മൈദയും ചീസും ചേർത്ത് തയ്യാറാക്കിയ ഫ്ലാറ്റ് ബ്രെഡ് റെസിപ്പി.
ഇത് തയ്യാറാക്കാനായി ഒരു മിക്സിങ് ബൗളിലേക്ക് 200 മില്ലി ചെറുചൂടുവെള്ളം ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്തതിന് ശേഷം മൈദപ്പൊടി രണ്ടുതവണയായി ചേർത്തു കൊടുത്തു മിക്സ് ചെയ്യണം കൈകൊണ്ട് കുഴച്ച് നല്ല സോഫ്റ്റ് മാവാക്കണം, ശേഷം 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കാം. ശേഷം എടുത്ത് വീണ്ടും കുഴച്ചതിനു ശേഷം നാലായി ഭാഗിക്കാം, ഓരോന്നും എടുത്ത് നല്ല നൈസായി പരത്തി എടുക്കണം, ഇതിനു മുകളിലേക്ക് മെൽറ്റ് ചെയ്ത ബട്ടർ തേച്ചു കൊടുക്കണം, ശേഷം ഗ്രേറ്റ് ചെയ്ത ചീസ് ഇട്ടു കൊടുക്കാം ഇനി ഒരു സൈഡിൽ നിന്നും റോൾ ചെയ്തു മടക്കണം ശേഷം,റൗണ്ടിൽ ആക്കി വീണ്ടും പരത്തണം, ഇനി പാനിൽ ബട്ടർ ചേർത്ത് നന്നായി ചുട്ടെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fast & Easy Recipes