Tag: chicken donut

  • ചിക്കൻ ഡോണട്ട്

    ചിക്കൻ ഡോണട്ട്

    എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ റെസിപ്പി, കുട്ടികൾക്കെല്ലാം ഒരുപാട് ഇഷ്ടമാകുന്ന ചിക്കൻ ഡോണട്ട് തയ്യാറാക്കാം..

    INGREDIENTS

    വേവിച്ചെടുത്ത ചിക്കൻ

    ഗരം മസാല -അര ടീസ്പൂൺ

    മുളക് ചതച്ചത് -ഒരു ടീസ്പൂൺ

    ചിക്കൻ മസാല- ഒരു ടീസ്പൂൺ

    വെളുത്തുള്ളി -രണ്ട്

    ഇഞ്ചി -ഒരു കഷണം

    ചില്ലി സോസ് -ഒരു ടേബിൾസ്പൂൺ

    പച്ചമുളക് -രണ്ട്

    മല്ലിയില

    സവാള -ഒന്ന്

    ഉരുളക്കിഴങ്ങ് വേവിച്ചത് -രണ്ടെണ്ണം

    ബ്രഡ് -രണ്ടെണ്ണം

    ബ്രഡ് ക്രംസ്

    മുട്ട

    PREPARATION

    ഒരു മിക്സിയുടെ ജാറിലേക്ക് മഞ്ഞൾപൊടിയും ഉപ്പും കുരുമുളകുപൊടിയും ചേർത്ത് വേവിച്ചെടുത്ത ചിക്കനും മസാല പൊടികൾ ഉരുളക്കിഴങ്ങ് വേവിച്ചെടുത്തത് ബ്രഡ് മല്ലിയില പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ഇവയെല്ലാം ചേർത്ത് ഒന്ന് അരച്ചെടുക്കുക ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ആവശ്യത്തിന് ബ്രഡ് ക്രംസ് ചേർത്ത് കുഴച്ച് മീഡിയം കട്ടിയുള്ള ഒരു മാവാക്കാം ശേഷം കുറച്ചു കുറച്ചായി എടുത്തു ഡോനട്ട് പോലെ ആക്കി എടുക്കുക, ഇതിനെ മുട്ടയിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്ത് ഫ്രൈ ചെയ്ത് എടുക്കാം. ബ്രഡ് ക്രംസ് കോട്ട് ചെയ്തതിനുശേഷം ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ അടുത്ത ദിവസങ്ങളിലേക്ക് ഉപയോഗിക്കാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World