Tag: ഇഡലി ദോശ മാവ്

  • അമ്മച്ചി സ്‌പെഷ്യൽ കഞ്ഞിവെള്ളം ചേർത്ത ഇഡലി ദോശ മാവ്|ഇഡ്ഡലി

    അമ്മച്ചി സ്‌പെഷ്യൽ കഞ്ഞിവെള്ളം ചേർത്ത ഇഡലി ദോശ മാവ്|ഇഡ്ഡലി

    ദോശയും ഇഡലിയും ശരി ആവില്ലാന്ന് ഇനി പറയില്ല.
    കഞ്ഞിവെള്ളം ഉപയോഗിച്ച് ദോശ ഇഡലി മാവ് തയ്യാറാക്കാം.

    ഏതു കാലാവസ്ഥ ആയാലും ഏതു രാജ്യമായാലും ഈ റെസിപ്പി മതി.

    ദോശ അരി 2 കപ്പ്‌

    ഉഴുന്ന് 1 കപ്പ്‌

    ഉലുവ 1 tsp

    കഞ്ഞിവെള്ളം 2 cup

    ഉപ്പു ആവശ്യത്തിന്ന്

    അരിയും ഉഴുന്നും വെവ്വേറെ പാത്രത്തിൽ 5 മണിക്കൂർ കുതിർത്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് അരച്ചെടുക്കാം. അരിയോടൊപ്പം ഉലുവ ചേർത്ത് അരക്കാം. തരി ഉള്ള പോലെ അരക്കണം. ഉഴുന്ന് പേസ്റ്റ് പോലെ വേണം അരച്ചെടുക്കാൻ.
    ശേഷം കൈ ഉപയോഗിച്ച് മിക്സ്‌ ചെയ്യുക, ഉപ്പ് ചേർത്ത് കൊടുക്കണം.
    നന്നായി മിക്സ്‌ ചെയ്തു 5 അടച്ചു പൊന്താൻ വയ്ക്കുക. ശേഷം ദോശ, ഇഡലി, ഊത്തപ്പം ഒക്കെ തയ്യാറാക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇഡലി ദോശ മാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.