ഇൻസ്റ്റന്റ് & ഈസി പ്ലം കേക്ക് സ്റ്റോവിൽ മിനിറ്റുകൾക്കുള്ളിൽ…

ഇൻസ്റ്റന്റ് & ഈസി പ്ലം കേക്ക് സ്റ്റോവിൽ മിനിറ്റുകൾക്കുള്ളിൽ… വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് നമുക്ക് ഹെൽത്തിയായ പ്ലം കേക്ക് ഉണ്ടാക്കാം.

ഈ പ്ലം കേക്ക് നമ്മൾ വളരെ പെട്ടെന്ന് ഉണ്ടാകും എന്ന് പറഞ്ഞല്ലോ.. ഇതിലേക്ക് ഫ്രൂട്ട്സും നട്സും ജ്യൂസിലോ ഒന്നും ഇട്ടുവെച്ച വെയിറ്റ് ചെയ്യുന്നില്ല..പിന്നെ വളരെ കുറച്ച് സാധനങ്ങൾ മതി. ഈ കേക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം..

ഒരു കപ്പ് മൈദ എടുക്കുക, ഇതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡറും കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു നുള്ളു ഉപ്പും ചേർത്ത് മിക്സ് ചെയ്തു വെക്കുക..

ഇനി നമുക്ക് ഇതിലേക്ക് വേണ്ട.. മുട്ട മൂന്നെണ്ണം ബീറ്റ് ചെയ്യുക, ഇതിലേക്ക് നമുക്ക് വാനില എസൻസും നാല് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കാം.ഇതിലേക്കു മേലെ മിക്സ് ചെയ്തു വെച്ച മൈദ ചേർത്തു കൊടുക്കാം..

ഇനി നമുക്ക് 10 ഈന്ത്പ്പഴം വെള്ളത്തിൽ ഒന്ന് കുതിർത്തു, കുരുകളഞ്ഞ് വേവിച്ചെടുക്കണം..
ഇതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാര കാരമൽ ചെയ്ത ചേർത്തു കൊടുക്കാം.. ഇങ്ങനെ ചെയ്താൽ കേക്കിന് നല്ല കളർ ലഭിക്കും.

ഇനി നമുക്ക് ഈ കൂട്ട് ചൂടാറിയതിനു ശേഷം നമുക്ക് മൈദയുടെ കൂട്ടിലേക്ക് ചേർത്തു കൊടുക്കാം.. പതുക്കെ മിക്സ് ചെയ്ത് എടുക്കണം. ഇതിലേക്ക് നമുക്ക് വേണമെങ്കിൽ ഒരു ടേബിൾസ്പൂൺ മിക്സഡ് ഫ്രൂട്ട് ജാം, ചേർത്തുകൊടുക്കാം. നമുക്ക് ഇതിൽ ഡ്രൈ നട്സ് ഫ്രൂട്സ് എന്തുവേണമെങ്കിലും ചെറുതായി അരിഞ്ഞു ചേർത്ത് കൊടുക്കാം കേട്ടോ..

ഇനി നമുക്ക് ഇതിനെ നമ്മുടെ സ്റ്റൗവിൽ തന്നെ വെച്ച് ബൈക്ക് ചെയ്തെടുക്കാം.. ഒരു പഴയ ഫ്രൈ പാൻ അടുപ്പത്തുവച്ച് ചൂടായാൽ നമ്മൾ ഈ കേക്കിനെ മിക്സ് പാത്രം വച്ചു കൊടുക്കുക. നല്ല മൂടിവെച്ചു കൊടുത്തു.. 35 മിനിറ്റ് വരെ കുറഞ്ഞ തീയിൽ ബേക്ക് ചെയ്തെടുക്കാം.. ഇടയിൽ നമുക്ക് കുറച്ചു നട്സ് മുകളിൽ വിതറി കൊടുക്കാം.. നമ്മുടെ ഹെൽത്ത് പ്ലംകേക്ക് ഇവിടെ റെഡിയായിട്ടുണ്ട്. വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്.. എല്ലാവരും ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്ലം കേക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.