‘മൊറോക്കൻ ചിക്കൻ പാസ്റ്റില്ല’ ചിക്കൻ കൊണ്ടുണ്ടാക്കിയ സ്വാദിഷ്ടമായ ഒരു സ്നാക്ക്.
ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ
ഷീറ്റ് 500ഗ്രാം
ചിക്കൻ രണ്ടര കിലോ
സവാള ഒരു കിലോ
മഞ്ഞൾ പൊടി
ഇഞ്ചി
ഉപ്പ്
കുരുമുളകുപൊടി
കറുവപ്പട്ട പൊടി
മല്ലിയില
കപ്പലണ്ടി 400 ഗ്രാം
പഞ്ചസാര ഒരു ടേബിൾസ്പൂൺ
കറുവപ്പട്ട
melted ബട്ടർ
വെജിറ്റബിൾ ഓയിൽ
മൈദ മുട്ട മിക്സ്
പാസ്റ്ററി ഷീറ്റ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് സവാള ചേർത്ത് കൊടുത്തു കൂടെ തന്നെ ചിക്കനും വെച്ചു കൊടുക്കുക,കൂടെ മഞ്ഞൾപൊടി, ഇഞ്ചി, ഉപ്പ് ,കുരുമുളകുപൊടി, കറുവപ്പട്ട പൊടിച്ചത് എന്നിവയും കൂടെ ചേർക്കാം ,വീണ്ടും ഇതിനു മുകളിൽ സവാള ചേർത്തു കൊടുക്കാം, ഒരു നാരങ്ങാ ഇതിനു മുകളിലേക്ക് പിഴിഞ്ഞു കൊടുക്കാം, കുറച്ചു മല്ലി ഇല കൂടി വെച്ച് കുക്കർ അടച്ചു നന്നായി വേവിച്ചെടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം വീണ്ടും വേവിക്കണം. അടുത്തതായി കപ്പലണ്ടി തരിയായി പൊടിച്ചെടുക്കുക ഇതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം ഒപ്പം കറുവപ്പട്ട പൊടി കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത് വെക്കാം. നന്നായി വെന്ത ചിക്കൻ നന്നായി വെന്ത ചിക്കൻ കുക്കറിൽ നിന്നും മാറ്റാം ശേഷം കുക്കറിലെ മസാലയിലേക്ക് കറുവപ്പട്ട പൊടി ചേർത്ത് കൊടുത്ത നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കാം ,വേവിച്ചെടുത്ത ചിക്കൻ കഷണങ്ങൾ എല്ലിൽ നിന്നും മാറ്റിയതിനുശേഷം ചെറിയ കഷ്ണങ്ങളായി പൊടിച്ചെടുക്കാം ഇതിനെ വീണ്ടും ഗ്രേവി യിലേക്ക് ചേർത്തു കൊടുക്കാം,ശേഷം നല്ല ഡ്രൈ ആകുന്ന വരെ മിക്സ് ചെയ്യാം. ഒരു ബൗളിൽ എണ്ണയും, മറ്റൊരു ബൗളിൽ മുട്ടയും, മൈദയും, വെള്ളവും മിക്സ് ചെയ്തതും എടുത്ത് വയ്ക്കാം, ഇനി ഒരു പാസ്റ്ററി ഷീറ്റ് എടുത്തു ത്രികോണാകൃതിയിൽ മുറിച്ചതിനുശേഷം ഒരു ചെറിയ ബൗളിലേക്ക് ഇറക്കിവെക്കാം, ഇതിലേക്ക് ആദ്യം ചിക്കൻ മിക്സ് വെച്ച് കൊടുക്കണം, അതിനു മുകളിലായി പൊടിച്ചു വച്ചിരിക്കുന്ന കപ്പലണ്ടി ഇട്ടു കൊടുക്കാം ഇനി നന്നായി ഓയിൽ ബ്രഷ് ചെയ്തു ഷീറ്റ് മടക്കി എടുക്കാം ,സീൽ ചെയ്യാനായി മൈദ പേസ്റ്റും ഉപയോഗിക്കാം, നല്ലതുപോലെ മടക്കിയതിനുശേഷം മുകൾ വശത്തായി ചെറുതായി കട്ട് ചെയ്ത ഷീറ്റ് കഷ്ണങ്ങൾ ഇട്ടു കൊടുക്കുക
ഇനി ഇത് നല്ലതുപോലെ ബേക്ക് ചെയ്തെടുത്തു കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cuisine Marocaine