മംഗോ ,ചീസ് കേക്ക്

Advertisement

മുട്ട ചേർക്കാതെ, ബേക്ക് ചെയ്യാതെ തയ്യാറാക്കിയ മാംഗോ ചീസ് കേക്ക്.

ഇതിനായി വേണ്ട ചേരുവകൾ

ബിസ്ക്കറ്റ് 12

ബട്ടർ -കാൽക്കപ്പ്

ഫില്ലിംഗ് തയ്യാറാക്കാനായി

ക്രീം ചീസ് -200 ഗ്രാം

കണ്ടൻസ്ഡ് മിൽക്ക് 100 മില്ലി

വിപ്പിംഗ് ക്രീം -200 മില്ലി

ജലാറ്റിൻ -ഒരു ടേബിൾസ്പൂൺ

ചൂട് വെള്ളം -രണ്ട് ടേബിൾസ്പൂൺ

മാംഗോ പ്യൂരി -മുക്കാൽ കപ്പ്

മംഗോ ജ്യൂസ്

ആദ്യം തന്നെ കേക്ക് മോൾഡിൽ ഓയിൽ ബ്രഷ് ചെയ്തു മാറ്റിവയ്ക്കുക, ഇനി ബിസ്ക്കറ്റ് ബേസ് തയ്യാറാക്കാം അതിനായി ഈസി ഡൈജസ്റ്റീവ് ആയിട്ടുള്ള ബിസ്ക്കറ്റ് എടുക്കണം,ഇത് നന്നായി പൊടിച്ചെടുത്തതിനുശേഷം മെൽട്ട് ചെയ്തിട്ടുള്ള ബട്ടർ ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യുക, ശേഷം കേക്ക് മോൾഡിലേക്ക് ചേർത്തു കൊടുത്തു ഒരു സ്പൂൺ വച്ച് ടൈറ്റ് ആയി സെറ്റ് ചെയ്യണം, ശേഷം നന്നായി റാപ് ചെയ്ത് ഫ്രിഡ്ജിൽ ഒരു മണിക്കൂർ സൂക്ഷിക്കുക. അടുത്തതായി ക്രീം ഫില്ലിംഗ് തയ്യാറാക്കാം, അതിനായി ചൂട് വെള്ളത്തിലേക്ക് ജലാറ്റിൻ ചേർത്ത് മിക്സ് ചെയ്ത് മാറ്റുക, ഒരു ബൗളിലേക്ക് ക്രീം ചീസ് ചേർത്ത് കൊടുക്കുക, ഇതിലേക്ക് മിൽക്ക്മെയ്ഡ് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ശേഷം സോക് ചെയ്ത ജലറ്റിൻ ഇതിലേക്ക് ചേർത്ത് കൊടുക്കാം,
ഇതിലേക്ക് വിപ്പിംഗ് ക്രീം കൂടെ ചേർത്ത് മിക്സ് ചെയ്യണം, നന്നായി മിക്സ് ചെയ്തതിനുശേഷം കേക്ക് മോൾഡിൽ ബിസ്ക്കറ്റിന് മുകളിലേക്ക് ഒഴിച്ചുകൊടുക്കുക, നന്നായി ടൈപ്പ് ചെയ്ത് വീണ്ടും റഫ്രിജറേറ്ററിൽ സൂക്ഷിക്കാം, ഇനി മാംഗോ glaze തയ്യാറാക്കാം, അതിനായി ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ ചൂടുവെള്ളം ചേർക്കണം ശേഷം ജലാറ്റിൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് മുക്കാൽ ഗ്ലാസ് മാംഗോ ജ്യൂസ് ചേർത്തു കൊടുക്കാം നന്നായി മിക്സ് ചെയ്തതിനുശേഷം കേക്കിന് മുകളിലേക്ക് ഒഴിച്ചുകൊടുക്കണം, നന്നായി കവർ ചെയ്ത് വീണ്ടും ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കണം,രണ്ട് മണിക്കൂറിന് ശേഷം പുറത്തെടുത്ത് ഡെക്കറേറ്റ് ചെയ്ത് മുറിച്ചു ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക COOK WITH D