ഇഫ്താറിന് തയ്യാറാക്കാൻ വ്യത്യസ്തമായ ഒരു ചിക്കൻ വിഭവം.
ചേരുവകൾ
വറുത്ത ചിക്കൻ 250 ഗ്രാം
ക്യാപ്സിക്കം-1
സവാള 1
ഗ്രീൻപീസ് -അരക്കപ്പ്
പച്ചമുളക് -3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
ടൊമാറ്റോ സോസ് -രണ്ട് ടേബിൾസ്പൂൺ
ഒറിഗാനോ -അര ടീസ്പൂൺ
കാശ്മീരി റെഡ് ചില്ലി -രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി -അര ടീസ്പൂൺ
പെരുംജീരകപ്പൊടി -കാൽ ടീസ്പൂൺ
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
ജീരകം പൊടി -കാൽ ടീസ്പൂൺ
ചിക്കൻ മസാല -മുക്കാൽ ടീസ്പൂൺ
മല്ലിയില
മൈദ -അരക്കപ്പ്
വെള്ളം
കുരുമുളകുപൊടി -കാൽ ടീസ്പൂൺ
ഉപ്പ്
ബ്രഡ് ക്രംസ്
സമൂസ ഷീറ്റ്
തയ്യാറാക്കുന്ന വിധം
ആദ്യം ഫില്ലിംഗ് തയ്യാറാക്കണം, അതിനായി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക, അതിലേക്ക് അരിഞ്ഞുവെച്ച സവാളയും, കാപ്സിക്കവും, ഗ്രീൻപീസും, പച്ചമുളകും, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും, കുരുമുളകു പൊടിയും, ഉപ്പും ഓരോന്നായി ചേർത്ത് കൊടുക്കുക, ഇനി നന്നായി വഴറ്റി എടുക്കാം, ശേഷം ഇതിലേക്ക് സോസ് ചേർത്തു കൊടുക്കാം, ഒപ്പംതന്നെ ഒറിഗാനോ ചേർക്കാം അടുത്തതായി കാശ്മീരി ചില്ലി പൗഡർ ഉം, ചിക്കൻ മസാലയും, പെരുഞ്ചീരകം പൊടിച്ചതും, മല്ലിപ്പൊടിയും, ചേർത്ത് കൊടുക്കാം പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റണം, ശേഷം നന്നായി ഫ്രൈ ചെയ്ത ക്രഷ് ചെയ്തെടുത്ത ചിക്കൻ ഇതിലേക്ക് ചേർക്കാം എല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്തെടുക്കണം.അടുത്തതായി പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങും, മല്ലിയിലയും കൂടി ചേർത്ത് നല്ലതുപോലെ ഒന്നു കൂടി മിക്സ് ചെയ്ത് എടുക്കാം, മറ്റൊരു ബൗളിലേക്ക് മൈദയും, ഉപ്പും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് അതിലേക്ക് കുറച്ച് വെള്ളമൊഴിച്ച് കട്ടിയായ ഒരു ബാറ്റർ തയ്യാറാക്കാം. ഇനി ഒരു സമൂസ ഷീറ്റ് എടുത്തു രണ്ടായി മുറിക്കുക തയ്യാറാക്കിവെച്ചിരിക്കുന്ന മിക്സിൽ നിന്നും കുറച്ചെടുത്ത് സിലിണ്ടർ ഷേപ്പിൽ ആക്കി ഒരു ഷീറ്റിലേക്ക് വച്ച് കൊടുക്കാം ഇത് റോൾ ചെയ്തെടുക്കണം, ശേഷം രണ്ടു സൈഡ് ഉം ബ്രെഡ് crumbs coat ചെയ്യണം,മൈദ പേസ്റ്റ് ഉപയോഗിച്ച് സീൽ ചെയ്യാം, എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fathimas Curry World