പഫ്സ് പാസ്ട്രി ഷീറ്റ്

പഫ്സ് പാസ്ട്രി തയ്യാറാക്കാൻ ഇനി ഒട്ടും ബുദ്ധിമുട്ടേണ്ട ,ഫ്രിഡ്ജ് പോലും ആവശ്യമില്ല ,

ഈ ഐഡിയ ഇതിനുമുമ്പ് അറിയാതെ പോയല്ലോ

ഇതിനായി വേണ്ട ചേരുവകൾ

വെള്ളം -100 ഗ്രാം

ഉപ്പ് -മുക്കാൽ ടീസ്പൂൺ

ബട്ടർ -50 ഗ്രാം

മൈദ -250 ഗ്രാം

vegan -125 gm

എഗ്ഗ് യോക്ക്

ഷുഗർ

ജാം

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളത്തിൽ ഉപ്പ് ചേർത്ത് മിക്സ് ചെയ്തു വെക്കാം, മറ്റൊരു ബൗളിൽ ബട്ടർ ചേർത്ത് കൊടുത്തു ഒന്ന് മിക്സ് ചെയ്യുക, ഇതിലേക്ക് മൈദ ചേർത്ത് കൊടുത്തു നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു എടുക്കാം, ഇതിലേക്ക് നേരത്തെ എടുത്തു വച്ച വെള്ളം ചേർത്ത് നല്ലതുപോലെ കുഴച്ചു സോഫ്റ്റായ മാവ് തയ്യാറാക്കാം.
ഇത് 10 മിനിറ്റ് നേരത്തേക്ക് മാറ്റി വെക്കണം, ശേഷം എടുത്തു സ്ക്വയർ ഷേപ്പിൽ പരത്തി എടുക്കാം, ഇതിനു മുകളിലേക്ക് vegan അപ്ലൈ ചെയ്തു കൊടുക്കുക,ശേഷം രണ്ടു സൈഡിൽ നിന്നും ഉള്ളിലേക്ക് മടക്കി വീണ്ടും നീളത്തിൽ പരത്താം ,വീണ്ടും അകത്തേക്ക് രണ്ടു സൈഡിൽ നിന്നും മടക്കിയതിനുശേഷം കുറച്ചു സമയം മാറ്റി വയ്ക്കണം , വീണ്ടും എടുത്ത് നീളത്തിൽ പരത്തണം, വീണ്ടും മുമ്പ് ചെയ്തതുപോലെ അകത്തേക്ക് രണ്ടു സൈഡിൽ നിന്നും മടക്കി അതിനുശേഷം 10 മിനിറ്റ് മാറ്റിവയ്ക്കാം. ശേഷം ഇത് ഒരു പോലുള്ള മൂന്ന് ഭാഗങ്ങളായി മുറിക്കാം, ഇനി ഓരോന്നും നാല് ഭാഗങ്ങളായി മുറിക്കാം, ഇതിനകത്ത് ജാം വച്ച് കൊടുത്തു, സൈഡ് ഒന്ന് കട്ട് ചെയ്തതിനുശേഷം ത്രികോണാകൃതിയിൽ മടക്കണം , മുകളിലേക്ക് മുട്ടയുടെ മഞ്ഞ ബ്രഷ് ചെയ്ത് കൊടുക്കണം, ഇനി ബേക്ക് ചെയ്തെടുത്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinastar Channel