മടക്ക് എന്നും കാജ എന്നും ഒക്കെ അറിയപ്പെടുന്ന ഒരു നാടൻ സ്നാക്സ് വിഭവം, വെറും രണ്ട് ചേരുവകൾ കൊണ്ട് ഈസിയായി ഇത് തയ്യാറാക്കി എടുക്കാം…
Ingredients
മൈദ -ഒന്നര കപ്പ്
ഫുഡ് കളർ
ഉപ്പ്
വെള്ളം
പഞ്ചസാര
Preparation
മൈദയിലേക്ക് ഫുഡ് കളറും വെള്ളവും ഉപ്പും ചേർത്ത് കുഴച്ച് സോഫ്റ്റ് ആക്കി മാറ്റി വെക്കാം കുറച്ച് എണ്ണ ചേർത്താലും കുഴപ്പമില്ല, 10 മിനിറ്റ് വെച്ചതിനുശേഷം ചെറിയ ബോളുകൾ ആക്കി മാറ്റി ഓരോന്നും നല്ല നൈസ് ആയി പരത്തുക ഇനി ഒന്നിനുമുകളിൽ ഒന്നായി നിരത്തി വെക്കണം ഇതിനിടയിൽ എണ്ണയും മൈദ പൊടിയും തൂകി കൊടുക്കാൻ മറക്കരുത്, ശേഷം റോൾ ചെയ്തെടുത്ത ചെറിയ കഷണങ്ങളായി മുറിക്കാം, മുറിച്ചെടുത്ത ഓരോ കഷണങ്ങളും കൈകൊണ്ട് ഒന്ന് നീളത്തിൽ വലിച്ച് മുകളിൽ നിന്നും ഒന്ന് പ്രസ് ചെയ്ത് ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്ത് ഫ്രൈ ചെയ്യാം ഫ്രൈ ചെയ്ത സ്നാക്സുകൾ ഷുഗർ സിറപ്പിൽ കോട്ട് ചെയ്തെടുത്ത കഴിക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Baking Family