Tag: ചെറുപയർ മസാല തോരൻ

  • ചെറുപയർ മസാല തോരൻ, എണ്ണയോ നാളികേരമോ ഇല്ലാതെ,,

    ചെറുപയർ മസാല തോരൻ, എണ്ണയോ നാളികേരമോ ഇല്ലാതെ,,

    ചെറുപയർ മസാല തോരൻ, എണ്ണയോ നാളികേരമോ ഇല്ലാതെ,,

    ചേരുവകൾ

    ചെറുപയർ 1 കപ്പ്

    സവാള 1 (മീഡിയം സൈസ് )

    തക്കാളി 1 (മീഡിയം സൈസ് )

    ഇഞ്ചി ഒരു ടീസ്പൂൺ

    വെളുത്തുള്ളി ഒരു ടീസ്പൂൺ

    പച്ചമുളക് 3 എണ്ണം

    കറി വേപ്പില ആവശ്യത്തിന്

    മഞ്ഞൾ പൊടി അര ടീസ്പൂൺ

    മല്ലി പൊടി ഒരു ടീസ്പൂൺ

    മുളകുപൊടി ഒന്നര ടീസ്പൂൺ

    ഉപ്പു ആവശ്യത്തിന്

    വെള്ളം ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    ഒരു കുക്കറിലേക്കു ചെറുപയർ, സവാള ,തക്കാളി ,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ,കറി വേപ്പില, മഞ്ഞൾ പൊടി, മല്ലി പൊടി, മുളകുപൊടി , ഉപ്പു എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .ഇതിലേക്ക് ചെറുപയർ മുങ്ങി കിടക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക .കുക്കർ അടച്ചു വേവിക്കാൻ വെക്കുക .ഒരു വിസിൽ അടിച്ചാൽ ഫ്ളയിം സിമ്മിൽ ആക്കി 15 മിനിറ്റ് വെക്കുക .15 മിനിട്ടു കഴിഞു സ്റ്റോവ് ഓഫ് ചെയ്യുക .കുക്കറിലെ എയർ മുഴുവനായും പോയ ശേഷം കുക്കർ തുറക്കുക നമ്മുടെ ടേസ്റ്റി ആയ ചെറുപയർ മസാല തോരൻ റെഡി …

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെറുപയർ മസാല തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.