വളരെ ടേസ്റ്റി ആയ ഒരു എഗ്ഗ് മോളി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. പാൻ സ്റ്റൗ വെച്ച് 1 tbsp വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് 3 വെളുത്തുള്ളി കുറച്ച് ഇഞ്ചി ചേർത്ത് കൊടുക്കുക. കനം കുറച്ച് അരിഞ്ഞ് വെച്ച 1 സവോള ചേർത്ത് കൊടുക്കാം.
2 പച്ച മുളക് , കുറച്ച് കറവേപ്പില എന്നിവ ചേർത്ത് നന്നായിട്ട് വഴറ്റി എടുക്കുക. വഴറ്റി എടുക്കുമ്പോൾ നല്ലൊരു മണം വരുമ്പോൾ അതിലേക്ക് 1/4 tsp മഞ്ഞൾ പൊടി , 1/2 tsp മല്ലി പൊടി , 1 tbsp കുരുമുളക് പൊടിച്ചത് ഇത്രെയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. അടുത്തതായി തേങ്ങ പാൽ ആണ് ചേർക്കേണ്ടത്. ആദ്യം 1 കപ്പ് രണ്ടാം പാൽ ആണ് ചേർക്കേണ്ടത്. ഉപ്പും ചേർക്കണം. 1 തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. തക്കാളി ഒരുപാട് വെന്തു പോകാൻ പാടില്ല. പുഴുങ്ങി വെച്ച 3 മുട്ട കൂടി ചേർക്കുക. അതിനു ശേഷം തേങ്ങയുടെ ഒന്നാം പാൽ 1.25 കപ്പ് കൂടി ചേർത്ത് കൊടുക്കുക. ഒന്നാം പാൽ തിള വരുന്നതിനു മുന്നേ സ്റ്റൗ ഓഫ് ചെയ്യണം. ചൂടോടെ അപ്പത്തിൻ്റെ കൂടെയും , ഇടിയപതിൻ്റെ കൂടെ കഴിക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് മോളി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.