വീടുകളില്‍ ഉണ്ടാക്കാം വിവിധതരം ജ്യൂസുകള്‍

കൂട്ടുകാരെ നമ്മള്‍ എല്ലാവരും ജ്യൂസ് കുടിക്കാറുണ്ട് അല്ലെ …പുറത്തു പോകുമ്പോള്‍ കടകളില്‍ നിന്നും ഒരു ജ്യൂസ് വാങ്ങി കുടിക്കാത്തവര്‍ വളരെ ചുരുക്കം …ആരോഗ്യവും ഉന്മേഷവും നല്‍കുന്ന കാര്യത്തില്‍ ജ്യൂസുകള്‍ മുന്നിലാണ് …കുട്ടികള്‍ക്കൊന്നും കടകളില്‍ നിന്നും വാങ്ങുന്ന ജ്യൂസുകള്‍ കൊടുക്കുന്നത് നല്ലതല്ല നമുക്കിത് വീടുകകില്‍ തന്നെ ഉണ്ടാക്കാവുന്നതാണ് വിവിധ തരം ജ്യൂസുകള്‍ ആണ് ഇത്തവണ തട്ടുകടയില്‍
ഇത് തയ്യാറാക്കേണ്ടത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം

കുക്കുമ്പര്‍ ജിഞ്ചര്‍ ജ്യൂസ്

കുക്കുമ്പര്‍, ഇഞ്ചി എന്നിവ ചേര്‍ത്ത് ഒരു ജ്യൂസുണ്ടാക്കാം.

കുക്കുമ്പര്‍1
ഇഞ്ചി ഇടത്തരം കഷ്ണം
പഞ്ചസാര3 ടീസ്പൂണ്‍
ജീരകപ്പൊടിഅര ടീസ്പൂണ്‍
ഉപ്പ് അര ടീസ്പൂണ്‍
വെള്ളം1 കപ്പ്

തയ്യാറാക്കേണ്ട വിധം

കുക്കുമ്പര്‍ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. ഇഞ്ചിയും തൊലി കളയുക.
കുക്കുമ്പര്‍, ഇഞ്ചി, വെള്ളം എന്നിവ ചേര്‍ത്തടിച്ച് ജ്യൂസാക്കുക. വേണമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം.

ഇതിലേയ്ക്ക് ജീരകപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.
ഇതില്‍ വേണമെങ്കില്‍ ഐസ് ചേര്‍ത്ത് ഉപയോഗിയ്ക്കാം.

————————————————————–

ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗമാണ് ഈന്തപ്പഴം. മൃദുല കോമള ചര്‍മ്മത്തിന് ഈന്തപ്പഴം ഫേസ്പാക്കും ഉപയോഗിച്ചുവരുന്നുണ്ട്. ചര്‍മ്മത്തിന് വെളുത്ത നിറം നല്‍കാന്‍ ഇവയ്ക്ക് കഴിയും. ചര്‍മ്മത്തിനും മുടിക്കും ആരോഗ്യത്തിനും വേണ്ടി വീട്ടില്‍ തയ്യാറാക്കാവുന്നതാണ് ഈന്തപ്പഴ ജ്യൂസ്.

ഈന്തപ്പഴ ജ്യൂസ്

നാല് കുരു കളഞ്ഞ ഈന്തപ്പഴവും, ഒരു കപ്പ് പാലും എടുക്കുക. ഈന്തപ്പഴം ചെറുചൂടുവെള്ളത്തില്‍ ഒരുമണിക്കൂര്‍ എങ്കിലും കുതിര്‍ത്തുവെക്കണം. അത് നന്നായി അലിഞ്ഞശേഷം പാലുമായി യോജിപ്പിക്കാം. ഇതില്‍ അല്‍പം പഞ്ചസാരയും ചേര്‍ക്കാം. പോഷകം നിറഞ്ഞ ഈന്തപ്പഴ ജ്യൂസ് തയ്യാര്‍.
——————————————————————————

മിക്‌സഡ് ജ്യൂസ്

ഫാഷന്‍ ഫ്രൂട്ട്, കൈതച്ചക്ക മാങ്ങാ, ചെറുനാരങ്ങാ എന്നിവയുടെ നീര് 600 മില്ലി വീതം
വെള്ളം 6 ലിറ്റര്‍
പഞ്ചസാര അവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം

മേല്‍പറഞ്ഞ പഴങ്ങളുടെ നീരും പഞ്ചസാരയും നന്നായി യോജിപ്പിക്കുക. മധുരം പാകമാകുന്നതിന് വേണ്ട പഞ്ചസാര ചേര്‍ക്കുക. അതില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കാം.

———————————————————————————-

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ് റൂട്ട് ഒരെണ്ണം ചെറുത്
പഞ്ചസാര ഒരു ഗ്ലാസ്
ഇഞ്ചി ഒരു കഷണം
വെള്ളം രണ്ട് ഗ്ലാസ്
ചെറുനാരങ്ങ രണ്ടെണ്ണം

ബീറ്റ്‌റൂട്ട് തൊലികളഞ്ഞ് കഷണങ്ങള്‍ ആക്കുക. ഒരു പാത്രത്തില്‍ വെള്ളവും പഞ്ചസാരയും ബീറ്റ്‌റൂട്ടും ഇഞ്ചി അരിഞ്ഞതും കൂട്ടിച്ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ച് സത്ത് ഇറങ്ങിയാല്‍ ചെറുനാരങ്ങനീരും ചേര്‍ത്ത് വാങ്ങിവയ്ക്കുക. ചൂട് ആറിയതിന് ശേഷം അരിച്ച് കുപ്പിയില്‍ ആക്കിവെക്കുക. ആവശ്യാനുസരണം കുറേശ്ശെ എടുത്ത് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.

——————————————————————————–

നെല്ലിക്ക-ഇഞ്ചി ജ്യൂസ്

നെല്ലിക്ക 6
ചെറുനാരങ്ങ 2
ഇഞ്ചി ചെറിയ കഷ്ണം
ഉപ്പ് ആവശ്യത്തിന്
വെള്ളം 3 കപ്പ്

തയാറാക്കുന്ന വിധം

നെല്ലിക്കയും, ഇഞ്ചിയും ചെറുതായി അരിയുക. ഇതിലേക്ക് ഒരു നാരങ്ങയുടെ നീരും ചേര്‍ത്ത് യോജിപ്പിച്ച്, ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മിക്‌സിയില് അടിച്ചെടുക്കുക.
ജ്യൂസ് നന്നായി അരിച്ചെടുത്ത ശേഷം ഒരു നാരങ്ങയുടെ നീര് കൂടി ചേര്‍ക്കുക. ആവശ്യത്തിന് വെള്ളവും കുറച്ചു ഉപ്പും കൂടി ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം ഒരു ഗ്ലാസ്സിലേക്ക് പകര്‍ത്തി ഉപയോഗിക്കാം.

—————————————————————————————————

തക്കാളി ജ്യൂസ്

തക്കാളി ചെറുത് രണ്ടെണ്ണം
ഉപ്പ് ആവശ്യത്തിന്
കുരുമുളക് അഞ്ച് എണ്ണം
ഐസ് ക്യൂബ് ആവശ്യത്തിന്
നാരങ്ങാനീര് ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം

തക്കാളി കഷണങ്ങളാക്കി മിക്‌സിയില് അടിച്ചെടുക്കുക. ഇതിലേയ്ക്ക് കുരുമുളക്, ഐസ്‌ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്ത്ത് വീണ്ടും അടിച്ചെടുക്കുക. പതഞ്ഞുവരുമ്പോള്‍ ഗ്ലാസിലേയ്ക്ക് പകരാം.

———————————————————————————————-

കരിക്ക് ജ്യൂസ്

കരിക്ക് 1 എണ്ണം
പഞ്ചസാര 4 ടീസ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് 1/4 ടിന്‍
ഏലയ്ക്ക (പൊടിച്ചത്) 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കരിക്കിന്റെ വെള്ളവും അകക്കാമ്പും മിക്‌സിയിലിട്ട് നല്ലവണ്ണം അടിക്കുക. പതഞ്ഞുവരുമ്പോള്‍ മറ്റ് ചേരുവകള്‍ ചേര്‍ത്ത് വീണ്ടും അടിക്കുക. ഈ പാനീയം ഐസ്‌ക്യൂബിട്ട് കുടിക്കുക. വേണമെങ്കില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചും ഉപയോഗിക്കാം.

————————————————————————————————

വെള്ളരി ജ്യൂസ്

ചേരുവകള്‍
സാലഡ് വെള്ളരി 2
നാരങ്ങാനീര് ആവശ്യത്തിന്
പഞ്ചസാര ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെള്ളരിയുടെ തൊലി ചെത്തി കുരു കളഞ്ഞശേഷം ചെറിയ കഷണങ്ങളാക്കുക. ഇതില്‍ ആവശ്യത്തിന് പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ഐസ്‌ക്യൂബുകളിട്ട് തണുപ്പിച്ച ശേഷം വിളമ്പാം.

——————————————————————————————

മധുരതരം, ഈ ലസ്സി

കട്ടത്തൈര് (അധികം
പുളിക്കാത്തത്) 2 കപ്പ്
പഞ്ചസാര 4 ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത് 1 കഷണം
ചെറുനാരങ്ങാ നീര് 3 ടീസ്പൂണ്‍
റോസ് എസ്സന്‍സ് 2 തുള്ളി
വെള്ളം 1 1/4 കപ്പ്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചേരുവകള്‍ യോജിപ്പിച്ച മിക്‌സിയിലിട്ട് 5 മിനിറ്റ് അടിക്കുക. ഇത് തണുത്ത ശേഷം ഉപയോഗിക്കാം.

————————————————————————————————–

മാതളം -മുസംബി ജ്യൂസ്

മാതളനാരങ്ങ 2
മുസംബി 2
പഞ്ചസാര 2 വലിയ സ്പൂണ്‍
വെള്ളം 2 വലിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത മാതളനാരങ്ങയുടെ അല്ലികള്‍ അടര്‍ത്തിയെടുത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. മുസംബിയുടെ നീര് പിഴിഞ്ഞെടുക്കുകയോ ജ്യൂസറില്‍ അടിച്ചെടുക്കുകയോ ചെയ്യാം. വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കി സിറപ്പ് തയ്യാറാക്കി ചൂടാറാന്‍ വെയ്ക്കുക. മാതള ജ്യൂസും മുസംബി ജ്യൂസും യോജിപ്പിച്ച ശേഷം പാകത്തിന് സിറപ്പ് ചേര്‍ക്കുക. ജ്യൂസില്‍ ഐസ്‌ക്യൂബ് ചേര്‍ത്തിളക്കി ഉപയോഗിക്കാം.

വളരെ എളുപ്പത്തില്‍ ഈ ജ്യൂസുകള്‍ നമുക്ക് വീടുകളില്‍ തയ്യാറാക്കാവുന്നതാണ് …എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.