നാടൻ കടല വരട്ടിയത് || Kadala Dry Fry ||
ഇന്ന് നമുക്ക് ഒരു കിടിലൻ കടല വരട്ടിയത് ഉണ്ടാക്കിയാലൊ 🤩
ചോറുണ്ണാൻ ഇതു മാത്രം മതി പാത്രം കാലിയാവുന്ന വഴി അറിയില്ല…😃😃
ചേരുവകൾ
കടല: 1 കപ്പ് (രാത്രി കുതിർത്തിയത്)
വെള്ളം: 1.5 കപ്പ്
വെളിച്ചെണ്ണ: 4 Tbsp
ചതച്ച മുളക് പൊടി: 2tbsp + 1/2tsp
മല്ലിപൊടി: 1.5 tbsp + 1/2 tsp
കറിവേപ്പില
അഭിരുചിക്കനുസരിച്ച് ഉപ്പ്
തേങ്ങകൊത്ത്: ഒരു മുഴുവൻ തേങ്ങയുടെ പകുതി
ആദ്യം കടല പ്രഷർകുക്ക് (4 വിസിൽ )ചെയ്യുക 1.5 cup വെള്ളത്തിൽ. ഒരു കടായി ചൂടാക്കി 3 tbsp വെളിച്ചെണ്ണ
ചേർക്കുക.ഇതിലേക്ക് 12 അരിഞ്ഞ ചെറിയ ഉള്ളി 1/2 കപ്പ് തേങ്ങ കഷ്ണങ്ങൾ ചേർത്ത് സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക.1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 2tbsp ചതച്ച മുളകും ചേർത്ത് വഴറ്റുക. ഇപ്പോൾ 1.5 tbsp മല്ലിപൊടി ചേർത്ത് നന്നായി ഇളക്കുക. വേവിച്ച കടല വെള്ളത്തോടെ ചേർത്ത് വേവിക്കുക. വെള്ളം വറ്റിയ ശേഷം അതേ പാത്രത്തിൽ കടല ഒരു വശത്തേയ്ക്ക് നീക്കി 1tsp വെളിച്ചെണ്ണ ചേർക്കുക 1/2 ടീസ്പൂൺ മുളക് പൊടിയും മല്ലിപൊടിയും ചേർത്ത് വഴറ്റി നന്നായി ഇളക്കുക.കുറച്ച് കറിവേപ്പില കൂടി ചേർത്ത് mix ചെയ്യുക.രുചിയുള്ള കടല വരട്ടിയത് തയ്യാറാണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കടല വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.