Tag: പുൾ മീ അപ്പ് സാൻഡ്വിച് “എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം.

  • പുൾ മീ അപ്പ് സാൻഡ്വിച് “എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം.

    പുൾ മീ അപ്പ് സാൻഡ്വിച് “എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം.

    ചേരുവകൾ:

    ബ്രെഡ്ഡ് – 4 സ്ലൈസ്

    ബോൺലെസ് ചിക്കൻ -100 -200 gm

    ചിക്കൻ മസാല പുരട്ടിയെടുക്കാൻ:

    മഞ്ഞൾപൊടി-1/4 tspn

    ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് -1/2 tspn

    കുരുമുളകുപൊടി – 1/2 tspn

    തൈര് -1tspn

    ചെറുനാരങ്ങ നീര്-1tspn

    ഉപ്പ്-ആവശ്യത്തിന്

    ചിക്കൻ മസാല പുരട്ടി 10 mnts എടുത്തുവെക്കാം.10 മിനിറ്റിനു ശേഷം 2tbspn ഓയിലിൽ ഫ്രൈ ചെയ്തെടുക്കാം

    വൈറ്റ് സോസ് ഉണ്ടാക്കിയെടുക്കാം:

    ബട്ടർ – ചെറിയ ക്യൂബ്

    വെളുത്തുള്ളി – 1 അല്ലി

    മൈദ – 1tbspn

    പാൽ – 1 1/2 cup

    ഉപ്പ്

    കുരുമുളക് പൊടി – 1/4 tspn

    ബട്ടർ പാനിൽ ഇട്ടു ഉരുക്കിയെടുത്ത ശേഷം അതിലേക്കു വെളുത്തുള്ളി ചെറുതാക്കി അരിഞ്ഞത് ചേർത്ത് മൂപ്പിച്ചെടുക്കുക.അതിലേക്കു മൈദ ചേർത്ത് കട്ടകൂടാതെ ഇളക്കിയെടുത്തു പാൽ ഒഴിച്ച് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് കുറുക്കിയെടുക്കുക, സോസ് പരുവത്തിലാക്കുക.വൈറ്റ് സോസ് റെഡിയായി
    pull ചെയ്യാൻ ഉപയോഗിക്കുന്ന ക്ലിയർ ഷീറ്റ് റൌണ്ട് ഷേപ്പിൽ ഒട്ടിച്ചുവെക്കുക.ഈ അളവിൽ ബ്രെഡ് മുറിച്ചെടുക്കുക.എന്നിട്ടു പാനിൽ ഇട്ടു ടോസ്റ്റ് ചെയ്തെടുക്കാം.

    ആവശ്യമായ പച്ചക്കറികൾ:

    ക്യാരറ്റ്

    തക്കാളി

    കുക്കുമ്പർ

    ക്യാബേജ്

    ഇവയെല്ലാം നേരിയതായി അരിഞ്ഞു വെക്കുക

    ടൊമാറ്റോ കെച്ചപ്-3 tbspn

    മയോണൈസ് – 3 tbspn

    ബ്രഡ് ക്രംബ്സ്‌ -tbspn

    ഉണ്ടാക്കുന്ന വിധം:

    1 സ്ലൈസ് ബ്രെഡ് എടുത്തു കെച്ചപ് പുരട്ടി വെച്ച് അതിന്റെ മുകളിൽ ക്ലിയർ ഷീറ്റ് വെക്കുക bread ഉള്ളിൽ വരുന്ന രീതിയിൽ വെക്കണം.ശേഷം ഫ്രൈ ചെയ്ത ചിക്കൻ ഇട്ടുകൊടുക്കുക ഇതിനുമുകളിൽ അരിഞ്ഞു വെച്ച പച്ചക്കറികൾ ഓരോന്നും ഇട്ടുകൊടുക്കാം.എന്നിട്ടു അതിന്റെ മുകളിലൂടെ വൈറ്റ് സോസ് ഒഴിച്ചുകൊടുക്കുക. 1 സ്ലൈസ് ബ്രെഡ് മയോനൈസ് പുരട്ടി വെക്കുക(മയോനൈസ് ഭാഗം മുകളിൽ വരുന്ന രീതിയിൽ വെക്കണം) ഇത്പോലെ 2 ലെയർ സെറ്റ് ചെയ്യാം.അവസാനം വൈറ്റ് സോസ് ഒഴിച്ച് ചിക്കനും പച്ചക്കറികളും ഇട്ടുകൊടുത്തു ബ്രഡ് പൊടിച്ചതും ഇട്ടുകൊടുക്കാം.ഇനി നമുക്ക് ഷീറ്റ് പതുക്കെ മുകളിലോട്ടു വലിച്ചെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുൾ മീ അപ്പ് സാൻഡ്വിച് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.