ചെറുപയർ കറി

Advertisement

ചെറുപയർ കറി

ചോറ് ചപ്പാത്തി ദോശ ഇഡ്ഡലി ഇവയ്ക്കൊപ്പം എല്ലാം കഴിക്കാം

ആദ്യം ചെറുപയർ കഴുകി വൃത്തിയാക്കി കുക്കറിലേക്ക് ചേർക്കാം കൂടെ ഒരു തക്കാളിയും, മഞ്ഞൾ പൊടിയും ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക ശേഷം ഒരു കൈയിൽ ഉപയോഗിച്ച് നന്നായി ഉടച്ച് മാറ്റിവയ്ക്കാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കണം കടുക് ചേർത്ത് പൊട്ടിച്ചതിനുശേഷം ചെറിയ ജീരകം ചേർക്കാം അടുത്തതായി വെളുത്തുള്ളി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ഉണക്കമുളക് കറിവേപ്പില എന്നിവയും ചേർത്ത് നന്നായി മൂപ്പിക്കുക അടുത്തതായി ഒരു സവാള പൊടിയായി അരിഞ്ഞത് ചേർക്കാം നന്നായി വഴറ്റിയതിനു ശേഷം ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കാം നന്നായി യോജിപ്പിച്ചതിനുശേഷം ചെറുപയർ ഇതിലേക്ക് ചേർത്ത് കൊടുക്കുക വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്യുക നന്നായി ലൂസ് ആകുമ്പോൾ പാത്രം മൂടിവച്ച് തിളപ്പിക്കണം നന്നായി തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യാം.

മുഴുവൻ റെസിപ്പിക്കായി ഈ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KERALA KITCHEN SHOTS