Category: കർക്കിടക മാസ വിഭവങ്ങൾ

  • റാഗി ലഡു

    റാഗി ലഡു

    ശരീരത്തിൽ രക്തം വയ്ക്കാനും മുടികൊഴിച്ചിൽ നടുവേദന ഇവയെല്ലാം മാറി എല്ലുകളും പല്ലുകളും ബലമാകാനും ഈ റാഗി ലഡു കഴിച്ചാൽ മതി…

    INGREDIENTS

    റാഗി -ഒന്നര കപ്പ്

    നെയ്യ് -രണ്ട് ടേബിൾ സ്പൂൺ

    ശർക്കര -200 ഗ്രാം

    വെള്ളം -അരക്കപ്പ്

    നട്സ് -രണ്ട് ടേബിൾ സ്പൂൺ

    തേങ്ങ -ഒരു കപ്പ്

    ഏലക്കായ പൊടി -അര ടീസ്പൂൺ

    PREPARATION

    ആദ്യം മിക്സിയുടെ ജാറിലേക്ക് ഏലക്കായ ചേർത്ത് ഒന്ന് പൊടിച്ചെടുക്കുക കൂടെ തേങ്ങ ചിരവിയത് ചേർത്ത് ഒന്നുകൂടി ക്രഷ് ചെയ്ത് എടുക്കാം, നട്സ് ചൂടാക്കിയതിനുശേഷം മാറ്റിവയ്ക്കാം റാഗി പൊടിയും നല്ലതുപോലെ ചൂടാക്കി എടുക്കുക, തേങ്ങാ മിക്സ് ചേർത്ത് നല്ലപോലെ യോജിപ്പിക്കുക, ശർക്കര പാനി അല്പാല്പമായി ഒഴിച്ച് മിക്സ് ചെയ്യുക, ചെറിയ തീയിൽ വേണം ഇങ്ങനെ ചെയ്യാൻ, അടുത്തതായി നട്ട്സ് ചേർത്ത് മിക്സ് ചെയ്യാം, ചൂടാറാനായി വെയിറ്റ് ചെയ്യുക, കൈ തൊടാവുന്ന ചൂടാകുമ്പോൾ ചെറിയ ബോളുകൾ ആക്കി മാറ്റാം

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • എള്ളുണ്ട

    എള്ളുണ്ട

    എള്ളു ചേർത്ത് തയ്യാറാക്കുന്ന ഈ ഉണ്ട ദിവസത്തിൽ ഒരെണ്ണം കഴിച്ചാൽ മതി, രക്തക്കുറവും മുടികൊഴിച്ചിലും നടുവേദനയും ക്ഷീണവും മാറാൻ ഇതു മാത്രം മതി…

    Ingredients

    എള്ള് -രണ്ട് കപ്പ്

    കപ്പലണ്ടി- ഒരു കപ്പ്

    കശുവണ്ടി- ഒരു കപ്പ്

    വറുത്ത കടല പരിപ്പ -അരക്കപ്പ്

    ശർക്കര- 500 ഗ്രാം

    വെള്ളം -ഒരു കപ്പ്

    നെയ്യ് -ആറ് ടേബിൾസ്പൂൺ

    തേങ്ങ ചിരവിയത് -രണ്ട് കപ്പ്

    ഏലക്ക പൊടി

    ചുക്കുപൊടി

    ആദ്യം എള്ള് നന്നായി കഴുകിയെടുത്ത് വെള്ളം വാർക്കാനായി വയ്ക്കുക, ശർക്കര ഉരുക്കാനായി വയ്ക്കണം കപ്പലണ്ടിയും കശുവണ്ടിയും വറുത്തെടുത്ത് മാറ്റുക. വറുത്തെടുത്ത കപ്പലണ്ടിയും കശുവണ്ടിയും പൊടിച്ചടുക്കണം, ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് തേങ്ങാ ചിരവിയതും വറുത്ത കടല പരിപ്പും ചേർത്ത് മിക്സ് ചെയ്യുക ശേഷം എള്ള് ചേർത്ത് നന്നായി ചൂടാക്കുക, അടുത്തതായി പൊടിച്ചെടുത്തത് ചേർക്കാം, ഇനി ശർക്കരപ്പാനി അരിച്ച് ഇതിലേക്ക് ഒഴിക്കാം, നന്നായി മിക്സ് ചെയ്തു വെള്ളം പോകുന്നത് വരെ വറ്റിച്ചെടുക്കുക, ചുക്കുപൊടിയും ഏലക്ക പൊടിയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം, ചൂടാറുമ്പോൾ ചെറിയ ബോളുകളായി ഉരുട്ടി എടുക്കാം..

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • മല്ലി കഞ്ഞി

    മല്ലി കഞ്ഞി

    കർക്കിടക മാസത്തിൽ കഴിക്കാനായി ഇതാ ഒരു വെറൈറ്റി കഞ്ഞി.. പോഷകസമൃദ്ധമായ ഇത് തയ്യാറാക്കാനായി വെറും 3 ചേരുവകൾ മതി..

    iNGREDIENTS

    പച്ചരി -അര ഗ്ലാസ്‌

    മല്ലി -ഒരു ടേബിൾസ്പൂൺ

    തേങ്ങ -രണ്ട് ടേബിൾ സ്പൂൺ

    നെയ്യ്

    Preparation

    മല്ലി നാലു മണിക്കൂർ കുതിർക്കുക ശേഷം തേങ്ങയും ചേർത്ത് അരച്ചെടുക്കാം. കുക്കറിൽ അരി നന്നായി കഴുകിയതിനുശേഷം വേവിച്ചെടുക്കാം, ഇതിലേക്ക് അരച്ചെടുത്ത തേങ്ങ ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക ഉപ്പു ചേർത്തു കൊടുത്ത മിക്സ് ചെയ്തതിനുശേഷം കുറച്ചു നെയ്യ് കൂടി ചേർത്ത് കഴിക്കാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ഉലുവ കഞ്ഞി

    ഉലുവ കഞ്ഞി

    കർക്കിടക മാസത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഉലുവ കഞ്ഞി,സ്പെഷ്യൽ ധാന്യകൂട്ട് ചേർത്ത് തയ്യാറാക്കിയത്,നടുവേദനയ്ക്കും ഷുഗർ കുറയ്ക്കാനും ശരീരബലത്തിനും സമ്പൂർണ്ണ ആരോഗ്യത്തിനും ഇത് മതി..

    INGREDIENTS

    ഞവര അരി -ഒരു കപ്പ്

    ഉലുവ -കാൽ കപ്പ്

    ചെറുപയർ പരിപ്പ് -കാൽ കപ്പ്

    മുതിര -കാൽകപ്പ്

    ചെറിയുള്ളി

    ഉപ്പ്

    തേങ്ങാ ചിരവിയത് -2 കപ്പ്

    ജീരകം -ഒരു ടീസ്പൂൺ

    PREPARATION

    ധാന്യങ്ങൾ എല്ലാം ഒരു പാത്രത്തിൽ എടുത്തു കഴുകിയതിനുശേഷം രാത്രി മുഴുവൻ കുതിർക്കാൻ ഇടുക, പിറ്റേന്ന് രാവിലെ ആവശ്യത്തിന് വെള്ളവും ചേർത്ത് കുക്കറിൽ നന്നായി വേവിക്കാം തേങ്ങ ചിരവിയതും ചെറിയുള്ളി ജീരകം ഇവയും മിക്സിയിൽ നന്നായി ഒന്ന് ചതച്ചെടുത്ത് വെന്ത കഞ്ഞിയിലേക്ക് ചേർക്കാം, ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക, അവസാനമായി വെളിച്ചെണ്ണയിൽ കുറച്ച് ചെറിയുള്ളി മൂപ്പിച്ച് ഇതിലേക്ക് ചേർക്കുക, കർക്കിടക മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉലുവ കഞ്ഞി തയ്യാർ.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World