പുതുമയാർന്ന ഒരു ഇഫ്താർ വിഭവം ‘ബലൂൺ ഷവർമ’ തയ്യാറാക്കാം
ചേരുവകൾ
ചെറുചൂട് പാൽ -അര കപ്പ്
പഞ്ചസാര -രണ്ട് ടീസ്പൂൺ
യീസ്റ്റ് -അര ടീസ്പൂൺ
മൈദ -രണ്ട് കപ്പ്
ഉപ്പ്
വെള്ളം
ഓയിൽ -രണ്ട് ടീസ്പൂൺ
ചിക്കൻ -കാൽ കിലോ
വെള്ളം -ഒരു കപ്പ്
കുരുമുളകുപൊടി -അര ടീസ്പൂൺ
സവാള 1
കാബ്ബജ് -ഒരു കപ്പ്
തക്കാളി 1
പച്ചമുളക് -ഒന്ന്
മല്ലിയില -കാൽ കപ്പ്
മുളക് ചതച്ചത് -1 tsp
വെളുത്തുള്ളി സോസ് -അര കപ്പ്
മയോണൈസ് -അര കപ്പ്
തഹിനി പേസ്റ്റ്-1 ടീസ്പൂൺ
ടൊമാറ്റോ കെച്ചപ്പ്
വെളുത്ത എള്ള്
ഒരു ഗ്ലാസ്സിലേക്ക് ചെറുചൂടുള്ള പാൽ ചേർത്തു കൊടുക്കാം, അതിലേക്ക് പഞ്ചസാരയും, ഉപ്പും, യീസ്റ്റും ചേർത്ത് മിക്സ് ചെയ്ത് 10 മിനിറ്റ് മാറ്റിവയ്ക്കുക, ശേഷം ഒരു ബൗളിൽ മൈദ എടുത്ത് അതിലേക്ക് ഈ മിക്സ് ഒഴിച്ചു കൊടുക്കണം, ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നന്നായി കുഴച്ച് സോഫ്റ്റായ മാവാക്കാം, കുറച്ച് എണ്ണ കൂടി പുരട്ടി രണ്ടുമണിക്കൂർ മാറ്റിവെക്കണം. അടുത്തതായി ആവശ്യത്തിന് വെള്ളവും, ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് ചിക്കൻ നന്നായി വേവിച്ചെടുക്കുക, ശേഷം ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റാം, ഇതിലേക്ക് സവാള ക്യാബേജ്, മല്ലിയില, തക്കാളി, പച്ചമുളക്, മുളക് ചതച്ചത്, ഗാർലിക് സോസ്, മയോണൈസ്, തഹിനി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റി വയ്ക്കാം.
ഇനി കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്ത് ചെറിയ ബോളുകൾ ആക്കി മാറ്റാം, ഇതെല്ലാം വെളുത്ത എള്ളിൽ ഒന്ന് കോട്ട് ചെയ്തെടുക്കുക, ശേഷം ചെറുതായി പരത്തുക, ഇനി നാലായി മുറിക്കാം, ഓരോന്നും എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കണം , ശേഷം ഓരോന്നും സൈഡ് കട്ട് ചെയ്ത് ഫില്ലിംഗ് നിറച്ചു കൊടുക്കാം , മുകളിൽ സോസ് ചേർത്ത് സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kannur kitchen
