November 7, 2026

പൊറോട്ട

Advertisement

ഇതുപോലെ തയ്യാറാക്കിയാൽ മതി നല്ല സോഫ്റ്റ് ആയിട്ടുള്ള പൊറോട്ട ഈസിയായി കിട്ടും

ആദ്യം ഒരു ബൗളിലേക്ക് 150 മില്ലി വെള്ളമൊഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്യാം, ശേഷം 410 ഗ്രാം മൈദ ചേർത്ത് കൊടുത്ത് നന്നായി കുഴച്ചെടുക്കുക, നല്ല ഒട്ടുന്ന പരുവത്തിലാണ് ആക്കേണ്ടത് ശേഷം മാറ്റിവെക്കാം. 160 ഗ്രാം ബട്ടർ മെൽറ്റ് ചെയ്തു മാറ്റി വയ്ക്കുക, ശേഷം കുഴച്ചെടുത്ത മാവ് എടുത്ത് ആറ് ഭാഗങ്ങളായി മുറിക്കാം, ഓരോന്നും നന്നായി പരത്തിയതിനുശേഷം മുകളിലേക്ക് ബട്ടർ ബ്രഷ് ചെയ്തു കൊടുക്കുക,ശേഷം ഒരു സൈഡിൽ നിന്ന് റോൾ ചെയ്ത് ചുരുട്ടി എടുക്കണം അതിനുശേഷം വീണ്ടും ഓപ്പോസിറ്റ് സൈഡിലേക്ക് ചുരുട്ടി എടുക്കുക, ഇതിന് വീണ്ടും പൊടി ഇട്ടു കൊടുത്ത് പരത്തണം എല്ലാം ഈ രീതിയിൽ തയ്യാറാക്കിയതിനുശേഷം ചൂടായ തവയിലേക്ക് ഇട്ട് നന്നായി ചുട്ടെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fast & Easy Recipes