വെള്ളരിക്ക ഉപയോഗിച്ച് ചോറിന് കഴിക്കാൻ മാത്രമല്ല ചപ്പാത്തിക്കും നല്ല കറി ഉണ്ടാക്കാം എങ്ങനെയാണ് നോക്കാം
Ingredients
വെള്ളരിക്ക/ വെള്ളരിക്ക – 500 ഗ്രാം
പച്ചമുളക് – 3-4
തക്കാളി – പകുതി
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ + 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ
ഉപ്പ്
തേങ്ങ ചിരകിയത് – 1/2 കപ്പ്
വെള്ളം
കടുക് – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടീസ്പൂൺ
കറിവേപ്പില
Preparation
ആദ്യം വെള്ളരിക്ക കുരു ഒക്കെ കളഞ്ഞ് തൊലിയോട് കൂടി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക കഴുകിയതിനുശേഷം കുക്കറിലേക്ക് ചേർക്കാം കൂടെ പച്ചമുളക് തക്കാളി മല്ലിപ്പൊടി മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പ് കുറച്ചു വെള്ളം എന്നിവ ചേർത്ത് ഒരു വിസിൽ വേവിക്കുക വെന്തതിനുശേഷം ഒരു മൺചട്ടിയിലേക്ക് മാറ്റാം നാളികേരവും മുളകുപൊടിയും ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക ഇതിനെ കറിയിലേക്ക് ചേർക്കാം ആവശ്യത്തിനു വെള്ളം കൂടി ചേർക്കാം നല്ലപോലെ തിളപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കടുകിട്ടു പൊട്ടിയതിനു ശേഷം കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും ചേർക്കാം ഇത് എണ്ണയിൽ നന്നായി വറുത്ത് കറിയിലേക്ക് ചേർത്തു കൊടുക്കാം കൂടെ കറിവേപ്പിലയും ചേർക്കാം.
വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World