ചിക്കൻ ദം ബിരിയാണി (5 to 1 ദം ബിരിയാണി )

Advertisement

5… 4… 3… 2… 1… എന്റെ ഒപ്പം എണ്ണിക്കോ..ബിരിയാണി ഏതും ആകട്ടെ ‘ദം ബിരിയാണി’ ആണോ? പെർഫെക്ട് ആയി റൈസ് കിട്ടാനും എന്നും ഓർത്തു വെക്കാനും പറ്റുന്ന ഒരു ഈസി റെസിപ്പി… പിന്നെ കിച്ചൻ ഒരുപാട് അലംങ്ങോലം ആകാതെ വേഗത്തിൽ എന്തൊക്കെ ചെയ്യാം

അപ്പോൾ തുടങ്ങാം…..

✔ ചെയ്‌തു വെക്കാൻ പറ്റുന്നവ തലേ ദിവസം ചെയ്യാം. ഇഞ്ചി വെളുത്തുള്ളി എന്നിവ തയ്യാറാക്കാം.
✔ പിന്നെ തയ്യാർ ആക്കാൻ വേണ്ട ചട്ടി, കുക്കർ, കുറച്ചു പ്ലേറ്റ്സ് റെഡി ആക്കാം (വറുത്തെടുക്കുന്നതു കോരി വെക്കാൻ)
✔ പിന്നെ ചെയ്യേണ്ടവ കുക്ക് ചെയ്യുന്നതിന് ഇടയിൽ സമയം ക്രമീകരിച്ചു ചെയ്യണം. വീഡിയോ കണ്ടാൽ കൂടുതൽ പിടി കിട്ടും.
✔ പെട്ടെന്ന് ആകാൻ ടൊമാറ്റോ ചെറുതാക്കി അരിയാം
✔ യൂസ് ചെയ്‌ത പ്ലേറ്റ്സ് സ്പൂൺ എന്നിവ വെക്കാൻ ഒരു പാത്രം വെക്കാം..അപ്പോൾ എല്ലാം പരന്നു കിടക്കില്ല.
✔ വെജിറ്റബ്ൾസ് വേസ്റ്റ് എല്ലാം ഒന്നിച്ചു ഒരു വലിയ പാത്രത്തിലോട്ടു തന്നെ ഇടാം.ക്ലീനിങ് ഈസി ആകും.
✔ കുട്ടികൾ ഉണ്ടോ വീട്ടിൽ..എങ്കിൽ ധാരാളം വെജിറ്റബിൾ എടുക്കാം..ബിര്യാണിക്കൂടെ അവർ അത് മടികൂടാതെ കഴിക്കും.
✔ ചിക്കൻ ചെറിയ കഷ്ണങ്ങൾ ആണ് വേവാനും മസാല പിടിക്കാനും എളുപ്പം.
✔ സവാള ‘ഫ്രൈ’ ചെയ്യാൻ നെയ്യ് or ഓയിൽ or dalda എന്നിവ നന്നായി ചൂടാവാൻ കാക്കണം
✔ മണം കിട്ടാൻ കളർ കിട്ടാൻ ഞാൻ ഒന്നും ചേർത്തിട്ടില്ല..പക്ഷെ നല്ലൊരു നാച്ചുറൽ ബിരിയാണി മണം വീടാകെ ഉണ്ടാർന്നു…കളർ പിക്ചർ കാണിക്കും.

ചേരുവകൾ

1. CHICKEN MARINATE
————————————-
തൈര് – 2 TBS
മുളകുപൊടി – 1 TSP
ഉപ്പ്

2. CHICKEN GRAVY
——————————–
ചിക്കൻ – 1 KG
സവാള – 4/5
പച്ചമുളക് – 3
ഇഞ്ചി – MEDIUM SIZE
വെളുത്തുള്ളി – 8
ഗരം മസാല
വേപ്പില
മല്ലിയില
തക്കാളി – 3
മല്ലിപ്പൊടി – 2 TBS
മുളകുപൊടി – 1 TBS
മഞ്ഞൾപൊടി – 1/2 TBS
കാശ്മീരി ചില്ലി പൌഡർ – 1 TSP
ഉപ്പ്
തൈര് – 2 TSP

3. DUM BIRYANI
………………………

ബസുമതി റൈസ് – 21/2 glass
വെജിറ്റബ്ൾസ്
ചെറുനാരങ്ങ – 1medium
മല്ലിയില
സവാള – 4
പട്ട – 3 small
ഗ്രാമ്പു – 5
തക്കോലം
ജാതിപത്രി
Cardamom- 2
കുരുമുളക് – 10
ഉണക്കമുന്തിരി
കശുവണ്ടി
നെയ്യ്
ഡാൽഡ (optional)

തുടങ്ങാം💃💪

a. ആദ്യം ചിക്കൻ തൈര് ➕ മുളക്പൊടി ➕ ഉപ്പ് ചേർത്ത് അര മണിക്കൂർ വെക്കണം.

വീഡിയോ കണ്ടാൽ കൂടുതൽ എളുപ്പം ആകും മനസിലാക്കാൻ. Link ഇതാ
https://youtu.be/tuePznONbZQ

(ഈ അര മണിക്കൂർ സമയം ചെയ്യേണ്ട ജോലികൾ 💪ബസുമതി റൈസ് കുതിർക്കുക. അര മണിക്കൂർ കുതിർത്തൽ നിർബന്ധം ആണ് എന്റെ രീതിയിൽ ചെയ്യാൻ. പിന്നെ ചിക്കനിലേക്കു വേണ്ട എല്ലാം റെഡി ആക്കാം..ഫസ്റ്റ് സവാള, ഇഞ്ചി വെള്ളുള്ളി ചതക്കണം, വേപ്പില,മല്ലിയില, അര മണിക്കൂറിൽ എടുത്തു വെക്കാവുന്ന ഇൻഗ്രീഡിഎന്റ്സ് റെഡി ആക്കണം. ബാക്കി പെന്റിങ് ഉള്ള പണികൾ സവാള വഴറ്റുന്ന ടൈം ചെയ്യാം)

b. അര മണിക്കൂർ ആയാൽ രണ്ടു ഉണ്ട് ചെയ്യാൻ അരി വാലൻ വെക്കണം.➕
പിന്നെ ചിക്കൻ പണി തുടങ്ങണം..ആദ്യം സവാള വഴറ്റി തുടങ്ങാം. പിന്നെ ഇഞ്ചി വെളുള്ളി ചതച്ചത്, പച്ചമുളക്, തക്കാളി ചേർത്ത് വഴറ്റി..പൊടികൾ ചേർത്ത് ചിക്കൻ ചേർത്ത് വേവിക്കാം.

(ചിക്കൻ വേവുന്ന ടൈം വേണം ബിരിയാണിക്കുള്ള സവാള, വെജിറ്റബിൾ ചേർക്കുന്നേൽ അത് എല്ലാം അരിയാൻ)

c. ചിക്കൻ ഇടക്ക് ഇളക്കി അടച്ചു വേവിക്കാം…🍲വെന്തു കഴിഞ്ഞും വെള്ളം ഉണ്ടേൽ തുറന്നു വെച്ച് വറ്റിക്കണംആവശ്യം ഉണ്ടെങ്കിൽ ഉപ്പ്, , garam മസാല, 2 tsp തൈര്, മല്ലിയില എന്നിവ ചേർക്കാം. ini ലാസ്റ്റ്ലെ ചിക്കനു റോൾ ഉള്ളു അതുകൊണ്ട് എടുത്തു മാറ്റിവെക്കാം.

d. ഇനി ഒരു പാനിൽ dalda➕ നെയ്യ് ചൂടാക്കി… അതിൽ സവാള fry ചെയ്യാം..അതെ ടൈം മറ്റൊരു പത്രത്തിൽ നെയ്യ് ആവശ്യത്തിന് ചേർത്ത് വെജിറ്റബ്ൾസ് ഒരു 3 mts ചൂടാക്കി എടുക്കാം. (രണ്ടും ഒന്നിച്ചു ചെയ്യുബോൾ ശ്രെദ്ധിക്കുക കരിഞ്ഞു പോവല്ലേട്ടോ) സവാള കളർ മാറി വരുബോൾ അല്പം എടുത്തു വെജിറ്റബ്ൾസ് കൂടെ വെക്കാം റൈസിൽ വേവിക്കുന്ന സമയം ചേർക്കാൻ.. ബാക്കി നല്ലപോലെ crispy ആക്കി എടുക്കാം…
(വെജിറ്റബിൾ ചൂടായാൽ ഇനി റൈസ് പണി തുടങ്ങാം..തുടങ്ങുന്ന നേരം വേറൊരു അടുപ്പ് ഉണ്ടേൽ അരിയുടെ അളവിന്റെ ഇരട്ടി വെള്ളം തിളപ്പിക്കാൻ വെക്കാം)
e. റൈസ്നു വേണ്ടി താക്കോലം , ഏലക്ക, ഗ്രാമ്പു, കുരുമുളക്, പട്ട, ജാതിപത്രി എന്നിവ 3 tsp നെയ്യിൽ ചൂടാക്കി എടുക്കണം. ഇതിൽ ഇനി വാലൻ വെച്ച റൈസ് ചേർത്ത് 2-3 mts ഇളക്കി വെള്ളം കളഞ്ഞു എടുക്കണം… അപ്പോളേക്കും വെള്ളം തിളച്ചു കാണും… വെള്ളം ചേർക്കാം.. ഉപ്പ്, ഒരു ചെറിയ നാരങ്ങ പിഴിഞ്ഞ് നന്നായി ഇളക്കി അടയ്ക്കാം.

👉 ഇനി 5 to 1 ദം ബിരിയാണി

5 – വിസിൽ ഇല്ലാതെ കുക്കർ അടച്ചു ചൂട് വെള്ളത്തിൽ കിടക്കുന്ന അരി തീ low യിൽ വെച്ച് 5 mts ആകുബോൾ തുറന്നു വെജിറ്റബ്ൾസ്, മാറ്റിവെച്ച സവാള എന്നിവ ചേർക്കാം.

4 – തുറക്കുന്ന സമയം വെള്ളം കുറെ ഉണ്ടേൽ തീ ഹൈ യിൽ 4 mts..വെള്ളം കുറവാണ് എന്നാൽ മീഡിയം തീയിൽ 4 mts വെച്ച് തീ ഓഫ്‌ ചെയ്‌തു അപ്പോൾ തന്നെ വിസിൽ വെച്ച് പതിനഞ്ചു മിനുട്സ് കഴിഞ്ഞു തുറക്കാം.

(ഇനി ദം ചെയ്യാം…അപ്പോഴാണ് 3,2,1 വരുന്നത്. Old pan ഉണ്ടെങ്കിൽ അതിനു മുകളിൽ ബിരിയാണി പാത്രം വെച്ച് ദം ചെയ്യാം..ഞാൻ ചെയ്‌തതു ഇന്റലിയം ചീന ചട്ടിലാ..ലയർ ചെയ്യാൻ തുടങ്ങുന്ന ടൈം കുറച്ചു വെള്ളം ചൂടാക്കാൻ വെക്കണം..മേലെ നിന്നും ചൂട് കൊടുക്കണം ദം ചെയ്യുബോൾ അതിനാണ് )

🍜🍜🍜ദം ലയർ – ആദ്യം നെയ്യ് പത്രത്തിൽ പുരട്ടി പിന്നെ ചിക്കൻ നിരത്തി അതിനു മേലെ റൈസ് നിരത്തി എടുക്കാം.. ഇനി സവാള ഫ്രൈ, മുന്തിരി, കശുവണ്ടി, മല്ലിയില ചേർത്ത് ഒരു tsp നെയ്യും ചേർക്കാം.. ചിക്കൻ ഇനി വേണ്ട ബാക്കി എല്ലാം ഇങ്ങന ഒരു ലയർ കൂടെ ഇടാം. പരന്ന പ്ലേറ്റ് കൊണ്ട് അടക്കാം. അലുമിനിയം പേപ്പർ വെച്ച് കവർ ചെയ്യാം..അതില്ലെങ്കിൽ മൈദ or ഗോതമ്പ് കുഴച്ചു അടക്കണം.

ഇനി 5 to 1 ലെ ബാക്കി

3. ചീന ചട്ടി ചൂടാക്കി അതിൽ ബിരിയാണി പാത്രം വെക്കണം.. മേലെ തിളച്ച വെള്ളമുള്ള പാത്രം വെക്കുക. 3 mts തീ low ആക്കി വെക്കണം

2. ഇനി 2 mts തീ മീഡിയം to ഹൈ വെക്കണം (അടി കട്ടി ഇല്ലാത്ത ബിരിയാണി പാത്രം ആണേൽ മീഡിയം മതി തീ)

1. തീ ഓഫ്‌ ചെയ്യാം.. 1 mt കഴിഞ്ഞു യൂസ് ചെയ്യാം..

ആർകെങ്കിലും useful ആകും എന്ന് കരുതട്ടെ…സെയിം രീതി പല കമ്പനിടെ അരിയിലും successful ആയിരുന്നു…. ഇഷ്ടമായി എങ്കിൽ useful ആണേൽ അഭിപ്രായം അറിയിക്കണേ… ട്രൈ ചെയ്യുന്നേ… സ്നേഹം
വീഡിയോ കണ്ടാൽ കൂടുതൽ എളുപ്പം ആകും മനസിലാക്കാൻ. Link ഇതാ