ബ്രേക്ക് ഫാസ്റ്റ് റെസിപ്പി

Advertisement

വെറും 10 മിനിറ്റിൽ വ്യത്യസ്തമായ ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി

ആദ്യം ഒരു മിക്സി ജാറിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക, കൂടെ മുക്കാൽ കപ്പ് അവിൽ, 6- 7 മഖാന എന്നിവ ചേർത്തു കൊടുത്ത് നന്നായി പൊടിച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയശേഷം അരക്കപ്പ് തൈരും, ഒരു ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ പഞ്ചസാരയും, ഒരു കപ്പ് വെള്ളവും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കുക, ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്ത് അല്പം ലൂസ് ബാറ്റർ ആക്കി മാറ്റാം, ഇതിലേക്ക് അര ടീസ്പൂൺ ഫ്രൂട്ട് സാൾട്ട് കൂടി ചേർത്ത് മിക്സ് ചെയ്യണം ശേഷം ഒരു പാനിലേക്ക് അല്പം എണ്ണ തൂവിക്കൊടുത്തു ഈ മാവൊഴിച്ച് ചെറിയ അപ്പങ്ങളായി ചുട്ടെടുക്കാം.

ഇതിന്റെ കൂടെ കഴിക്കാനായി ഒരു അടിപൊളി ചട്ണി കൂടി തയ്യാറാക്കാം. മിക്സി ജാറിലേക്ക് തേങ്ങയും ,രണ്ട് പച്ചമുളക്, രണ്ട് വെളുത്തുള്ളി, രണ്ട് ടേബിൾ സ്പൂൺ കടല, ചെറിയ കഷ്ണം പുളി ആവശ്യത്തിന് ഉപ്പ്, തൈര് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക, ശേഷം ഇതിലേക്ക് കടുക് കറിവേപ്പില, ഉഴുന്നുപരിപ്പ് ,അല്പം മുളകുപൊടി എന്നിവ മൂപ്പിച്ച് ചേർക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN