Tag: #bread sweet snack

  • ബ്രഡ് മധുരം

    ബ്രഡ് മധുരം

    ബ്രഡ് ഇരിപ്പുണ്ടെങ്കിൽ നല്ല ജ്യൂസി ആയ ഈ മധുരം ഇപ്പോൾ തന്നെ തയ്യാറാക്കി കൊള്ളു, കുട്ടികൾക്ക് ഇഷ്ടമാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട…

    Ingredients

    ബ്രഡ്

    പഞ്ചസാര -അരക്കപ്പ്

    വെള്ളം -ഒരു കപ്പ്

    ഏലക്കായ

    തേങ്ങ -ഒന്നര കപ്പ്

    നട്സ്

    മിൽക്ക്മെയ്ഡ് -1/2 കപ്പ്

    എണ്ണ

    Preparation

    ആദ്യം ഷുഗർ സിറപ്പ് തയ്യാറാക്കാം, പഞ്ചസാര വെള്ളം ഏലക്കായ ഇവ ചേർത്ത് നന്നായി തിളപ്പിച്ച് ചൂട് പോവാതെ അടുപ്പിൽ വയ്ക്കുക, ഒരു ബൗളിൽ നട്സ് ഉം തേങ്ങാ ചിരവിയതും മിൽക്ക് മെയ്ഡും, മിക്സ്‌ ചെയ്ത് മാറ്റിവയ്ക്കാം, ബ്രഡ് എടുത്ത് ചപ്പാത്തി റോളർ കൊണ്ട് പരത്തുക സൈഡ് മുറിച്ചു മാറ്റിയതിനുശേഷം റൗണ്ട് ഷേപ്പിൽ ആക്കാം ശേഷം ബ്രെഡിനുള്ളിലേക്ക് മിക്സ് വെച്ച് കൊടുത്ത് രണ്ടു സൈഡിൽ നിന്നും മടക്കി ഒട്ടിക്കാം ഇതെല്ലാം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കണം ശേഷം ഷുഗർ സിറപ്പിൽ ഇട്ട് നന്നായി സോക്ക് ചെയ്ത് എടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക A5 food corner

  • വൈറൽ  ബ്രെഡ് സ്നാക്ക്

    വൈറൽ ബ്രെഡ് സ്നാക്ക്

    ഇതാ വൈറലായ ആ ബ്രെഡ് സ്നാക്ക് റെസിപ്പി, ഇത്രയും ജ്യൂസിയും ടേസ്റ്റിയുമായ ഒരു ബ്രഡ് റെസിപ്പി വേറെ ഇല്ല, തയ്യാറാക്കാൻ ആണെങ്കിൽ വളരെ എളുപ്പവും

    Ingredients

    ബ്രെഡ് -3

    മിൽക്ക് മെയ്ഡ് -മൂന്ന് ടേബിൾസ്പൂൺ

    മുട്ട -1

    പഴം -ഒന്ന്

    ബട്ടർ

    Preparation

    പാലും മിൽക്ക് മെയ്ഡ് ഉം മുട്ടയും മിക്സ് ചെയ്യുക, ഇനി പഴം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം, ബ്രഡ് എടുത്ത് അതിനു മുകളിൽ പഴം നിരത്തി വെക്കുക വേറൊരു ബ്രഡ് കൊണ്ട് ഇത് കവർ ചെയ്യാം വീണ്ടും പഴം നിരത്തി വെച്ച് മറ്റൊരു ബ്രഡ് വെച്ച് കവർ ചെയ്യാം ഒരു പാനിൽ ബട്ടർ ഇട്ടുകൊടുക്കുക ഇതിലേക്ക് ബ്രഡ് വെച്ച് കൊടുത്ത് എല്ലാ വശവും ടോസ്റ്റ് ചെയ്ത് എടുക്കാം, ശേഷം പാൽ മിക്സ് ബ്രെഡിന് മുകളിലായി ഒഴിച്ചു കൊടുക്കാം, പാൽ മുഴുവനും ബ്രെഡിനുള്ളിലേക്ക് കടക്കണം ബ്രഡ് നല്ല സോക്ക് ആയി കഴിഞ്ഞു തിരിച്ചും മറിച്ചും ഇട്ടു നന്നായി ചൂടാക്കി എടുക്കുക… നമ്മുടെ ജ്യൂസി ബ്രെഡ് തയ്യാർ.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World