ബദാം മിൽക്ക് ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.

കുട്ടികൾക്ക് കൊടുക്കാൻ ഏറ്റവും നല്ല ഒരു മിൽക്കാണ് ബദാം മിൽക്ക്(Badam milk) .ബദാം മിൽക്ക് ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gini’s Kitchen ചാനല്‍ Subscribe ചെയ്യൂ.


ചേരുവകൾ

ബദാം- അരകപ്പ് (20 എണ്ണം)

പാൽ-2കപ്പ്

പഞ്ചസാര-3ടേബിൾസ്പൂൺ

ഏലയ്ക-1ടേബിൾസ്പൂൺ

തയ്യാറാക്കുന്നത്

ബദാം വെള്ളത്തിൽ അരമണിക്കൂർ കുതിർക്കാൻ വെയ്ക്കുക. കുതിർന്ന് കഴിഞ്ഞ് ബദാമിൻറ്റെ തൊലി കളഞ്ഞ് 1/4കപ്പ് പാൽ ഒഴിച്ച് മിക്സിയിലിട്ട് അരച്ചെടുത്ത് മാറ്റി വയ്ക്കുക.

ഒരൂ പാത്രത്തിൽ 2കപ്പ് പാൽ ഒഴിച്ച് പഞ്ചസാരയുമിട്ട് തിളപ്പിക്കാൻ വയ്ക്കുക. പാൽ തിളച്ച് വരുബോൾ അരച്ച് വച്ചിരിക്കുന്ന ബദാമുമിട്ട് കുറുക്കിയെടുക്കുക.1/4കപ്പ് പാലെകിലും വറ്റിച്ചെടുക്കണം.ഏലയ്ക്കപൊടിയും കുകുമപൂവും കൂടി ഇട്ട് തിളച്ച് വരുബോൾ ബദാം മിൽക്ക് തയ്യാർ. കുറച്ച് ബദാം ചെറുതായി അരിഞ്ഞതും കൂടി ഇട്ട് ഗാർനിഷ് ചെയ്ത് എടുക്കാം.ചൂടോടു കൂടി കഴിക്കാൻ നല്ലതാണ് അതുപോലെ തണുപ്പിച്ചും. വിഡിയോയും കൂടി കണ്ടു നോക്കി അപിപ്രായം കമെന്റ് ചെയുക .