ബേക്കറി സ്റ്റൈലിൽ ചീട തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
ആദ്യം ഇതിനുള്ള മാവ് തയ്യാറാക്കാം, അതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കുക, കൂടെ ഉപ്പും, എള്ളും, അല്പം നെയ്യും ചേർക്കുക നന്നായി യോജിപ്പിച്ചതിനുശേഷം വെള്ളമൊഴിച്ചു കുഴച്ചു സോഫ്റ്റ് മാവ് ആക്കി മാറ്റാം. രണ്ട് ടേബിൾ സ്പൂൺ മൈദ കൂടി ചേർത്ത് കുഴയ്ക്കാം, ഇനി വളരെ ചെറിയ ബോളുകൾ ആക്കി മാറ്റിയെടുക്കണം ഇനി ഒരു ഫോർക്ക് എടുത്ത് ഓരോ ബോളുകളും ഫോർക്കിനു മുകളിൽ വച്ച് നീളത്തിൽ പ്രസ് ചെയ്യണം ശേഷം ഒരു സൈഡിൽ നിന്നും ഉരുട്ടി എടുക്കുക, എല്ലാം ഈ രീതിയിൽ തയ്യാറാക്കി കഴിഞ്ഞാൽ ചൂടായ എണ്ണയിലേക്ക് ചേർത്ത് നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Spot
