുങ്കുമപ്പൂ ചൂടുവെള്ളത്തില്‍ 10 മിനിറ്റ് ഇട്ടു വയ്ക്കുക.
    ചിക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ജീരകപ്പൊടി, കടുകരച്ചത്, അരച്ച മസാല, കുങ്കുമപ്പൂ എന്നിവ പുരട്ടി 8 മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കുക. മസാല പിടിയ്ക്കാനാണിത്. ഫ്രീസര്‍ ഒഴിവാക്കുക.
    ഇതിനു ശേഷം ചിക്കന്‍ പുറത്തെടുത്ത് സ്‌ക്രൂവേഴ്‌സില്‍ കോര്‍ക്കുക. ഇത് ഗ്രില്‍ ചെയ്‌തെടുക്കാം.
    ചൂടോടെ  കബാബ് കഴിയ്ക്കൂ.