പാലക്കാടൻ മുസ്ലിം കല്യാണ വീടുകളിൽ കിട്ടുന്ന ഒരു പ്രത്യേക രുചി ഉള്ള കറി ആണ് കായചാർ.ഇത് നെയ്‌ച്ചോർ പൊറോട്ട, ബിരിയാണി തുടങ്ങി പഴങ്കഞ്ഞി ടെ കൂടെ വരെ ചേർത്ത് കഴിക്കാം.പച്ചക്കറികൾ കഴിക്കാത്ത കുട്ടികളെ ഇങ്ങനെ കറി വെച്ച് കൊടുത്താൽ ഉറപ്പായും കഴിച്ചു പോകും.
ചേരുവകൾ
മട്ടൻ ലങ്‌സ് -1
മട്ടൻ കൊഴുപ്പ് -100ഗ്രാം
മട്ടൺ കരൾ -100 ഗ്രാം
പച്ചക്കറികൾ
വഴുതിന -2
വാഴക്ക -1
ഉരുളകിഴങ്ങ് -1വലുത്
തക്കാളി -1
സവാള -1 വലുത്
മുരിങ്ങ -2
കുമ്പളം -200ഗ്രാം
മല്ലിയില -ഒരു കൈ പിടി
പുതീന -ഒരു കൈ പിടി
മാങ്ങാ -1
കറിവേപ്പില
മറ്റു ചേരുവകൾ
പുളി -നാരങ്ങ അളവിൽ
ഉലുവ, കടുക്, ജീരകം -1 സ്പൂൺ വീതം
പട്ട, ഗ്രാമ്പു, ഏലക്ക -2 വീതം
മഞ്ഞൾ പൊടി-1 സ്പൂൺ
ഉപ്പ് -2 സ്പൂൺ
കടല പരിപ്പ്,തുവര പരിപ്പ് -4 സ്പൂൺ വീതം ഗരം മസാല -1സ്പൂൺ
മുളക് പൊടി -1 1/2 സ്പൂൺ
മല്ലി പൊടി -2സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ
തേങ്ങ -1കപ്പ്
തയ്യാറാക്കുന്ന വിധം
1)മട്ടൻ ലങ്‌സ്, മട്ടൻ കൊഴുപ്പ്, മട്ടൺ കരൾ എന്നിവ കഴുകി വൃത്തി ആക്കി കുക്കറിൽ വേവിക്കുക 2 വിസിൽ വരുന്ന വരെ ഇതിന്റെ കൂടെ തന്നെ മഞ്ഞൾ പൊടി-1 സ്പൂൺ, ഉപ്പ് -1/2 സ്പൂൺ, കടല പരിപ്പ് -4 സ്പൂൺ, തുവര പരിപ്പ് -4 സ്പൂൺ, കറിവേപ്പില, തക്കാളി -1, ഗരം മസാല -1/2സ്പൂൺ കൂടി ചേർക്കണം
2)ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച് കടുക്, ഉലുവ, പട്ട, ഗ്രാമ്പു, ഏലക്ക, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ ചേർത്ത് വഴറ്റുക, ഇതിലൊട്ട് സവാള ചേർത്ത് 1 മിനിറ്റ് വഴറ്റുക
3)മാങ്ങാ ഒഴികെ ബാക്കി എല്ലാ പച്ചക്കറികളും ചേർത്ത് 4 മിനിറ്റ് വേവിക്കുക, ശേഷം പുളി വെള്ളം -1 ഗ്ലാസ്, തേങ്ങ അരച്ചത് -1 കപ്പ്, മസാല പൊടികൾ, വേവിച്ച മട്ടൻ കൂടി ചേർത്ത് 10 മിനിറ്റ് നേരത്തേക്ക് വേവിക്കുക
അടിപൊളി രുചിയിൽ പാലക്കാടൻ kayachar റെഡി. ഇത് നിങ്ങൾക് നെയ്‌ച്ചോർ, ബിരിയാണി, ഇഡ്ഡലി, ചപ്പാത്തി, ചോറിന്റെ കൂടെ ഒക്കെ ചേർത്ത് കഴിക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കായചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nuba’ s share ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.