നോമ്പ് തുറയ്ക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു പലഹാരമാണ് സമോസ.കടയിൽ നിന്ന് വാങ്ങുന്ന സമോസ ഷീറ്റ് കൊണ്ട് ആണ് മിക്കവാറും ചെയ്യാറ്.എന്നാൽ വീട്ടിൽ തന്നെ വളരെ ഈസി ആയി ഇത് ഉണ്ടാക്കാനായി പറ്റും.എങ്ങനെ ഉണ്ടാക്കുന്നതെന്ന് കാണുവാനായി താഴെ നൽകിയ വീഡിയോ കാണുക . മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.
ആവശ്യമുള്ള സാധനങ്ങൾ:
സമോസ ഷീറ്റ് :
മൈദാ – 1 കപ്പ്
ഗോതമ്പു പൊടി – 1 കപ്പ്
പഞ്ചസാര – 1 ടീസ്പൂൺ
ഉപ്പു – 1 ടീസ്പൂൺ
എണ്ണ – 2 ടേബിൾസ്പൂൺ
കുഴക്കാൻ ആവശ്യത്തിന് വെള്ളം – 100 ml
ഫില്ലിംഗ്:
ഉരുളക്കിഴങ്ങു – 3 ചെറുത് പുഴുങ്ങിയത്
സവാള – 1
ഇഞ്ചി വെളുത്തുള്ളി – പൊടിയായി അരിഞ്ഞത്
പച്ചമുളക് – എരിവ് അനുസരിച്ചു
ഗ്രീൻ പീസ് – കുതിർത്തു പുഴുങ്ങിയത്
മഞ്ഞൾ പൊടി – 1/ 2 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപൊടി – 3/ 4 ടീസ്പൂൺ
ഗരം മസാല – 1/ 2 ടീസ്പൂൺ
ഉപ്പു
എണ്ണ
ഉണ്ടാക്കുന്ന രീതി :
ഷീറ്റ് ഇന്‍ വേണ്ട പൊടികൾ എല്ലാം മിക്സ് ചെയ്തു എണ്ണ ചൂടാക്കി ഒഴിച്ച് വെള്ളവും കൂടി ചേർത്ത് കുഴക്കുക.ഒരു നനഞ്ഞ തുണി കൊണ്ട് മൂടി 30 മിനിറ്റ് മാറ്റി വെക്കുക.
ഇനി മസാല തയ്യാറാക്കാം :
എണ്ണയിൽ ഉള്ളി, പച്ചമുളക് ഇഞ്ചി വഴറ്റി.. പൊടിയും ചേർത്ത് പച്ച മണം മാറ്റുക.ഇതിലേക്ക് ഗ്രീൻ പീസ് കൂടി ചേർത്ത് ഇളക്കുക. വേവിച്ച കിഴങ്ങു കൂടി ചേർത്ത് ഇളക്കുക.
30 മിനിറ്റ് കഴിഞ്ഞാൽ മാവു പരത്തി ഒരു rectangle ആക്കുക . ഇത് കത്തി വെച്ച് ഒന്ന് ഷേപ്പ് ആക്കുക.അതിനു ശേഷം സമോസ ആകൃതിയിൽ ചെയ്തെടുത്തു എണ്ണയിൽ വറുത്തു കോരുക.
കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Bincy’s Kitchen