Tag: appam

  • ഇൻസ്റ്റന്റ് അപ്പം

    ഇൻസ്റ്റന്റ് അപ്പം

    ബ്രേക്ക്ഫാസ്റ്റ്ന് ഇൻസ്റ്റന്റ് ആയി തയ്യാറാക്കാൻ പറ്റിയ നല്ല സോഫ്റ്റ്‌ അപ്പം, കാലത്തെ ഭക്ഷണത്തിനായി തലേദിവസം മുതലേ പണി ചെയ്യേണ്ട…

    Ingredients

    റവ -രണ്ട് കപ്പ്

    മൈദ -മൂന്ന് ടേബിൾ സ്പൂൺ

    പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ

    ഇൻസ്റ്റന്റ് ഈസ്റ്റ് -ഒരു ടീസ്പൂൺ

    ഉപ്പ് -അര ടീസ്പൂൺ

    വെള്ളം

    Preparation

    മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന ചേരുവകൾ എല്ലാം ചേർത്ത് കൊടുക്കുക ഇളം ചൂടുവെള്ളത്തിൽ നന്നായി മിക്സ് ചെയ്ത ശേഷം നല്ലതുപോലെ അരച്ചെടുക്കണം ഈ മാവിനെ പത്തോ പതിനഞ്ചോ മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റിവെക്കാം ശേഷം ചൂടായ പാനിലേക്ക് തവി കൊണ്ട് കോരി ഒഴിച്ച് ചെറിയ തീയിൽ മൂടിവെച്ച് നന്നായി വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rimami’s Kitchen

  • അപ്പവും, മുട്ടക്കറിയും

    അപ്പവും, മുട്ടക്കറിയും

    ഉള്ളി വഴറ്റാതെ കുക്കറിൽ ഒരു കിടിലൻ മുട്ടക്കറിയും റേഷൻ അരി അരച്ച് സോഫ്റ്റ് അപ്പവും പെട്ടെന്ന് പൊങ്ങാനായി ഒരു അടിപൊളി ടിപ്പും…

    Ingredients

    അപ്പം തയ്യാറാക്കാൻ

    പച്ചരി -രണ്ട് കപ്പ്

    തേങ്ങ -മുക്കാൽ കപ്പ്

    അവിൽ -മുക്കാൽ കപ്പ്

    ഉപ്പ്

    ഈസ്റ്റ് -ഒരു നുള്ള്

    പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ

    മുട്ട കറി തയ്യാറാക്കാൻ

    വെളിച്ചെണ്ണ -മൂന്ന് ടേബിൾസ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    ഗ്രാമ്പൂ -മൂന്ന്

    ഏലക്കാ

    കറുവപ്പാട്ട

    സവാള -നാല്

    ഇഞ്ചി വെളുത്തുള്ളി 8

    പച്ചമുളക് രണ്ട്

    തക്കാളി രണ്ടു

    ഉരുളക്കിഴങ്ങ് ഒന്ന്

    മുളകുപൊടി -ഒന്നര ടീസ്പൂൺ

    മല്ലിപ്പൊടി -മൂന്ന് ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    പെരിഞ്ചീരകം -കാൽ ടീസ്പൂൺ ഉപ്പ്

    പാല്

    മുട്ട -ആറ്

    കറിവേപ്പില

    Preparation

    പച്ചരി കുതിർത്തെടുത്ത് തേങ്ങ അവിൽ ഈസ്റ്റ് ഉപ്പ് പഞ്ചസാര ഇവയെല്ലാം ചേർത്ത് നന്നായി അരയ്ക്കുക മാവിനെ ഒരു പാത്രത്തിൽ എടുത്ത് തിളച്ച വെള്ളത്തിന് മുകളിലായി വയ്ക്കുക പാത്രം അടച്ചുവെച്ച് ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കണം ശേഷം അപ്പം തയ്യാറാക്കാം

    ഒരു കുക്കർ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക ആദ്യം ഇഞ്ചി വെളുത്തുള്ളി ചതച്ചതും മസാലകളും ചേർത്ത് വഴറ്റാം നല്ല ബ്രൗൺ നിറമാകുന്നതുവരെ വഴറ്റിയ ശേഷം സവാളയും പച്ചമുളകും ചേർക്കാം കുറച്ചു ഉപ്പും മസാല പൊടികളും ഒരുമിച്ച് തന്നെ ചേർക്കാം എല്ലാം കൂടി യോജിപ്പിച്ചശേഷം തക്കാളി ഉരുളക്കിഴങ്ങും ചേർക്കാം ശേഷം വെള്ളവും ഉപ്പും ചേർക്കാം കുക്കറടിച്ച് നന്നായി വേവിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം, കുക്കർ തുറക്കുമ്പോൾ ഇതിലേക്ക് പാലും വേവിച്ച മുട്ടയും ചേർത്ത് തിളപ്പിച്ച്‌ ചെയ്ത് തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • അപ്പവും ,താറാവ് കറിയും

    അപ്പവും ,താറാവ് കറിയും

    കല്യാണ പാർട്ടികളിൽ വിളമ്പുന്ന അപ്പവും നല്ല താറാവ് കറിയും, നല്ലൊരു ബ്രേക്ക് ഫാസ്റ്റ് കൂടി ആണ് ഇത്,

    Preparation

    ആദ്യം അപ്പം തയ്യാറാക്കാം ആദ്യം മിക്സി ജാറിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ഇട്ടു കൊടുക്കുക കൂടെ ഒരു കപ്പ് ചോറും ഒരു ടീസ്പൂൺ ഈസ്റ്റും ചെറുചൂട് വെള്ളവും ഉപ്പും പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി അരച്ചെടുക്കുക ഇത് അര മണിക്കൂർ പൊങ്ങാൻ മാറ്റിവയ്ക്കണം ശേഷം നല്ല ഹോൾസ് ഉള്ള അപ്പം ചുട്ടെടുക്കാം

    അടുത്തതായി താറാവ് കറി തയ്യാറാക്കാം, ഇതിനായി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് കുറച്ചു മസാലകൾ ചേർക്കാം കറവപ്പാട്ടാ ഗ്രാമ്പൂ ഏലക്കായ പെരുഞ്ചീരകം ബേ ലീഫ് ഇവയാണ് ചേർക്കേണ്ടത് ഇതൊന്നു ചൂടായ ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഇട്ട് നന്നായി വഴറ്റാം അടുത്തതായി പച്ചമുളക് ചേർക്കാം കുറച്ചു കറിവേപ്പിലയും സവാളയും ചേർത്ത് നന്നായി വഴറ്റാം, ഉപ്പു കൂടി ചേർത്ത് നന്നായി വഴന്നതിനു ശേഷം മല്ലിപ്പൊടി മഞ്ഞൾപൊടി കുരുമുളകുപൊടി ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക പച്ചമണം മാറുമ്പോൾ താറാവിറച്ചി ചേർക്കാം കൂടെ തേങ്ങയുടെ രണ്ടാം പാലും ഇനി താറാവ് നന്നായി വേവിക്കണം നന്നായി വെന്തു കഴിയുമ്പോൾ കുറച്ചു ഗരം മസാല പൊടിയും ഒന്നാം പാലും ചേർത്ത് മിക്സ് ചെയ്യാം ഇനി തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • പൂ പോലെ സോഫ്റ്റ് ആയ അപ്പം

    പൂ പോലെ സോഫ്റ്റ് ആയ അപ്പം

    തണുത്ത കാലാവസ്ഥയിലും നല്ല പതഞ്ഞു പൊങ്ങി മാവ് കിട്ടാനും, പൂ പോലെ സോഫ്റ്റ് ആയ അപ്പം കിട്ടാനും ഇതുപോലെ ചെയ്താൽ മതി യീസ്റ്റോ, സോഡാ പൊടിയോ, ഈനോയോ ഒന്നും ചേർക്കേണ്ട

    ആദ്യം പച്ചരി നന്നായി കുതിർത്തെടുക്കാം നാലു മുതൽ 6 മണിക്കൂർ വരെ കുതിർക്കണം, ശേഷം മിക്സിയിലേക്ക് ചേർത്ത് തേങ്ങ ചോറ് പഞ്ചസാര ഉപ്പ് വെള്ളം ഇവ ചേർത്ത് നന്നായി അരച്ചെടുക്കുക ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം ഇനിയാണ് പ്രധാനപ്പെട്ട കാര്യം, നല്ല വൃത്തിയുള്ള ഒരു ടവലിൽ കുറച്ചു ഉലുവ കെട്ടിയെടുത്ത് ഈ മാവിലേക്ക് ഇട്ടു കൊടുക്കുക, കാലാവസ്ഥ തണുത്തതാണെങ്കിലും ഇങ്ങനെ ചെയ്താൽ പിറ്റേദിവസം മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാകും, ഇനി കിഴിയെടുത്തു മാറ്റാം ശേഷം മിക്സ് ചെയ്ത് നല്ല സോഫ്റ്റ് അപ്പം ഉണ്ടാക്കിയെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പൂ പോലെ സോഫ്റ്റ് ആയ അപ്പം

    പൂ പോലെ സോഫ്റ്റ് ആയ അപ്പം

    യീസ്റ്റും സോഡാ പൊടിയും ഒന്നും ചേർത്തില്ലെങ്കിലും നല്ല പൂ പോലെ സോഫ്റ്റ് ആയ അപ്പം ഉണ്ടാക്കിയെടുക്കാം.

    INGREDIENTS

    പച്ചരി

    അവൽ

    തേങ്ങാപ്പാൽ

    ഉപ്പ്

    PREPARATION

    പച്ചരി നന്നായി കഴുകിയതിനുശേഷം കുതിർത്തെടുക്കുക കുതിർത്തെടുത്ത പച്ചരിയും കുതിർത്തെടുത്ത അവിലും നാളികേര പാലിൽ നന്നായി അരച്ചെടുക്കാം ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റി കൈകൊണ്ട് നന്നായി മിക്സ് ചെയ്തതിനു ശേഷം രാത്രി മുഴുവൻ അടച്ചു വയ്ക്കുക, പിറ്റേന്ന് രാവിലെ നന്നായി പൊങ്ങി വന്ന മാവിലേക്ക് ഉപ്പു ചേർത്ത് മിക്സ് ചെയ്യാം ഇനി നല്ല സോഫ്റ്റ് പാലപ്പം ഉണ്ടാക്കിയെടുക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KKGS VLOGS

  • റവ അപ്പം

    റവ അപ്പം

    ഇനി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ വിഷമിക്കേണ്ട വെറും 5 മിനിറ്റിൽ തയ്യാറാക്കാൻ പറ്റിയ നല്ലൊരു അപ്പത്തിന്റെ റെസിപ്പി കാണാം,

    INGREDIENTS

    റവ – 1 1/2 ഗ്ലാസ്സ്

    ഗോതമ്പു പൊടി -3 ടേബിൾ സ്പൂൺ

    യീസ്റ്റ് കാൽ ടീസ്പൂൺ

    പഞ്ചസാര കാൽ ടീസ്പൂൺ

    ഉപ്പ്

    വെള്ളം മൂന്ന് ഗ്ലാസ്

    ഒരു മിക്സിങ് ബൗളിലേക്ക് റവ ഗോതമ്പ് പൊടി പഞ്ചസാര ഈസ്റ്റ് ഉപ്പ് വെള്ളം ഇവയെല്ലാം കൂടെ ചേർത്തു കൊടുക്കുക ശേഷം നന്നായി മിക്സ് ചെയ്ത് മിക്സി ജാറിലേക്ക് മാറ്റാം ഇത് നന്നായി അടിച്ചതിനു ശേഷം വീണ്ടും ബൗളിലേക്ക് ഒഴിക്കുക 10 മിനിറ്റ് റസ്റ്റ് ചെയ്യാനായി വയ്ക്കാം ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം ഇതിലേക്ക് ഒരു തവി മാവ് ഒഴിച്ച് ഒന്ന് പരത്തുക ഹോളുകൾ വന്നു തുടങ്ങുമ്പോൾ മൂടി വയ്ക്കാം ഒരു മിനിറ്റിനുശേഷം എടുത്തുമാറ്റാം

    വിശദമായി റെസിപ്പി ക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Super Mom

  • അരി അരയ്ക്കാതെ പൂവ്‌ പോലുള്ള അപ്പം

    അരി അരയ്ക്കാതെ പൂവ്‌ പോലുള്ള അപ്പം

    അരി അരയ്ക്കാതെ പൂവ്‌ പോലുള്ള അപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Thattukada Style Appam ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simis Home world ചാനല്‍ Subscribe ചെയ്യൂ.