ഫ്രൈഡ് റൈസ് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ

ബസ്മതി റൈസ്….1 കപ്പ്‌

ചിക്കൻ…200 GRAM

വൈറ്റ് പേപ്പർ…1 TBSP+1TSP

സൺഫ്ലവർ ഓയിൽ…..4 TBSP

ഉപ്പ്

വെള്ളം

വെളുത്തുള്ളി…1 TBSP

സ്പ്രിംങ്‌ ഒണിയൻ..3 തണ്ട്

ക്യാരറ്റ്…1 NOS

ബീൻസ്..5 NOS

ക്യാപ്‌സികം….1 CUP

ചില്ലി ഗാർലിക് സോസ്…..1 TSP

സോയ സോസ്…..3 TBSP

വിന്നാഗിരി….1 TSP

പഞ്ചസാര….1 TSP

ഒരു പാത്രത്തിൽ വെള്ളം വച്ച് നന്നായി തിളപ്പിക്കുക, തിളച്ച വെള്ളത്തിൽ ബസ്മതി അരി ഇടുക (അരി അരമണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കണം). പിന്നെ ആവശ്യത്തിന് ഉപ്പും ഓയിലും ഒഴിക്കുക. 80% വേവാകുമ്പോൾ അരി ഊറ്റി മാറ്റി വെക്കുക. ചോറ് തണുത്തതിന് ശേഷം ഫ്രിജിൽ സൂക്ഷിക്കുക.
മുട്ട, കുറച്ച് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം, ചിക്കി വറുത്ത് മാറ്റി വെക്കുക.

ചിക്കൻ, സോയ സോസ്, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.
ഒരു ഇരുമ്പ് ചട്ടിയിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാകുക.(നല്ല തീയിൽ വേണം വെക്കാൻ) അതിലോട്ട് ചിക്കൻ ഇട്ട് വറുക്കുക. പിന്നെ ബീൻസ്, ക്യാരറ്റ്, ക്യാപ്‌സികം, സ്പ്രിംങ്‌ ഒണിയൻ (white portion) ഇട്ട് ഒരു മിനിറ്റ് വേവിക്കുക, അതിലോട്ട് സോയ സോസ്, ചില്ലി ഗാർലിക് സോസ്, വിന്നാഗിരി, പഞ്ചസാര, ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കുക. പിന്നെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർക്കുക, വറുത്ത് വച്ച മുട്ടയും സ്പ്രിംങ്‌ ഒണിയൻ(green portion) ചേർത്ത് ഇളക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി My Tasty FOOD By Ezhupunna ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.