Advertisement

മുട്ട ചേർക്കാതെ തയ്യാറാക്കിയ സോഫ്റ്റിയും, ടേസ്റ്റിയും , സ്പോഞ്ചിയുമായ ഡോണട്ട്.

ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ

ബ്രെഡ് ഫ്ലോർ -300 ഗ്രാം

പാൽ -205 ഗ്രാം

പഞ്ചസാര -38 ഗ്രാം

ഇൻസ്റ്റൻഡ് യീസ്റ്റ് – 3 ഗ്രാം

ഉപ്പ് -മൂന്ന് ഗ്രാം

unsalted ബട്ടർ -28 ഗ്രാം

പഞ്ചസാര

തയ്യാറാക്കുന്ന വിധം

പാൽ ഒരു ബൗളിൽ ചേർത്ത് കൊടുത്ത് , അതിലേക്ക്, പഞ്ചസാരയും, യീസ്റ്റും ചേർത്ത് മിക്സ് ചെയ്യുക, ഇതിലേക്ക്, ബ്രഡ് flour ചേർത്ത് നന്നായി കുഴച്ച് എടുക്കണം, ഇത് 20 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റിവെക്കാം. ശേഷം, എടുത്ത് ബട്ടർ കൂടി ചേർത്ത് വീണ്ടും നന്നായി കുഴച്ചെടുക്കാം ,ഒട്ടി പിടിക്കാതെ കിട്ടുന്നതുവരെ നന്നായി അടിച്ചു കുഴയ്ക്കണം , വീണ്ടും ഒരു മണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം.ഇനി ഇതെടുത്ത് 12 ഭാഗങ്ങളായി മുറിക്കാം, ഓരോന്നും,റൗണ്ട് ഷേപ്പ് ആക്കി മാറ്റാം, ഇത് ഡോണട്ട് പോലെ നടുവിൽ ഹോൾ ഇട്ട് ഷേപ്പ് ചെയ്യുക. ഇത് നന്നായി റാപ്പ് ചെയ്തു 40 മിനിറ്റ് കൂടി മാറ്റി വയ്ക്കണം, ഇനി ഓരോന്നും എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക, ചൂടോടെ തന്നെ പഞ്ചസാരയിൽ കോട്ട് ചെയ്തെടുത്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Qiong Cooking