കൊണ്ടാട്ടംതക്കാളികറി, ഇത്‌പോലെ ഉണ്ടാക്കിയാൽ ചോറിലേക്ക് മാത്രല്ല ദോശ ഇഡലിയിലേക്കും സൂപ്പർ ആണ്..വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ..
ഒരു പാൻ ചൂടാക്കി ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ 6 കൊണ്ടാട്ടമുളക് ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം.. അതെ ഓയിലിൽ മൂന്ന് തക്കാളി, 6 ചുവന്നുള്ളി, ഒരു ചെറിയ സബോള, 5 വെളുത്തുള്ളി ഇവ എല്ലാം കൂടെ ഒന്ന് വഴറ്റി എടുക്കാം.. തക്കാളി നന്നായി ഉടഞ്ഞു വന്നാൽ അര ടേബിൾ സ്പൂൺ മുളക് പൊടിയും ആവിശ്യത്തിന് ഉപ്പും ചേർക്കാം.. മുളക് പൊടി നന്നായി മൂത്തു വന്നാൽ തീ ഓഫാക്കി ഇത് നന്നായി ചൂടറിയാൽ ആദ്യം ഫ്രൈ ചെയ്ത കൊണ്ടാട്ട മുളക്ന്റെ കൂടെ മിക്സിയിൽ ഒന്ന് ക്രഷ് ചെയ്തു എടുക്കാം..
ഇനി അതെ പാനിൽ കുറച്ചു കൂടെ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ അര ടേബിൾ സ്പൂൺ കടുക് ചേർത്ത് പൊട്ടി വന്നാൽ കുറച്ചു കറി വേപ്പിലയും കൊണ്ടാട്ട മുളക് രണ്ടെണ്ണം കൂടെ പൊട്ടിച്ചു ചേർത്ത് 30 സെക്കന്റ് ഒന്ന് വഴറ്റിയതിന് ശേഷം ക്രഷ് ചെയ്തു വെച്ച തക്കാളി ചേർത്ത് നല്ല പോലെ തിളച്ചു ഗ്രേവി ഒന്ന് വറ്റി എണ്ണ തെളിഞ്ഞു വരാൻ തുടങ്ങിയാൽ ടേസ്റ്റ് ഒന്ന് ബാലൻസ് ആവാൻ വേണ്ടി ഒരു ചെറിയ കഷ്ണം ശർക്കര ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം തീ ഓഫാക്കാം.. കൊണ്ടാട്ടം തക്കാളി കറി റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കൊണ്ടാട്ടംതക്കാളികറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.