Tag: Bread Dosa

  • ബ്രെഡ്‌ ദോശ

    ബ്രെഡ്‌ ദോശ

    ബ്രഡ് കൊണ്ട് നല്ല മൊരിഞ്ഞ മസാല ദോശ ഉണ്ടാക്കിയാലോ? തലേദിവസം മാവരച്ചു വയ്ക്കേണ്ട, ഇൻസ്റ്റന്റ് ആയി തയ്യാറാക്കാം,

    INGREDIENTS

    ദോശ തയ്യാറാക്കാൻ

    ബ്രഡ് -ആറ്

    റവ -അരക്കപ്പ്

    വെള്ളം -രണ്ട് കപ്പ്

    ഉപ്പ് -ഒരു ടീസ്പൂൺ

    അരിപ്പൊടി -മൂന്ന് ടേബിൾസ്പൂൺ

    ലെമൺ ജ്യൂസ് -ഒരു ടീസ്പൂൺ

    ബേക്കിംഗ് സോഡ -കാൽ ടീസ്പൂൺ

    മസാല തയ്യാറാക്കാൻ

    ഉരുളക്കിഴങ്ങ് -മൂന്ന്

    സവാള -ഒന്ന്

    പച്ചമുളക് -രണ്ട്

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കടുക് -കാൽ ടീസ്പൂൺ

    ജീരകം -കാൽ ടീസ്പൂൺ

    കറിവേപ്പില

    ഉപ്പ്

    ഇഞ്ചി പേസ്റ്റ് -അര ടീസ്പൂൺ

    PREPARATION

    ദോശ തയ്യാറാക്കാനായി ഒരു ബൗളിലേക്ക് റവയും ബ്രഡ് കഷണങ്ങളാക്കിയതും ചേർത്തു കൊടുത്ത് അല്പം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക, 15 മിനിറ്റിനു ശേഷം ഇതിനെ മിക്സിയിലേക്ക് മാറ്റാം കൂടെ അരിപ്പൊടിയും ഉപ്പും നാരങ്ങാനീരും ചേർത്ത് നന്നായി അരച്ചെടുക്കണം, ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ച ശേഷം ഒരു നുള്ള് ബേക്കിംഗ് സോഡ ചേർത്ത് നന്നായി യോജിപ്പിക്കുക

    അടുത്തതായി മസാല തയ്യാറാക്കാം, ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ജീരകവും ചേർത്ത് പൊട്ടിക്കാം കറിവേപ്പില ചേർത്തുകൊടുത്തതിനുശേഷം സവാള പച്ചമുളക് ഉപ്പ് ഇഞ്ചി എന്നിവ ചേർക്കാം, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക, ശേഷം ഉരുളക്കിഴങ്ങ് വേവിച്ചത് ചേർത്ത് കൊടുത്ത് യോജിപ്പിക്കാം, ചെറുതായി ഉടച്ചു കൊടുക്കണം, ഇതിനായി അല്പം വെള്ളം കൂടി ഇതിലേക്ക് ചേർക്കാം, ശേഷം നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം. ഇനി ദോശ ഉണ്ടാക്കാം, മസാല ദോശ പോലെ ഉള്ളിൽ മസാല വച്ചോ അല്ലാതെയോ തയ്യാറാക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക My Tasty Routes

  • 5 മിനിറ്റിനുള്ളിൽ നല്ല സോഫ്റ്റ് ബ്രഡ് ദോശ തയ്യാറാക്കാം

    5 മിനിറ്റിനുള്ളിൽ നല്ല സോഫ്റ്റ് ബ്രഡ് ദോശ തയ്യാറാക്കാം

    ഇനി ബാക്കി വരുന്ന ബ്രഡ് എന്ത് ചെയ്യുമെന്ന് ആലോചിച്ചു വിഷമിക്കണ്ട . ദോശ ഉണ്ടാക്കാൻ അരിയും ഉഴുന്നും അരച്ച് വൈകാതെ 5 മിനുട്ടിനുള്ളിൽ ഉണ്ടാക്കാം നല്ല രുചിയും മർദ്ദവവുമുള്ള ഒരു അടിപൊളി ബ്രഡ് ദോശ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ടൊമാറ്റോ കെച്ചപ്പ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes ചാനല്‍ Subscribe ചെയ്യൂ.

     

     

    ചേരുവകൾ

    ബ്രഡ് പീസ് – 9

    റവ – 1/2 കപ്പ്

    അരിപൊടി / കടല മാവ് – 1/4 കപ്പ്

    തൈര് – 1/4 കപ്പ്

    ഉപ്പ് – പാകത്തിന്

    വെള്ളം – ആവശ്യത്തിന്

    ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ (ഓപ്ഷണൽ )

     

    തയ്യാറാക്കുന്ന വിധം

    ബ്രഡ് പീസ്,റവ ,അരിപൊടി / കടല മാവ് ,തൈര് ,വെള്ളം എന്നിവ നല്ല പോലെ അരച്ചെടുത്തു ഉപ്പ് , ബേക്കിംഗ് സോഡ യും ചേർത്ത് നല്ല പോലെ ഇളക്കി ദോശ തവയിൽ ഒഴിച്ച് ചുട്ടെടുക്കാം . വേണമെങ്കിൽ കുറച്ചു എണ്ണ തൊട്ടു കൊടുക്കാം . നല്ല സോഫ്റ്റ് ബ്രഡ് ദോശ തയ്യാർ .വിശദമായി കാണാൻ വീഡിയോ കാണുക.കൂടുതൽ രുചിയേറിയ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .