Tag: പുളി മിട്ടായി

  • കുട്ടിക്കാല ഓർമ്മയിലെ പുളി മിഠായി നിങ്ങളും  ഉണ്ടാക്കി നോക്കൂ

    കുട്ടിക്കാല ഓർമ്മയിലെ പുളി മിഠായി നിങ്ങളും ഉണ്ടാക്കി നോക്കൂ

    പുളി മിട്ടായി

    ആവശ്യമുള്ള സാധനങ്ങൾ

    പുളി = 1/2 cup

    ശർക്കര = 1 അച്ച്

    മുളക് പൊടി =1/4 tsp

    വെള്ളം =1/2 cup

    പഞ്ചസാര =2 tsp

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ നമ്മൾ പുളി അരക്കപ്പ് വെള്ളത്തിൽ ഇട്ടു കുതിർത്ത ശേഷം ഒരു പാത്രം എടുത്തു ഈ പുളിവെള്ളം നമുക്കൊന്ന് തിളപ്പിച്ച് എടുത്തു അരിച്ചു മാറ്റി വെക്കാം. ശേഷം ശർക്കര അരക്കപ്പ് വെള്ളത്തിൽ നമ്മൾ ഉരുക്കി എടുക്കുക. ഈ സമയത്ത് രണ്ട് ടീ സ്പൂൺ പഞ്ചസാര കൂടി നമുക്ക് ചേർത്തു കൊടുക്കാം. പിന്നീട് ശർക്കര ഒന്ന് അരിച്ചെടുത്തശേഷം ആ ശർക്കരയിലേക്ക് ആദ്യം തിളപ്പിച്ചാറ്റിയ പുളിവെള്ളം കൂടി മിക്സ് ചെയ്തു നന്നാക്കി ഇളക്കിയോജിപ്പിക്കുക. ചെറിയ തീയിലിട്ടു എങ്ങനെ ഇളക്കികൊണ്ടിരിക്കണം. ഈ സമയത്ത് നമുക്ക് മുളകുപൊടി കൂടി ചേർത്തു കൊടുക്കാം. നന്നായി കുറുകി വിട്ടുവരുന്ന പാകത്തിന് ആയാൽ നമുക്ക് ഓഫ് ചെയ്തു ഇറക്കിവെക്കാം. ചെറിയ ചൂടോടുകൂടി കയ്യിലിട്ടു ഉരുട്ടി ഇഷ്ടമുള്ള രീതിയിൽ അലങ്കരിക്കാം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുളി മിട്ടായി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.