Tag: breakfast combo

  • അപ്പവും , കുറുമ കറിയും

    അപ്പവും , കുറുമ കറിയും

    ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി നല്ലൊരു കോമ്പോ പഞ്ഞി പോലുള്ള അപ്പവും കൂടെ കഴിക്കാൻ നല്ലൊരു കുറുമ കറിയും.

    INGREDIENTS

    അപ്പം തയ്യാറാക്കാൻ

    പച്ചരി -മൂന്ന് കപ്പ്

    തേങ്ങ 1 3/4 കപ്പ്

    YEAST- അര ടീസ്പൂൺ

    പഞ്ചസാര -1/3 കപ്പ്

    ചോറ് -രണ്ട് ടേബിൾ സ്പൂൺ

    ഉപ്പ് -ഒന്നര ടീസ്പൂൺ

    FOR CURRY

    പച്ചക്കറികൾ -4 കപ്പ് (ഉരുളക്കിഴങ്ങ് ക്യാരറ്റ് ബീൻസ്)

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    സവാള മൂന്ന്

    പച്ചമുളക് 15

    ഇഞ്ചി -രണ്ട് ടീസ്പൂൺ

    വെളുത്തുള്ളി 12

    ഏലക്കായ അഞ്ച്

    കറവപ്പട്ട 4

    ഗ്രാമ്പു 8

    കുരുമുളക് -ഒന്നര ടീസ്പൂൺ

    കട്ടിയുള്ള തേങ്ങാപ്പാൽ -ഒന്നര കപ്പ്

    രണ്ടാം പാൽ -രണ്ട് കപ്പ്

    തേങ്ങാപ്പാൽ പൗഡർ -മൂന്ന് ടേബിൾ സ്പൂൺ

    കശുവണ്ടി -25

    കോൺഫ്ലോർ -ഒന്നര ടേബിൾ സ്പൂൺ

    PREPARATION

    ആദ്യം അപ്പം തയ്യാറാക്കാം, അതിനായി നാലു മണിക്കൂർ കുതിർത്തെടുത്ത പച്ചരി നന്നായി അരച്ചെടുക്കുക ഇത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം ഈ മാവിൽ നിന്നും കുറച്ചെടുത്ത് ഒരു പാനിലേക്ക് ചേർത്ത് അല്പം വെള്ളം ഒഴിക്കുക ഇത് നന്നായി കുറുക്കി എടുക്കണം ശേഷം മിക്സി ജാറിലേക്ക് മാറ്റാം കൂടെ തേങ്ങ ചിരവിയതും ചോറ്, ഉപ്പ് പഞ്ചസാര എന്നിവയും ചേർത്ത് നന്നായി അരച്ചെടുക്കാം ഈ മാവിനെ ബൗളിലേക്ക് ഒഴിച്ച് 8 മണിക്കൂർ പൊങ്ങാനായി മാറ്റിവയ്ക്കാം ശേഷം നല്ല പഞ്ഞി പോലുള്ള അപ്പം തയ്യാറാക്കി എടുക്കാം.

    കറി തയ്യാറാക്കാനായി ഒരു പ്രഷർകുക്കർ അടുപ്പിൽ വച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം എണ്ണ ഒഴിക്കണം ശേഷം മസാലകൾ ചേർത്ത് റോസ്റ്റ് ചെയ്യുക സവാള പച്ചമുളക് ഉപ്പ് എന്നിവ ചേർത്ത് ചെറുതായി ഒന്ന് ചൂടാക്കണം ഇനി ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർക്കാം നന്നായി വഴറ്റിക്കഴിഞ്ഞാൽ പച്ചക്കറികൾ ചേർത്ത് കൊടുക്കാം കുറച്ചുകൂടി ഉപ്പും തേങ്ങയുടെ രണ്ടാം പാലും ചേർത്ത് കുക്കർ അടച്ച് പച്ചക്കറികൾ നന്നായി വേവിക്കുക ഇതിലേക്ക് തേങ്ങാപ്പാലിൽ കോൺഫ്ലോർ മിക്സ് ചെയ്തത് ഒഴിച്ചുകൊടുക്കണം ഇനി നന്നായി കുറുക്കി എടുക്കാം കശുവണ്ടിയും ഈ സമയത്ത് ചേർക്കാം നന്നായി തിളച്ചു കഴിഞ്ഞാൽ കറി റെഡി.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Shini Xavier