Tag: beef biriyani

  • തലശ്ശേരി ബീഫ് ബിരിയാണി

    തലശ്ശേരി ബീഫ് ബിരിയാണി

    ബിരിയാണികളിൽ കേമനാണ് തലശ്ശേരി ബിരിയാണി, ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ അതിന്റെ രുചി മറക്കില്ല, തലശ്ശേരി ബീഫ് ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?

    Ingredients

    ബീഫ് മുക്കാൽ കിലോ

    വെളുത്തുള്ളി ചതച്ചത് -മൂന്ന് ടേബിൾസ്പൂൺ

    ഇഞ്ചി ചതച്ചത് -രണ്ട് ടേബിൾ സ്പൂൺ

    പച്ചമുളക് -മൂന്ന്

    മല്ലിയില

    പൊതിനയില

    കുരുമുളകുപൊടി

    പെരുംജീരകപ്പൊടി

    ഗരം മസാല പൊടി

    മഞ്ഞൾപൊടി

    ഉപ്പ്

    വെളിച്ചെണ്ണ

    നെയ്യ്

    സവാള

    കശുവണ്ടി

    മുന്തിരി

    തക്കാളി

    ബിരിയാണി മസാല പൗഡർ

    തൈര് -മുക്കാൽ കപ്പ്

    നാരങ്ങാനീര് -ഒരു ടേബിൾ സ്പൂൺ

    ജീര റൈസ്

    മസാലകൾ

    വെള്ളം

    Preparation

    ആദ്യം ബീഫ് വേവിക്കാം അതിനായി കഴുകിയെടുത്ത ബീഫ് കഷണങ്ങൾ ഒരു കുക്കറിലേക്ക് ഇടുക കൂടെ ഗരം മസാലപ്പൊടി കുരുമുളകുപൊടി പെരുംജീരകം പൊടിച്ചത് ഉപ്പ് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് മല്ലിയില പുതിനയില ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത് ബീഫ് നന്നായി വേവിക്കുക അടുത്തതായി സവാളയും കശുവണ്ടിയും കിസ്മിസും വറുത്തു മാറ്റിവയ്ക്കാം നെയ്യും വെളിച്ചെണ്ണയും ചേർത്താണ് വറുത്തെടുക്കേണ്ടത്, മറുത്ത് മാറ്റിയതിനുശേഷം ആ എണ്ണയിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കാം സവാള വഴന്നു വരുമ്പോൾ തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇവ ചേർത്ത് വീണ്ടും നന്നായി വഴറ്റാം, ഇനി ഇതിലേക്ക് കുരുമുളകുപൊടി ഗരം മസാല പൊടി ബിരിയാണി മസാല മഞ്ഞൾ പൊടി ഇവ ചേർക്കാം പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്ത ശേഷം ചെറുനാരങ്ങ നീരും തൈരും അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയില പുതിനയില ഇവയും ചേർക്കാം അടുത്തതായി വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ചേർക്കുക നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് വറ്റിച്ച് എടുക്കാം.

    ഇനി ചോറ് തയ്യാറാക്കാം അതിനായി ഒരു വലിയ പാത്രത്തിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക മസാലകൾ ചേർത്ത് വറുത്തതിനുശേഷം കഴുകി വാർത്ത് വച്ചിരിക്കുന്ന അരി ചേർക്കാം അരി ഒന്ന് ചൂടാക്കിയതിനുശേഷം തിളച്ച വെള്ളമൊഴിക്കാം ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കുക അല്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർക്കാം അരി വെന്തു തുടങ്ങുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കാം നന്നായി വെന്ത് വെള്ളം വറ്റുമ്പോൾ തീ ഓഫ് ചെയ്യുക ഇനി മസാലയും അരിയും ലെയറുകൾ ആയി സെറ്റ് ചെയ്യുക ഏറ്റവും മുകളിലായി മല്ലിയില പുതിനയില വറുത്തെടുത്ത കശുവണ്ടി മുന്തിരി ഇവയെല്ലാം ചേർത്ത് കൊടുക്കുക ഇനി പാൻ മൂടിയതിനു ശേഷം 15 മിനിറ്റോളം ദം ചെയ്തെടുക്കാം ശേഷം മിക്സ് ചെയ്ത് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക LIFE Today vlogs

  • എളുപ്പത്തിൽ ബീഫ് ബിരിയാണി ഇതുപോലെ ഉണ്ടാക്കി നോക്കു

    എളുപ്പത്തിൽ ബീഫ് ബിരിയാണി ഇതുപോലെ ഉണ്ടാക്കി നോക്കു

    എളുപ്പത്തിൽ ബീഫ് ബിരിയാണി ഇതുപോലെ ഉണ്ടാക്കി നോക്കു ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും beef biriyani ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen world ചാനല്‍ Subscribe ചെയ്യൂ.

  • ബീഫ് ബിരിയാണി ഉണ്ടാക്കാം

    ബീഫ് ബിരിയാണി ഉണ്ടാക്കാം

    ചേരുവകള്‍

    ബിരിയാണി അരി -1 കിലോ

    ബീഫ് കഷണങ്ങള്‍ ആക്കിയത് -1 കിലോ

    നെയ്യ് -250 ഗ്രാം

    സവാള -250 ഗ്രാം

    പട്ട -4 കഷണം

    അണ്ടിപരിപ്പ് -50 ഗ്രാം

    ഉണക്കമുന്തിരി -50 ഗ്രാം

    ഇഞ്ചി -1 ടേബിള്‍സ്പൂണ്‍

    വെളുത്തുള്ളി -5 അല്ലി

    ഏലക്ക -6 എണ്ണം

    ജാതിക്ക -കാല്‍ കഷണം

    പെരുംജീരകം -1 ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി (നിറത്തിന്) -പാകത്തിന്

    കസ്കസ് -പാകത്തിന്

    ചെറു നാരങ്ങാനീര് -1 ടേബിള്‍സ്പൂണ്‍

    മല്ലി അരച്ചത് -2 ടേബിള്‍സ്പൂണ്‍

    ഉപ്പ് -പാകത്തിന്

    പനിനീര്‍ -2 ടീസ്പൂണ്‍

    മൈദ -2 കപ്പ്

    കറിവേപ്പില -ആവശ്യത്തിന്

    മല്ലിയില,പുതിനയില -ആവശ്യത്തിന്

    തൈര് -2 കപ്പ്

    പാകം ചെയ്യുന്ന വിധം

    അരി കഴുകി വൃത്തിയാക്കി കറുവപ്പട്ട കഷണങളും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ അരി വാര്‍ത്തെടുത്തു ഒരു പരന്ന പാത്രത്തില്‍ നിരത്തണം.അണ്ടിപരിപ്പ്,ഉണക്കമുന്തിരി,സവാള
    അരിഞ്ഞതിന്റെ പകുതി എന്നിവ നെയ്യില്‍ വറുത്തു കോരുക.

    ബാക്കി സവാള നെയ്യില്‍ വഴറ്റിയെടുക്കുക.ബീഫ് കഷണങളും സവാള വഴറ്റിയതും ഇഞ്ചിയും
    വെളുത്തുള്ളിയും മല്ലി,കസ്കസ് എന്നിവ അരച്ചെടുത്തതും തൈരും ചെറുനാരങ്ങാനീരും ഏലക്ക,ജാതിക്ക എന്നിവ പൊടിച്ചതും ഉപ്പും ചേര്‍ത്ത് കൂട്ടിയോജിപ്പിക്കുക.ഇതു പാകം ചെയ്ത് ഒരു പാത്രത്തില്‍ നിരത്തണം. ഇതിന് മുകളില്‍ പാതി വെന്ത ചോറിന്റെ പകുതിയും നിരത്തണം. ഇതിന് മുകളില്‍ വറുത്തു വെച്ചിരിയ്ക്കുന്ന അണ്ടിപരിപ്പ്,ഉണക്കമുന്തിരി,സവാള എന്നിവ നിരത്തുക.പാത്രം ഒരു അടപ്പ് കൊണ്ട് അടയ്ക്കണം.കനലില്‍
    ഒരു മണിക്കൂര്‍ വേവിച്ചശേഷം ചോറും ഇറച്ചിയും മിക്സ് ചെയ്ത് ഉപയോഗിക്കാം.