Tag: കപ്പയും ബീഫും

  • തട്ടുകട സ്റ്റൈലിൽ ഒരു കപ്പ ബിരിയാണി (കപ്പയും ബീഫും)

    തട്ടുകട സ്റ്റൈലിൽ ഒരു കപ്പ ബിരിയാണി (കപ്പയും ബീഫും)

    ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യൂ.

    ആവിശ്യമായ ചേരുവകൾ

    1.ബീഫ് -600g

    2. കപ്പ -600g

    3. സബോള -2

    4. വെളുത്തുള്ളി -12 അല്ലി

    5. ഇഞ്ചി -ഒരു വലിയ കഷ്ണം

    6. പച്ചമുളക് -3

    7. മുളകുപൊടി -1/2tsp

    8. മഞ്ഞൾപൊടി -1/2tsp

    9. മല്ലിപൊടി -1tbs

    10.ഗരംമസാല -1tsp

    11. കുരുമുളകുപൊടി -3/4tsp

    12. നാരങ്ങാനീര് -1.5tbs

    14. വേപ്പില

    15. മല്ലിയില

    16.ഉപ്പ്

    17.വെളിച്ചെണ്ണ

    കപ്പ ബിരിയാണി ഉണ്ടാകുന്നതിനായി കപ്പ കുറച്ചധികം വെള്ളം ഒഴിച്ച് അല്പം ഉപ്പും ഇട്ടു നന്നായി വേവിച്ചു വെള്ളം ഊറ്റി കളഞ്ഞെടുക്കുക

    ഇതിലേക്കുള്ള മസാല തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക വെളിച്ചെണ്ണ ചൂടായാൽ അതിലേക്ക് 2 സബോള അരിഞ്ഞതും ആവിശ്യത്തിന് ഉപ്പും ഇട്ടു സബോള നന്നായി വയറ്റികൊടുക്കുക ഇനി അതിലേക് കുറച്ചു വേപ്പിലയും പച്ചമുളക് അരിഞ്ഞതും ഇട്ടു നന്നായി വയറ്റിയശേഷം അതിലേക്കു ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളിയും ഇട്ടു അതിൻ്റെ പച്ചമണം മാറുന്നതുവരെ നന്നായി വയറ്റികൊടുക്കുക, പിന്നെ അതിലേക്ക് മുളകുപൊടിയും മല്ലിപൊടിയും 1/4tsp മഞ്ഞൾ പൊടിയും 1/4tsp കുരുമുളകുപൊടിയും ഇട്ടു നന്നായി വയറ്റിയശേഷം അതിലേക്ക് 1/4tsp മഞ്ഞൾപൊടിയും ,1/2tsp കുരുമുളകുപൊടിയും ആവിശ്യത്തിന് ഉപ്പും ഇട്ടു വേവിച്ചെടുത്ത ബീഫ് ഇട്ടുകൊടുക്കുക ,ബീഫ് നന്നായി തിളച്ചു അത് മസാലയിൽ നന്നായൊന്നു മിക്സ് ആയാൽ അതിലേക്ക് കുറച്ചു വേപ്പിലയും ഒരു ടീസ്പൂൺ ഗരംമസാല പൊടിയും നാരങ്ങനീരും ആവിശ്യത്തിന് ഉപ്പും ഇട്ട് നന്നായി മിക്സ് ചെയ്തശേഷം വേവിച്ചുവെച്ച കപ്പ മസാലയിലേക്കിട്ട് നന്നയൊന്ന് മിക്സ് ചെയ്ത് ഉടച്ചു കൊടുക്കുക ഇതു നന്നായൊന്ന് മിക്സ് ആയാൽ  കുറച്ചു മല്ലിയിലയും ഇട്ട് നന്നായി മിക്സ് ചെയ്ത് കുറച്ചു സമയം അടച്ചു വെക്കുക

    ഇനി ഇതു സെർവ് ചെയ്യുന്നതിന് മുൻപായി അതിലേക്ക് അല്പം സബോള അരിഞ്ഞതും മല്ലിയിലയും ഇട്ടു സെർവ് ചെയ്യാം

    വിശദമായ റെസിപ്പി വീഡിയോ കാണാനായി താഴെകൊടുത്ത ലിങ്ക് ക്ലിക് ചെയ്യുക, വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കരുതേ..

  • കപ്പയും ബീഫും ഇനി ഇങ്ങനെ ആക്കി നോക്കാം _ NADAN KAPPAYUM BEEFUM

    കപ്പയും ബീഫും ഇനി ഇങ്ങനെ ആക്കി നോക്കാം _ NADAN KAPPAYUM BEEFUM

    തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കപ്പ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യൂ.

    ആവശ്യമായ ചേരുവകൾ

    ബിഫ്.1.. കിലോഎല്ലോട് കൂടിയത്

    കപ്പ…….. 2 കിലോ

    ഗരം മസാല.. 1.ടേബിൾ സ്പൂൺ

    മീറ്റ് മസാല…. 1ടേബിൾ സ്പൂൺ

    മുളക് പാെടി….. 4 ടേബിൾ സ്പൂൺ

    മല്ലി പാെടി…… 1ടേബിൾ സ്പൂൺ

    മഞ്ഞൾ പാെടി……1ടീസ്പൂൺ

    കുരുമുളകു പൊടി.. 1 ടീ സ്പൂൺ

    തേങ്ങ ചിരകിയത്…. 2.കപ്പ്

    ചുവന്നുള്ളി…………. 5 എണ്ണം

    വെളുത്തുള്ളി………… 2 എണ്ണം

    പച്ചമുളക് …………. 5 എണ്ണം

    ഇഞ്ചി അരിഞ്ഞത്…. 1 കഷ്ണം

    കറിവേപ്പില………….. 2 തണ്ട്

    ഉപ്പ്….. പാകത്തിന്

    വെളിച്ചെണ്ണ…. ഒരു വലിയ സ്പൂൺ

    തയ്യാറാക്കുന്ന വിധം

    ഇറച്ചി എല്ലോടു കൂടി നുറുക്കി കഴുകിയെടുക്കുക… ഇറച്ചി മുളക് പാെടി . മഞ്ഞൾ പൊടി  മല്ലി പൊടി മിറ്റ് മസാല ഇഞ്ചി കുരുമുളക് പൊടി ഉപ്പ് ഇവ ചേർത്ത് വേവിക്കുക.. കപ്പ വെള്ളം ചേർത്ത് വേവിക്കുക.. വെന്തുവരുമ്പോൾ.. വെള്ളം ഉൗറ്റി കളയുക. തേങ്ങ ചുവന്നുള്ളി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ചെറുതായി അരച്ചെടുക്കുക… വെന്ത കപ്പയിലേക്ക് ഇറച്ചി അരപ്പ് ഗരം മസാല വെളിച്ചെണ്ണ ഇവ ചേർത്തിളക്കി കുഴച്ചെടുക്കുക.. കപ്പ ബിരിയാണി റെഡി.

     

  • തട്ടുകട സ്റ്റൈൽ കപ്പ ബിരിയാണി (കപ്പയും ബീഫും)Thattukada Style Kappa Biriyani

    തട്ടുകട സ്റ്റൈൽ കപ്പ ബിരിയാണി (കപ്പയും ബീഫും)Thattukada Style Kappa Biriyani

    തട്ടുകട സ്റ്റൈൽ കപ്പ ബിരിയാണി:കപ്പയും ബീഫും:Thattukada Style Kappa Biriyani ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Kappa Biriyani ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യൂ.