Tag: കരിമീൻ പൊള്ളിച്ചത്

  • കരിമീൻ പൊള്ളിച്ചത്.. ഇങ്ങനെയൊന്നു ചെയ്തു നോക്കൂ

    കരിമീൻ പൊള്ളിച്ചത്.. ഇങ്ങനെയൊന്നു ചെയ്തു നോക്കൂ

    കരിമീൻ പൊള്ളിച്ചത്.. ഇങ്ങനെയൊന്നു ചെയ്തു നോക്കൂ.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കരിമീൻ പൊള്ളിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mommy Vlogger -Abi Firoz ചാനല്‍ Subscribe ചെയ്യൂ.

  • മീൻ പൊള്ളിച്ചത്-meen pollichathu

    മീൻ പൊള്ളിച്ചത്-meen pollichathu

    തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി —– ചാനല്‍ Subscribe ചെയ്യൂ.

    ആവശ്യമുള്ള ചേരുവകകൾ
    —————————–
    1 ) മീഡിയം വലുപ്പമുള്ള പരന്ന മീൻ – രണ്ടെണ്ണം (കരിമീനും, ആവോലിയും ഒക്കെയാ രുചി കൂടുതൽ എങ്കിലും ഏതു മീനും പൊള്ളിച്ചെടുക്കാം)

    2 ) സവാള ചെറിയ ചതുര കഷ്ണങ്ങളായീ മുറിച്ചത് – രണ്ടു മീഡിയം വലുപ്പമുള്ളതു

    3 ) ചെറിയുള്ളി ചെറുതായി അരിഞ്ഞത് – സവാളയ്ക്കു തുല്യം

    4 ) തക്കാളി ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചത് – ഒന്നര തക്കാളി മീഡിയം വലുപ്പത്തിൽ

    5 ) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ

    6 ) പച്ചമുളക് ചെറുതായി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ

    7 ) കറിവേപ്പില ചെറുതായി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ

    8 ) കട്ടിയുള്ള, തേങ്ങയുടെ ഒന്നാം പാൽ – ഒരു കപ്പ്

    9 ) പച്ചമാങ്ങാ ഗ്രേറ്റ് ചെയ്തത് – ഒരെണ്ണത്തിന്റെ മൂന്നിലൊന്നു (ഇതിനു നല്ല മൂത്ത പുളി കുറവുള്ള മാങ്ങയാണ് രുചി)

    10 ) മുളക് പൊടി – രണ്ടു ടേബിൾ സ്പൂൺ (എരിവ് അനുസരിച്ചു)

    11 ) മല്ലിപൊടി – അര ടേബിൾ സ്പൂൺ

    12 ) പെരുംജീരകം പൊടിച്ചത് – അര റ്റീസ്പൂൺ

    13 ) മഞ്ഞൾ പൊടി – അര റ്റീസ്പൂൺ

    14 ) ഉലുവ പൊടി – കാൽ റ്റീസ്പൂൺ

    15 ) ഉപ്പു – ആവശ്യത്തിന്

    16 ) വെളിച്ചെണ്ണ – ആവശ്യത്തിന്

    17 ) വാഴയില – രണ്ടെണ്ണം വാട്ടിയെടുത്തത്; കെട്ടാനുള്ള വാഴനാരുകളും

    തയ്യാറാക്കുന്ന വിധം:

    ———————-
    1 ) ആദ്യം വൃത്തിയാക്കിയ മീൻ നന്നായി കത്തി കൊണ്ട് വരഞ്ഞു ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും, കാൽ റ്റീസ്പൂൺ മഞ്ഞൾ പൊടിയും കാൽ റ്റീസ്പൂൺ പെരുംജീരകം പൊടിയും ഉപ്പും പകുതി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കൂടി മിക്സ് ആക്കി മീനിൽ തേച്ചു പിടിപ്പിച്ചു അരമണിക്കൂർ വയ്ക്കുക; അതിനു ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വറുത്തു വയ്ക്കുക (നന്നായി മൊരിഞ്ഞു പോകരുത്.. മീഡിയം ആയി വറുക്കാൻ പാടുള്ളു)

    2 ) മീൻ വറുത്ത അതെ വെളിച്ചെണ്ണയിൽ സവാളയും ചെറിയുള്ളിയും ഇളം ബ്രൗൺ ആകുന്നതു വരെ വഴറ്റുക; ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒന്ന് മൊരിയുന്നതു വരെ വഴറ്റുക; ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി അതിലേക്കു മുളക് പൊടിയും, മഞ്ഞൾ പൊടിയും, പെരുംജീരകം പൊടിയും ചേർത്ത് മൂത്തു വരുമ്പോൾ അതിലേക്കു ഉലുവപ്പൊടി ചേർത്ത് ഇളക്കുക

    3 ) ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ച മാങ്ങയും തക്കാളിയും ചേർത്ത് മൂടി വച്ച് അഞ്ചു മിനിറ്റ് വേവിച്ചു; പിന്നെ തുറന്നു വച്ച് ഉടഞ്ഞു തുടങ്ങുന്ന പരുവം വരെ വഴറ്റുക

    4 ) ഇതിലേക്ക് തേങ്ങാപാൽ ചേർത്ത് ഇളക്കി തിളച്ചു വരുമ്പോൾ ഉപ്പും മസാലയും എരിവും നോക്കുക; ആവശ്യമെങ്കിൽ ചേർക്കുക; മസാലയുടെ രുചി കൂടി ഇമ്പാലൻസ് തോന്നിയാൽ ഒരു നുള്ളു പഞ്ചസാര ചേർക്കുക; എല്ലാം ബാലൻസ് ആകും; തിളച്ചു ഒന്ന് കുറുതായി വരണം; നല്ല തിക്ക് ആയാൽ ഓഫ് ചെയ്യാം

    5 ) ഇനി തീയിൽ വാട്ടിയെടുത്ത വാഴയില എടുത്തു കുറച്ചു മസാല നിരത്തി അതിനു മുകളിൽ വറുത്ത മീൻ ഒരെണ്ണം വച്ച് അതിനു മുകളിൽ മസാല വീണ്ടും നിരത്തി; മീനിനെ മസാല കൊണ്ട് പൊതിയണം; എന്നീട്ടു ഇല മടക്കി പൊതി പോലെ ആക്കി വാട്ടിയ വാഴനാര് കൊണ്ട് കെട്ടി വയ്ക്കുക;

    6 ) ഇനിയൊരു പാൻ വച്ച് അല്പം വെളിച്ചെണ്ണ തൂവി അതിൽ വാഴയിലയിൽ പൊതിഞ്ഞു കെട്ടി വച്ചിരിക്കുന്ന മീൻ വച്ച് തിരിച്ചും മറിച്ചും ഇട്ടു ഇല നന്നായി മൊരിഞ്ഞു വരുന്നത് വരെ പൊള്ളിച്ചെടുക്കുക; നന്നായി ചൂടാറിയ ശേഷം കഴിക്കുക

    വളരെ സ്വാദിഷ്ടമായ മീൻ പൊള്ളിച്ചത് റെഡി.

  • കരിമീൻ പൊള്ളിച്ചത്

    കരിമീൻ പൊള്ളിച്ചത്

    കരിമീൻ പൊള്ളിച്ചത് (Karimeen Pollichathu) തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യൂ.

    കരിമീൻ -2 ചെറുത്

    മാരിനേറ്റ് ചെയ്യാൻ :

    കാശ്മീരി മുളകുപൊടി -1 ½ tsp

    മഞ്ഞൾ പൊടി-1/4 tsp

    കുരുമുളക് പൊടി -1/2 tsp

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/2 tsp

    നാരങ്ങാ നീര്-1/2 tbsp

    ഉപ്പ് –ആവശ്യത്തിന്

    ഇത്രയും അല്പം വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കി മീനിലേക്കു പുരട്ടി 1 മണിക്കൂർ വയ്ക്കുക.അതിനു ശേഷം മുക്കാൽ വേവാകുന്ന വരെ വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്യുക.

    ബാക്കി ചേരുവകൾ :

    സവോള -1 അരിഞ്ഞത്

    ചെറിയ ഉള്ളി-20 അരിഞ്ഞത്

    തക്കാളി-1 മീഡിയം

    പച്ചമുളക്-3-4

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/2 tbsp

    കാശ്മീരി മുളക് പൊടി -1/4 tsp

    മഞ്ഞൾ പൊടി -1/4tsp

    ഗരം മസാല-1/4 tsp

    വാളൻ പുളി പിഴിഞ്ഞത് -2.5 tbsp

    കട്ടി തേങ്ങാ പാൽ -1/4 cup

    കറി വേപ്പില -ആവശ്യത്തിന്

    ഉപ്പ് -ആവശ്യത്തിന്

    വെളിച്ചെണ്ണ -ആവശ്യത്തിന്

    ഒരു പാൻ-ൽ വെളിച്ചെണ്ണ ചൂടാക്കി സവോള,ചെറിയ ഉള്ളി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക്,കുറച്ചു കറി വേപ്പില എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക.ഇതിലേക്ക് പൊടികൾ ചേർത്ത് മൂപ്പിക്കുക.തക്കാളി കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. വാളൻപുളി പിഴിഞ്ഞതും ചേർക്കുക.കട്ടി തേങ്ങാപാൽ ചേർത്ത് തീ ഓഫ് ചെയ്യുക.വാഴ ഇലയിൽ ആദ്യം സവോള വഴറ്റിയ കൂട്ട് ,മീൻ , സവോള വഴറ്റിയ കൂട്ട് എന്ന ഓർഡറിൽ വച്ച് പൊതിഞ്ഞെടുക്കുക.ഇത് ഒരു ദോശ കല്ലിൽ വെളിച്ചെണ്ണ തൂകിയ ശേഷം തിരിച്ചും മറിച്ചും ഇട്ടു പൊള്ളിച്ചെടുക്കുക.വീഡിയോ കാണുക .

     

  • കരിമീൻ പൊള്ളിച്ചത്-വീഡിയോ കാണുക

    കരിമീൻ പൊള്ളിച്ചത്-വീഡിയോ കാണുക

    വാഴയിലയും കരിമീനുമായാൽ കരിമീൻ പൊള്ളിച്ചത് തയ്യാർ എന്നരീതിയിലാണ് എന്നാണ് കരിമീൻ പൊള്ളിച്ചതിന്റെ അവസ്ഥ. നാട്ടിലെ റെസ്റ്റോറന്റുകളും ഇങ്ങനെതന്നെയാണ് ഈ വിഭവം വിളമ്പുന്നത്. “ഒഥെന്റിക് ഫീൽ” അതിനൊരിക്കലും കിട്ടില്ല. പക്ഷെ, രുചിയറിഞ്ഞു കഴിക്കണോ, അങ്ങനെ തയ്യാറാക്കിയാൽ പോര. കരിമീനിന്റെ പ്രത്യേകത, മറ്റുമീനുകളെക്കാളും ഫ്ലേവർ നന്നായിട്ടു മീനിൽ പിടിക്കുമെന്നുള്ളതാണ്. അതുകൊണ്ടുതന്നെ നന്നായിട്ട് തയ്യാറാക്കിയാൽ അത് വിഭവത്തിൽ അറിയാൻ പറ്റും. ഗസ്റ്റുകൾ ഉണ്ടെങ്കിൽ ഇരു വിഭവമായിട്ടുതന്നെ ഇതിനെ മാറ്റാനും പറ്റും. ഇത് എന്റെ ഒരാന്റിയുടെ പാചകവിധിയാണ്. ഞങ്ങളുടെ കുടുംബത്തിലെ തീറ്റഭ്രാന്തന്മാരുടെയൊക്കെ ഇഷ്ടപ്പെട്ട റെസിപ്പിയാണ് ഇത്.

    റസിപി

    വറുക്കാൻ
    കരിമീൻ – മുഴുത്തത് അഞ്ച് എണ്ണം (നാലോ അഞ്ചോ എണ്ണംകൊണ്ട് ഒരു കിലോ തൂക്കം വരുന്ന വലിപ്പത്തിൽ)
    വാഴയില – ആവശ്യത്തിന്.
    വറുക്കാൻ
    1. മുളകുപൊടി – 3 ടേബിൾസ്പൂൺ
    ഉപ്പ് – ആവശ്യത്തിന്

    പൊതിയാൻ
    2. സവോള – 5 എണ്ണം ഇടത്തരം
    ഉള്ളി – 10 എണ്ണം
    വെളുത്തുള്ളി – രണ്ടു തുടം
    ഇഞ്ചി – രണ്ടിഞ്ചു നീളത്തിൽ
    പച്ചമുളക് – 7 എണ്ണം
    തക്കാളി – 3 എണ്ണം ചെറുത്
    കറിവേപ്പില – ആവശ്യത്തിന്
    ഗ്രാമ്പൂ – 7 എണ്ണം
    ഏലയ്ക്ക – 7 എണ്ണം
    തേങ്ങ – അര മുറി (പാലു പിഴിയണം. ഒന്നാംപാലും രണ്ടാംപാലും മൂന്നാംപാലും എടുത്തു വെയ്ക്കണം)
    മുളകുപൊടി – അഞ്ചു ടേബിൾ സ്പൂൺ
    കുരുമുളകുപൊടി – ഒരു ടേബിൾസ്പൂൺ
    കശുവണ്ടിപരിപ്പ് – 50 ഗ്രാം
    ഉണക്കമുന്തിരി – 50 ഗ്രാം

    വെളിച്ചെണ്ണ – ആവശ്യത്തിൻ (ഇതു കുറച്ചു വേണ്ടിവരും!!)

    പാചകവിധി

    ആദ്യം കരിമീൻ വൃത്തിയാക്കി ഒന്നാമത്തെ കൂട്ട് വെള്ളംകൂട്ടി പെയ്സ്റ്റ് ആക്കി മീനിൽ പുരട്ടി വറുത്തെടുത്ത് മാറ്റിവെയ്ക്കുക.

    ഇനിയാണ് പ്രധാന പരിപാടി
    സവോള കുനുകുനാ അരിഞ്ഞ് വഴറ്റി മാറ്റിവെയ്ക്കുക. ഒരു ഗോൾഡൻ കളർ ആയാൽ മതി. ആ എണ്ണയില് തന്നെ, ചെറുതായി അരിഞ്ഞ ഉള്ളിയും വഴറ്റുക. ഉള്ളി വഴന്നുവരുമ്പോൾ ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും, ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർക്കുക. നന്നായി വഴന്നുവരുമ്പോൾ, ഏലയ്ക്കായും ഗ്രാമ്പുവും ചതച്ച് ചേർക്കുക. ഇനി കുരുമുളകുപൊടി ചേർക്കുക. മുളകുപൊടി ഇനിവേണം ചേർക്കാൻ. മുളകുപൊടി മൂത്തുകഴിയുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് നന്നായി വഴറ്റുക. അതിലേയ്ക്ക് രണ്ടാംപാലും മൂന്നാംപാലും ചേർത്ത് അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കുക. ഒന്നാംപാൽ ചേർത്ത് വാങ്ങിവെയ്ക്കുക. ഓർക്കുക, നമ്മുടെ ലക്ഷ്യം വളരെ കട്ടിയുള്ള ഗ്രേവിയാണ്.
    ഇതാ ഈ ചിത്രത്തിലേ പോലെ

    കഴുകിയെടുത്ത വാഴയില കരിമീൻ നന്നായിട്ടു പൊതിയാനുള്ള പാകത്തിനു മുറിച്ചു വെയ്ക്കുക.

    കരിമീൻ വറുത്തതിന്റെ രണ്ടു വശത്തും ഗ്രേവി നന്നായിട്ടു കനത്തിൽ പൊതിയുക.

    അതിനുശേഷം വാഴയില നാലുവശവും മടക്കി (ചിത്രത്തിൽ കാണുന്നതുപോലെയും ആകാം!) കട്ടിയുള്ള നൂലുകൊണ്ട് കെട്ടുക.

    ഇത് നന്നായിട്ടു ചൂടായിരിക്കുന്ന എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. തീ കുറച്ചുവെച്ച് പാത്രം അടച്ചുവെച്ച് സമയമെടുത്തുവേണം വറുക്കാൻ. എന്നാലെ ഗ്രേവിയുടെ ഫ്ലേവർ മീനിൽ നന്നായിട്ടു പിടിക്കൂ.

    ഇത്രയും പരുപാടിയേയുള്ളൂ. കരിമീൻ പൊള്ളിച്ചത് റെഡി. റെസിപ്പി വായിച്ചു ഞെട്ടണ്ട കാര്യമില്ല. ഉണ്ടാക്കാൻ തുടങ്ങുമ്പോൾ വളരെ എളുപ്പമാണെന്നു മനസ്സിലാവും.