ഇന്ന് നമുക്ക് ഇറച്ചി മസാലകള്‍ വീട്ടില്‍ തന്നെ ഫ്രഷ് ആയിട്ട് പൊടിച്ചു എടുക്കുന്നത് എങ്ങിനെയെന്ന് നോക്കാം …സാധാരണ നമ്മള്‍ മസാല പൊടികള്‍ കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക അതാകട്ടെ എത്ര ഇട്ടാലും കറിയ്ക്ക് ഒരു ടേസ്റ്റ് കിട്ടാറില്ല എന്ന് മിക്കവാറും പരാതി പറയാറുണ്ട് ..നമുക്ക് ഇനി ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാം .. ചിക്കന്‍ ,ബീഫ് , മട്ടന്‍ , മസാല പൊടിക്ക് ആവശ്യമായ അളവുകള്‍ പ്രത്യേകം പറഞ്ഞു തരാം
ചിക്കന്‍ മസാല
ഏലക്കായ – പത്തെണ്ണം ,തക്കോലം – ഒരെണ്ണം ,കരയാംബൂ അഞ്ചെണ്ണം ,കറുവാപട്ട – ഒരിഞ്ചു കഷണം ,പെരുംജീരകം മുക്കാല്‍ ടേബിള്‍ സ്പൂണ്‍ ,കുരുമുളക് അരടിസ്പൂണ്‍ ,മല്ലി രണ്ടു ടിസ്പൂണ്‍ ,ജാതി പത്രി ഒരു കഷണം ( ഒരു കായുടെ പത്രിയുടെ പകുതി ) ഇതെല്ലാം കൂടിനായി ഒന്ന് ചൂടാക്കി പൊടിച്ചു എടുക്കാം … മസാലകള്‍ എപ്പോഴും ആവശ്യമുള്ളപ്പോള്‍ മാത്രം പൊടിച്ചു എടുക്കുന്നതാണ് നല്ലത് അപ്പോള്‍ അതിന്‍റെ മണം ഒന്നും നഷ്ട്ടപ്പെടാതെ നല്ല ഫ്രഷ് ആയി നമുക്ക് കിട്ടും ..ഈ പറഞ്ഞിരിക്കുന്ന മസാല അളവ് ഒരു കിലോ ചിക്കന്‍ കറിയ്ക്ക് ആണ് ( ചിക്കന്‍ കൂടുതല്‍ എടുക്കുമ്പോള്‍ അതനുസരിച്ച് മസാലയ്ക്ക് എടുക്കുന്ന സാധനങ്ങളുടെ അളവ് കൂട്ടുക )
ഇനി ബീഫ് മസാല
ഏലക്കായ – അഞ്ചെണ്ണം ,പെരുംജീരകം – ഒന്നര ടേബിള്‍സ്പൂണ്‍ ,കുരുമുളക് – മുക്കാല്‍ ടേബിള്‍സ്പൂണ്‍, മല്ലി – രണ്ടര ടേബിള്‍സ്പൂണ്‍ , കറുവാപട്ട – ഒരിഞ്ചു കഷണം ,തക്കോലം – ഒരെണ്ണം ,കരയാംബൂ – ഏഴെണ്ണം , ബീഫ് കറി വയ്ക്കുമ്പോള്‍ ഇതെല്ലാം കൂടി ചൂടാക്കി നന്നായി പൊടിച്ചു എടുക്കാം …ഈ പറഞ്ഞിരിക്കുന്ന മസാല അളവ് ഒരു കിലോ ബീഫിനു കറിയ്ക്ക് ആണ് ( ബീഫ് കൂടുതല്‍ എ ടുക്കുമ്പോള്‍ അതനുസരിച്ച് മസാലയ്ക്ക് എടുക്കുന്ന സാധനങ്ങളുടെ അളവ് കൂട്ടുക ) ഈ മസാല പോര്‍ക്ക് ഉണ്ടാക്കുമ്പോഴും നമുക്ക് ചേര്‍ക്കാം
ഇനി മട്ടന്‍ മസാല
കുരുമുളക് – ഒന്നര ടേബിള്‍സ്പൂണ്‍ , പെരുംജീരകം – ഒരു ടേബിള്‍സ്പൂണ്‍ , ഏലക്കായ – അഞ്ചെണ്ണം , കരയാംബൂ – ഏഴെണ്ണം , മല്ലി – രണ്ടര ടേബിള്‍സ്പൂണ്‍ , തക്കോലം – ഒരെണ്ണം ,കറുവാപട്ട – ഒരിഞ്ചു കഷണം …ഇതെല്ലാം കൂടി ചൂടാക്കി നന്നായി പൊടിച്ചു എടുത്തു ഒരു കിലോ മട്ടന്‍ കറിയില്‍ ചേര്‍ക്കാം … ( മട്ടന്‍ കൂടുതല്‍ എടുക്കുമ്പോള്‍ അതനുസരിച്ച് മസാലയ്ക്ക് എടുക്കുന്ന സാധനങ്ങളുടെ അളവ് കൂട്ടുക )
ഈ മസാല ചേര്‍ത്ത് കറി വയ്ക്കുമ്പോള്‍ മല്ലിപൊടി നമുക്ക് വീണ്ടും ചേര്‍ക്കേണ്ട ആവശ്യമില്ല അത് പ്രത്യേകം ഓര്മ്മിക്കുക …ഇനി മുതല്‍ ഇറച്ചി കറികള്‍ ഉണ്ടാക്കുമ്പോള്‍ മസാല ഫ്രഷ് ആയി പൊടിച്ചു ചേര്‍ത്ത് നോക്കൂ കറിയ്ക്ക് എല്ലാം ഒരു പ്രത്യേക സ്വാദ് ഉണ്ടാവുന്നത് കാണാം …ഈ പറഞ്ഞിരിക്കുന്ന മസാല കൂട്ടുകള്‍ പ്രത്യേകം പ്രത്യേകം ആയി കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടും അത് വാങ്ങി വയ്ക്കുക ആവശ്യത്തിനു ഈ പറഞ്ഞിരിക്കുന്ന അളവില്‍ എടുത്തു കറികളില്‍ പൊടിച്ചു ചേര്‍ക്കുക…
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക
