ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ വേറൊന്നും വേണ്ട ചോറുണ്ണാൻ, അത്രക്കും രുചിയാണ് ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.
റെസിപ്പി
ചേരുവകൾ
നെല്ലിക്ക – 5 എണ്ണം
ചെറിയുള്ളി – 10 എണ്ണം
വറ്റൽമുളക് – 8-10 എണ്ണം (അല്ലെങ്കിൽ കാന്താരി മുളക് ഉപയോഗിക്കാം )
കറിവേപ്പില – ഒരു തണ്ടു
ഇഞ്ചി – ചെറിയ കഷ്ണം
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
നെല്ലിക്ക, ചെറിയുള്ളി, വറ്റൽമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ നന്നായി മിക്സിയിലോ അരകല്ലിലോ ഒതുക്കി എടുക്കുക
ശേഷം, ഇതിലേക്ക് വെളിച്ചെണ്ണയും, ഉപ്പും ചേർത്ത് തിരുമ്മിയെടുക്കുക. ചൂട് ചോറിന്റെ കൂടെ നെല്ലിക്ക ചതച്ചത് ഉണ്ടെങ്കിൽ മറ്റു കറികൾ ഒന്നും തന്നെ വേണ്ട, ഇതിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ് ഇത് സാലഡ് ആയിട്ടും കഴിക്കാം മുളക് ഒഴിവാക്കിയാൽ. എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.