Tag: Banana snacks

  • നേന്ത്രപ്പഴം പലഹാരം

    നേന്ത്രപ്പഴം പലഹാരം

    ഒരിക്കലും മറക്കാത്ത നാടൻ രുചിയിൽ ഒരു പലഹാരം തയ്യാറാക്കിയാലോ? രണ്ടു നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കി എടുക്കാം,

    INGREDIENTS

    നേന്ത്രപ്പഴം- രണ്ട്

    നെയ്യ് -2 ടീസ്പൂൺ

    പഞ്ചസാര

    തേങ്ങാ ചിരവിയത് -ഒരു കപ്പ്

    റവ -ഒരു കപ്പ്

    PREPARATION

    ആദ്യം നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി മുറിക്കുക, ഒരു പാനിൽ നെയ്യ് ചേർത്ത് ചൂടാകുമ്പോൾ പഴം ചേർത്ത് വഴറ്റുക, പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക, പഞ്ചസാര അലിയുമ്പോൾ നാളികേരം ചിരവിയത് ചേർത്തു കൊടുക്കാം, ഇതൊന്നു യോജിപ്പിച്ച് കഴിഞ്ഞാൽ റവ ചേർത്ത് മിക്സ് ചെയ്യാം, എല്ലാം കൂടി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക ചൂടാറിയതിനു ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം, ഇതിനെ ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeja’s Tasty Kitchen

  • നേന്ത്രപ്പഴം, മുട്ട പലഹാരം

    നേന്ത്രപ്പഴം, മുട്ട പലഹാരം

    വൈകുന്നേരം നേരത്തെ ചായക്കൊപ്പം കഴിക്കാനായി ഇതാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരം, മുട്ടയും പഴവും ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാം,

    Ingredients

    നേന്ത്രപ്പഴം -രണ്ട്

    മുട്ട -3

    പഞ്ചസാര -കാൽ കപ്പ്

    സൺഫ്ലവർ ഓയിൽ -കാൽ കപ്പ്

    വാനില എസൻസ് -ഒരു ടീസ്പൂൺ

    പാൽപ്പൊടി- രണ്ട് ടേബിൾ സ്പൂൺ

    ബേക്കിംഗ് പൗഡർ -കാൽ ടീസ്പൂൺ

    മൈദ -മുക്കാൽ കപ്പ്

    നെയ്യ്

    ഉണക്കമുന്തിരി

    PREPARATION

    ആദ്യം പഴം രണ്ടായി മുറിച്ച് നീളത്തിൽ സ്ലൈസ് ചെയ്തെടുക്കാം, മിക്സിയുടെ ജാറിലേക്ക് മുട്ട പഞ്ചസാര വാനില എസൻസ് പാൽപ്പൊടി സൺ ഫ്ലവർ ഓയിൽ, എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം മൈദയും ബേക്കിംഗ് പൗഡർ ചേർത്ത് മിക്സ് ചെയ്യാം. ഇനി ഒരു പാനിൽ നെയ്യൊഴിച്ച് ഉണക്കമുന്തിരി വറുത്തെടുക്കുക, ഇത് മാറ്റിയതിനുശേഷം പാനിലേക്ക് സ്ലൈസ് ചെയ്ത പഴം വച്ചു കൊടുക്കാം, മുകളിൽ തയ്യാറാക്കി വെച്ച ബാറ്റർ ഒഴിക്കുക, ഏറ്റവും മുകളിലായി ഉണക്കമുന്തിരി ഫ്രൈ ചെയ്ത് ഇട്ടു കൊടുക്കാം, ഇനി പാൻ മൂടിവെച്ച് ചെറിയ തീയിൽ രണ്ടുവശവും വേവിച്ചെടുക്കുക.

    വിശദമായി അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World

  • നേന്ത്രപ്പഴം  പലഹാരം

    നേന്ത്രപ്പഴം പലഹാരം

    വെറും ഒരു നേന്ത്രപ്പഴം കൊണ്ട് പ്ലേറ്റ് നിറയെ പലഹാരം, നാലുമണി ചായക്കൊപ്പം കഴിക്കാനായി എളുപ്പത്തിൽ തയ്യാറാക്കാം… വീഡിയോ കാണാൻ ആദ്യ കമന്റ് നോക്കൂ

    INGREDIENTS

    നേന്ത്രപ്പഴം -ഒന്ന്

    ഗോതമ്പ് പൊടി -ഒന്നര കപ്പ്

    തേങ്ങാക്കൊത്ത് -അരക്കപ്പ്

    എള്ള് -അര ടീസ്പൂൺ

    ഉപ്പ് ഒരു നുള്ള്

    ശർക്കര പാനി -മുക്കാൽ കപ്പ്

    എണ്ണ വറുക്കാൻ ആവശ്യമായത്,

    PREPARATION

    ഒരു ബൗളിലേക്ക് ഗോതമ്പ് പൊടി ചേർത്ത് കൊടുക്കുക കൂടെ തേങ്ങാക്കൊത്തും ചെറുതായി അരിഞ്ഞ നേന്ത്രപ്പഴവും ഒരു നുള്ള് ഉപ്പും ശർക്കര നീരും എള്ളും ചേർത്തുകൊടുത്ത മിക്സ്‌ ചെയ്തു കുഴച്ചു സോഫ്റ്റ് ആക്കുക, കൗണ്ടർ ടോപ്പിലേക്ക് കുറച്ചു പൊടിയിട്ടതിന് ശേഷം ഈ മാവ് വയ്ക്കുക, ചപ്പാത്തി റോളർ വച്ച് റൗണ്ടിൽ ഒന്ന് പരത്തിയതിനുശേഷം ഒരു ടോപ്പ് ഉപയോഗിച്ച് ചെറിയ വട്ടത്തിൽ മുറിച്ചെടുക്കാം, മുറിച്ചെടുത്ത ഓരോന്നും ചൂടായ എണ്ണയിലേക്ക് നന്നായി വറുത്തെടുക്കുക

    വിശദമായ റെസിപ്പി കാണാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN

  • പഴം കൊണ്ട് 2 അടിപൊളി വിഭവങ്ങൾ

    പഴം കൊണ്ട് 2 അടിപൊളി വിഭവങ്ങൾ

    പഴം കൊണ്ട് 2 അടിപൊളി വിഭവങ്ങൾ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും yummy Banana snacks ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mommy Vlogger -Abi Firoz ചാനല്‍ Subscribe ചെയ്യൂ.