Tag: banana balls

  • നേന്ത്രപ്പഴം പലഹാരം

    നേന്ത്രപ്പഴം പലഹാരം

    ഒരിക്കലും മറക്കാത്ത നാടൻ രുചിയിൽ ഒരു പലഹാരം തയ്യാറാക്കിയാലോ? രണ്ടു നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കി എടുക്കാം,

    INGREDIENTS

    നേന്ത്രപ്പഴം- രണ്ട്

    നെയ്യ് -2 ടീസ്പൂൺ

    പഞ്ചസാര

    തേങ്ങാ ചിരവിയത് -ഒരു കപ്പ്

    റവ -ഒരു കപ്പ്

    PREPARATION

    ആദ്യം നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി മുറിക്കുക, ഒരു പാനിൽ നെയ്യ് ചേർത്ത് ചൂടാകുമ്പോൾ പഴം ചേർത്ത് വഴറ്റുക, പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക, പഞ്ചസാര അലിയുമ്പോൾ നാളികേരം ചിരവിയത് ചേർത്തു കൊടുക്കാം, ഇതൊന്നു യോജിപ്പിച്ച് കഴിഞ്ഞാൽ റവ ചേർത്ത് മിക്സ് ചെയ്യാം, എല്ലാം കൂടി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക ചൂടാറിയതിനു ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം, ഇതിനെ ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeja’s Tasty Kitchen

  • നാലുമണി പലഹാരം

    നാലുമണി പലഹാരം

    നേന്ത്രപ്പഴവും ഗോതമ്പ് പൊടിയും കൊണ്ട് ഹെൽത്തി ആയ ഒരു നാലുമണി പലഹാരം തയ്യാറാക്കാം,

    Ingredients

    പഴം -3

    തേങ്ങ -അരക്കപ്പ്

    പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ

    ഗോതമ്പുപൊടി -അരക്കപ്പ്

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    ഏലക്കായപ്പൊടി അര ടേബിൾ സ്പൂൺ

    ബ്രെഡ് Crumbs

    PREPARATION

    ആദ്യം ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറുതായി അരിഞ്ഞ പഴം ചേർത്ത് വഴറ്റിയെടുക്കണം, ഇതിലേക്ക് പഞ്ചസാര ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം, ശേഷം നാളികേരവും ഗോതമ്പ് പൊടിയും ചേർത്ത് മിക്സ് ചെയ്ത് നല്ല മാവു പോലെ ആക്കണം, ഏലക്കായ പൊടിയും ചേർക്കണം ശേഷം തീ ഓഫ് ചെയ്യാം, ചൂടാറിയതിനു ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം ഇതിനെ ബ്രഡ് ക്രംസ് കോട്ട് ചെയ്തതിനുശേഷം ഫ്രൈ ചെയ്തെടുക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shisas Cook world