Tag: banana fry

  • പഴം  പലഹാരം

    പഴം പലഹാരം

    വെറും രണ്ട് പഴം കൊണ്ട് പ്ലേറ്റ് നിറയെ പലഹാരം,, വീട്ടിലുള്ള മുഴുവൻ പേർക്കും തികയും, ചിലവും കുറവ് അടിപൊളി രുചിയും…

    ingredients

    പഴം -രണ്ട്

    മൈദ

    മുട്ട -1

    സേമിയ

    എണ്ണ

    വെളുത്ത എള്ള്

    Preparation

    ആദ്യം പഴം സ്ലൈസ് ആയി ചെരിച്ചു കട്ട് ചെയ്ത് എടുക്കുക മുറിച്ചെടുത്ത പഴം മൈദയിൽ നന്നായി കോട്ട് ചെയ്ത് എടുക്കാം, ഇനി ഒരു ബൗളിൽ മുട്ട എടുത്ത് നന്നായി ബീറ്റ് ചെയ്യുക ഒരു പ്ലേറ്റിൽ നൈസ് ആയ സേമിയയും വെളുത്ത എള്ളും മിക്സ് ചെയ്തെടുക്കുക മൈദ കോട്ട് ചെയ്തു വെച്ച പഴം മുട്ടയിൽ മുക്കണം ശേഷം സേമിയ കോട്ട് ചെയ്യണം ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്ത് എടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hisha’s Cookworld

  • നേന്ത്രപ്പഴം, റവ ഫ്രൈ

    നേന്ത്രപ്പഴം, റവ ഫ്രൈ

    നേന്ത്രപ്പഴം ഇരിപ്പുണ്ടെങ്കിൽ ഇപ്പോൾ തന്നെ ട്രൈ ചെയ്തോളൂ, വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ കൊണ്ട് കിടിലൻ രുചിയിൽ ഒരു സ്നാക്ക്…

    ingredients

    നേന്ത്രപ്പഴം -ഒന്ന്

    റവ

    പഞ്ചസാര

    ഏലക്കായ പൊടി -ഒരു നുള്ള്

    ഉപ്പ് -ഒരു നുള്ള്

    Preparation

    പുഴുങ്ങിയെടുത്ത നേന്ത്രപ്പഴം ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് ആവശ്യത്തിന് റവ ഉപയോഗിച്ച് കുഴച്ചെടുക്കാം, ഷേപ്പ് ആക്കി എടുക്കാൻ പറ്റാവുന്ന രീതിയിൽ കുഴയ്ക്കുക ഏലക്കായപ്പൊടിയും ഉപ്പും ചേർക്കാൻ മറക്കരുത്, കുഴച്ചെടുത്ത മാവ് അല്പാല്പമായി എടുത്ത സിലിണ്ടർ ഷേപ്പിൽ ആക്കുക, നീ ചൂടായി എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കാം,

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പഴം ഫ്രൈ

    പഴം ഫ്രൈ

    പഴം കൊണ്ട് വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കിയ കിടിലൻ സ്നാക്ക്… പഴംപൊരിയേക്കാൾ രുചിയുള്ള നല്ലൊരു പഴം ഫ്രൈ…

    INGREDIENTS

    മൈദ -അരക്കപ്പ്

    കടലമാവ് -ഒരു ടേബിൾ സ്പൂൺ

    പഞ്ചസാര -2 ടേബിൾ സ്പൂൺ

    ഉപ്പ്

    ഏലക്കായ പൊടി -അര ടീസ്പൂൺ

    മുട്ട 1

    പഴം -രണ്ട്

    ബ്രഡ് ക്രംസ്

    Preparation

    ഒരു ബൗളിൽ മൈദ കടലമാവ് ഉപ്പ് പഞ്ചസാര ഏലക്കായ പൊടി ഇവ ചേർത്ത് മിക്സ് ചെയ്യുക വെള്ളമൊഴിച്ച് കലക്കി കട്ടിയുള്ള ബാറ്റർ ആക്കാം പഴം ചെറിയ സ്ലൈസ് ആയി മുറിച്ച് ഈ ബാറ്ററിയിൽ മുക്കുക ബ്രഡ് ക്രംസ് നന്നായി കോട്ട് ചെയ്ത് എണ്ണയിൽ വറുത്തെടുക്കാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pepper hut