പഴം ഉപയോഗിച്ച് രണ്ടു ടേസ്റ്റി ഹെൽത്തി മിൽക്ക് ഷേക്ക്സ്

പഴം ഉപയോഗിച്ച് രണ്ടു ടേസ്റ്റി ഹെൽത്തി മിൽക്ക് ഷേക്ക്സ്.
റെസിപ്പി1 :

പഴം(റോബസ്റ്റ )-1

കശുവണ്ടി-10

വാൽനട്ട്-2

ഈന്തപഴം-4

ബദാം-10

തണുത്ത പാൽ -1/4 cup

പാൽ(കുറച്ചു നേരം ഫ്രീസർ ൽ വച്ചതു)-3/4 cup

കശുവണ്ടി,ഈന്തപഴം,എന്നിവ തണുത്ത പാലിൽ അര മണിക്കൂർ കുതിർത്തു വയ്ക്കുക .ബദാം കുറച്ചു വെള്ളത്തിൽ കുതിർത്ത ശേഷം തൊലി കളഞ്ഞെടുക്കുക.ഇതും പഴവും മിക്സിയുടെ ജാർ-ൽ നന്നായി അരച്ചെടുക്കുക.ഇതിലേക്ക് ഫ്രീസർ ൽ വച്ച് കട്ടിയായ പാലും ചേർത്ത് നന്നായി അടിച്ച ശേഷം സെർവ് ചെയ്യാം.(ഞാനിവിടെ കുറച്ചു ചോക്ലേറ്റ് സിറപ്പ് ഗ്ലാസ്-ൽ ഒഴിച്ച് കൊടുത്തിട്ടുണ്ട്.ഏതു ഡ്രൈ ഫ്രൂട്സ്& നട്സ് വേണമെങ്കിലും ഉപയോഗിക്കാം .ചെറുപഴം ആണെങ്കിൽ ഈ അളവിന് രണ്ടെണ്ണം എടുക്കുക.മധുരം കൂടുതൽ വേണമെങ്കിൽ തേനോ പഞ്ചസാരയോ ചേർക്കാം)

റെസിപ്പി2 :

പഴം(റോബസ്റ്റ )-1

തണുത്ത പാൽ -1/4 cup

പാൽ(കുറച്ചു നേരം ഫ്രീസർ ൽ വച്ചതു)-3/4 cup

പീനട്ട് ബട്ടർ -1 tbsp

തേൻ- മധുരത്തിന് ആവശ്യത്തിന്

പഴം,പീനട്ട് ബട്ടർ ,തേൻ ,തണുത്ത പാൽ എന്നിവ ആദ്യം നന്നായി അടിച്ചെടുക്കുക .ഇതിലേക്ക് കട്ടിയായ പാലും ചേർത്തടിച്ച ശേഷം സെർവ് ചെയ്യാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മിൽക്ക് ഷേക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.