Tag: butter garlic chicken bites

  • ഗാർലിക് ബട്ടർ ചിക്കൻ

    ഗാർലിക് ബട്ടർ ചിക്കൻ

    ചിക്കൻ കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കി കഴിച്ചുനോക്കൂ, ബ്രോസ്റ്റഡ് ചിക്കനെക്കാളും ഫ്രൈഡ് ചിക്കനെക്കാളും രുചികരമാണ് ഇങ്ങനെ തയ്യാറാക്കിയാൽ..

    Ingredients

    എല്ലില്ലാത്ത ചിക്കൻ -400 ഗ്രാം

    കുരുമുളക്

    ഉപ്പ്

    മൈദ -5 ടേബിൾ സ്പൂൺ

    എണ്ണ

    വെളുത്തുള്ളി -5

    ബട്ടർ -20 ഗ്രാം

    മൈദ -രണ്ട് ടീസ്പൂൺ

    വെള്ളം -125 മില്ലി

    ഒറിഗാനോ -ഒരു ടേബിൾ സ്പൂൺ

    കുരുമുളകുപൊടി

    ലെമൺ ജ്യൂസ്

    ഉപ്പ്

    പാർസലി

    Preparation

    ആദ്യം ചിക്കൻ ക്യൂബ് ഷേപ്പിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഇതിലേക്ക് അല്പം ഉപ്പും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യാം, മൈദ കൂടി ചേർത്ത് മിക്സ് ചെയ്ത് നന്നായി കോട്ട ചെയ്യുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർത്ത് ഫ്രൈ ചെയ്തെടുക്കാം, ഫ്രൈ ആയ കഷണങ്ങൾ മാറ്റിയതിനുശേഷം പാനിലേക്ക് ബട്ടർ ചേർക്കുക, മെൽറ്റ് ആകുമ്പോൾ പൊടിയായി അരിഞ്ഞ വെളുത്തുള്ളി ചേർക്കാം, വെളുത്തുള്ളി നന്നായി റോസ്റ്റ് ആകുമ്പോൾ മൈദ ചേർത്ത് നന്നായി മിക്സ് ചെയ്യാം, നന്നായി യോജിച്ചു കഴിഞ്ഞാൽ വെള്ളം ഒഴിച്ച് കൊടുക്കുക, മൈദ വെന്ത് നല്ല ക്രീമിയാകുമ്പോൾ ഉപ്പ് ഒറിഗാനോ ലെമൺ ജ്യൂസ് എന്നിവ ചേർക്കാം കുരുമുളകുപൊടിയും ചേർക്കാം, നന്നായി തിളയ്ക്കുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ഇതിലേക്ക് ഇടാം, എല്ലാം കൂടി യോജിച്ചു വരുമ്പോൾ പാഴ്സലി ലീവ്സ് ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Delicious and easy recipes