November 7, 2026

വെജിറ്റബിൾ സ്പ്രിങ് റോൾ

Advertisement

മാവ് കലക്കി ഒഴിച്ച് തയ്യാറാക്കിയ മൈദ ഷീറ്റും, വെജിറ്റബിൾ സ്പ്രിങ് റോളും.

ചേരുവകൾ

ഷീറ്റ് തയ്യാറാക്കാനായി

മൈദ -ഒരു കപ്പ്

കോൺഫ്ലോർ -ഒരു കപ്പ്

ഉപ്പ് -കാൽ ടീസ്പൂൺ

വെള്ളം

ഫില്ലിംഗ് തയ്യാറാക്കാൻ

ക്യാബേജ് ഒരു കപ്പ്

ക്യാപ്സിക്കം കാൽകപ്പ്

ബീൻസ് കാൽ കപ്പ്

ക്യാരറ്റ് അര കപ്പ്

സവാള – അരക്കപ്പ്

ഇഞ്ചി -ഒരു ടേബിൾ സ്പൂൺ

വെളുത്തുള്ളി -ഒരു ടേബിൾസ്പൂൺ

കുരുമുളകുപൊടി

സോയാസോസ്

വിനാഗിരി

മൈദ

എണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം ഷീറ്റ് തയ്യാറാക്കാം, അതിനായി തന്നിരിക്കുന്ന ചേരുവകളെല്ലാം ഒരു ബൗളിലേക്ക് നന്നായി മിക്സ് ചെയ്യുക ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് നല്ല ലൂസായ ഒരു ബാറ്റെർ തയാറാക്കി എടുക്കണം .

ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയതിനു ശേഷം ഈ ബാറ്റർ ഒഴിച്ചുകൊടുക്കുക, ഒന്ന് ചുറ്റിചു എടുത്തതിനുശേഷം ബാക്കിയുള്ള ബാറ്റർ പാത്രത്തിലേക്ക് തന്നെ ഒഴിക്കാം .പാനിൽ നിന്നും വിട്ടു വരുമ്പോൾ ഓയിൽ സ്പ്രെഡ് ചെയ്ത് പ്ലേറ്റിലേക്ക് മാറ്റാം. ബാറ്റർ മുഴുവനും ഇതുപോലെ ഷീറ്റ് തയ്യാറാക്കി എടുക്കാം.

ഇനി ഫില്ലിംഗ് റെഡിയാക്കാം, അതിനായി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക അതിലേക്ക് ആദ്യം ഇഞ്ചി പിന്നീട് വെളുത്തുള്ളി, പച്ചമുളക്, സവാള എന്നിവ ചേർത്ത് കൊടുക്കണം ഓരോന്നും ചേർക്കുമ്പോൾ വഴറ്റിയെടുക്കണം ,ശേഷം അരിഞ്ഞു വച്ചിരിക്കുന്ന വെജിറ്റബിൾസ് എല്ലാം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം ശേഷം കുരുമുളകും വിനെഗറും സോയാസോസും കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കുക.

സ്പ്രിംഗ് റോൾ തയ്യാറാക്കാൻ ഒരു ഷീറ്റ് എടുത്ത് പ്ലേറ്റിനു മുകളിൽ വയ്ക്കാം ഇതിലേക്ക് വെജിറ്റബിൾ ഫില്ലിംഗ് വച്ചുകൊടുത്തു റോൾ ചെയ്തെടുക്കണം പകുതി റോൾ ആകുമ്പോൾ രണ്ടു സൈഡിൽ നിന്നും മടക്കി അതിനുശേഷം വീണ്ടും റോൾ ചെയ്യാം, മൈദ പേസ്റ്റ് ഉപയോഗിച്ച് സീൽ ചെയ്യാം, എല്ലാ റോളുകളും തയ്യാറാക്കിയതിനുശേഷം ചൂടായ എണ്ണയിലിട്ട് വറുത്തു കോരാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna