പോക്കറ്റ് ഷവർമ

Advertisement

നോമ്പുകാലമാണ് വരാൻ പോകുന്നത് ഈ റെസിപ്പി ഇപ്പോൾതന്നെ ഷെയർ ചെയ്തു വച്ചോളൂ, നോമ്പിന് കഴിക്കാൻ പറ്റിയ നല്ലൊരു പോക്കറ്റ് ഷവർമ…

Ingredients

for marination

ചിക്കൻ -250 ഗ്രാം

കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

മഞ്ഞൾപൊടി -അര ടീസ്പൂൺ

ഉപ്പ്

ഗരം മസാല -അര ടീസ്പൂൺ

കുരുമുളകുപൊടി -അര ടീസ്പൂൺ

for mayo

എഗ്ഗ് ബുള്സ് ഐ -2

വെളുത്തുള്ളി അല്ലി -നാല്

ലെമൺ ജ്യൂസ് -ഒരു ടേബിൾ സ്പൂൺ

ഉപ്പ്

മുളകുപൊടി -അര ടീസ്പൂൺ

ഒലിവ് ഓയിൽ -കാൽ കപ്പ്

vegetables

ലെത്യൂസ്

തക്കാളി

ക്യാപ്സിക്കം

സവാള

പച്ചമുളക്

കുക്കുമ്പർ

ബ്രെഡ്

ബ്രെഡ് ക്രബ്സ്

മുട്ട മിക്സ്‌

Preparation

ആദ്യം മസാലകൾ പുരട്ടി ചിക്കൻ മാറ്റിവയ്ക്കാം ശേഷം ഫ്രൈ ചെയ്ത് എടുക്കണം. ഇനി മയോണൈസ് തയ്യാറാക്കാം അതിനായി എടുത്തു വച്ചിരിക്കുന്ന ചേരുവകൾ എല്ലാം മിക്സി ജാറിൽ ചേർത്ത് നന്നായി അരച്ചെടുക്കുക ഇനി ഒരു ബൗളിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും തയ്യാറാക്കിയ മയോണൈസും മിക്സ് ചെയ്യാം ബ്രഡ് എടുത്ത് സൈഡ് റിമൂവ് ചെയ്തതിനുശേഷം രണ്ടെണ്ണം ഒരുമിച്ച് എടുത്ത് മുട്ടയിൽ മുക്കി ബ്രഡ് ക്രംസ് കോട്ട് ചെയ്ത് ഫ്രൈ ചെയ്ത് എടുക്കുക ഇങ്ങനെ ഫ്രൈ ചെയ്ത ബ്രഡ് രണ്ടായി മുറിച്ച് പോക്കറ്റ് ആക്കുക ശേഷം ഈ പോക്കറ്റിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന വെജിറ്റബിൾ മിക്സും ചിക്കനും ചേർക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World