Advertisement

കണ്ണൂർ കാരുടെ വിഭവങ്ങൾ രുചിയുടെ കാര്യത്തിൽ പ്രസിദ്ധമാണ്, ഒരിക്കലും മറക്കാത്ത രുചി നാവിനു സമ്മാനിക്കുന്ന വിഭവങ്ങൾ ആണ് എല്ലാം.

തലശ്ശേരിക്കാരുടെ ഇഫ്താർ സ്പെഷ്യൽ വിഭവം ബ്രെഡ് നിറച്ചത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഇതിനായി ആദ്യം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് 2 സവാള ചെറുതായി അരിഞ്ഞത് ചേർത്തുകൊടുക്കാം. 3 പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് കൂടെ ചേർത്ത് നന്നായി വഴറ്റി എടുക്കാം, ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും മിക്സ് ചെയ്യണം, പൊടികളുടെ പച്ചമണം മാറിയതിനുശേഷം കറിവേപ്പില കൂടെ ചേർത്ത് മിക്സ് ചെയ്യാം, ശേഷം ഫ്ളൈയിം ഓഫ് ചെയ്ത് ചൂടാറാൻ ആയി മാറ്റാം.

ഇതിനായി വലിയ കട്ട് ചെയ്യാത്ത ബ്രെഡ് ആണ് വേണ്ടത് ,അതിനെ നാലായി മുറിക്കണം ശേഷം നടുഭാഗം ഒന്ന് കട്ട് ചെയ്ത് മാറ്റാം, ഇതിനുള്ളിലേക്ക് തയ്യാറാക്കി വച്ച മസാലയും ഒപ്പം ഒരു പുഴുങ്ങിയ മുട്ടയും വെച്ച് കൊടുക്കാം ഇതിനു മുകളിലേക്ക് മാറ്റിയ ഭാഗംവച്ച് പ്രസ് ചെയ്ത് അടയ്ക്കുക, എല്ലാ കഷണങ്ങളും ഇതുപോലെ സീൽ ചെയ്ത് എടുക്കണം ഇത് സീൽ ചെയ്യാനായി ഒരു ബാറ്റെർ റെഡി ആക്കണം അതിനായി ഒരു ബൗളിലേക്ക് അല്പം മൈദയും, ഉപ്പും, കുറച്ച് വെള്ളവും ചേർത്ത് മിക്സ് ചെയ്ത് ഒരു പേസ്റ്റ് ആക്കി എടുക്കുക ശേഷം
ഇതുപയോഗിച്ച് ഫിൽ ചെയ്തു വച്ചിരിക്കുന്ന ബ്രെഡ് മുകൾവശം ഒട്ടിക്കണം, ഇനി മറ്റൊരു ബൗളിൽ രണ്ട് മുട്ടയും അല്പം ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കാം. ഫില്ലിങ് വച്ചിരിക്കുന്ന ബ്രഡ് എടുത്ത് മുകൾവശം മുട്ട മിക്സിയിൽ ഒന്നു മുക്കിയെടുക്കുക, ഒരു പാനിൽ നെയ്യും അൽപം വെള്ള എള്ളും ചേർത്ത് ചൂടാക്കി ബ്രഡ് അതിലേക്ക് ചേർത്ത് നാലു വശവും നന്നായി ഫ്രൈ ചെയ്തെടുക്കണം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sabeen Sarahs