Tag: #cashew mappas

  • കശുവണ്ടി മപ്പാസ്

    കശുവണ്ടി മപ്പാസ്

    പച്ച കശുവണ്ടി കൊണ്ട് ഉണ്ടാക്കാവുന്ന റെസിപ്പികൾ അറിയുമോ? ഇവിടെ ഇതാ പച്ച കശുവണ്ടി ഉപയോഗിച്ച് ഒരു അടിപൊളി കറി തയ്യാറാക്കുകയാണ്…

    Ingredients

    പച്ച കശുവണ്ടി

    ഇഞ്ചി

    വെളിച്ചെണ്ണ

    വെളുത്തുള്ളി

    പച്ചമുളക്

    ചെറിയുള്ളി 180 ഗ്രാം

    പച്ച തക്കാളി രണ്ട്

    മഞ്ഞൾപൊടി കാൽ ടീസ്പൂൺ

    മല്ലിപ്പൊടി ഒന്നര ടീസ്പൂൺ

    മുളകുപൊടി ഒരു ടീസ്പൂൺ

    രണ്ടാം തേങ്ങാപ്പാൽ

    കട്ടിയുള്ള തേങ്ങാപ്പാൽ

    ഉപ്പ്

    കുരുമുളകുപൊടി അര ടീസ്പൂൺ

    ഗരം മസാലപ്പൊടി അര ടീസ്പൂൺ

    Preparation

    കശുവണ്ടി മുറിച്ച് കഴുകി എടുക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറിയുള്ളി തക്കാളി എന്നിവ നന്നായി വഴറ്റി എടുക്കാം ശേഷം കശുവണ്ടി ചേർക്കാം എല്ലാം വഴന്നു കഴിഞ്ഞാൽ മസാല പൊടികളും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർക്കാം വീണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് തിളപ്പിച്ച് വേവിക്കുക വെന്ത് വെള്ളം വറ്റുമ്പോൾ ഒന്നാം പാൽ ചേർത്ത് ചെറുതായി തിളപ്പിച്ച് തീ ഓഫ് ചെയ്യാം കുറച്ചു കുരുമുളകുപൊടിയും ഗരം മസാല പൊടിയും അവസാനം ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vijaya’s Kitchen Magic