അതീവ രുചിയുള്ള സ്ട്രോബെറി ഷോർട് കേക്ക് തയ്യാറാക്കാം.
ഇതിനായി വേണ്ട ചേരുവകൾ
കേക്ക് തയ്യാറാക്കാൻ
മുട്ട-രണ്ട്
പഞ്ചസാര -60 ഗ്രാം
മൈദ-60 ഗ്രാം
ബട്ടർ -15 ഗ്രാം
ഷുഗർ സിറപ്പ് തയ്യാറാക്കാൻ
പഞ്ചസാര -20 ഗ്രാം
ചൂടുവെള്ളം -40 മില്ലി
yogurt ക്രീം തയ്യാറാക്കാൻ
വിപ്പിംഗ് ക്രീം -200 മില്ലി
തൈര് -100 ഗ്രാം
പഞ്ചസാര -30 ഗ്രാം
സ്ട്രോബറി പൗഡർ- 6 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം സ്പോഞ്ച് കേക്ക് തയ്യാറാക്കാം, അതിനായി മുട്ടയും ,പഞ്ചസാരയും ഒരു ബൗളിലേക്ക് ഇട്ട് നന്നായി ബീറ്റ് ചെയ്യണം ശേഷം , മറ്റൊരു ബൗളിൽ തിളച്ച വെള്ളമെടുത്ത് മുട്ട മിക്സ് അതിനു മുകളിൽ വച്ച് ഒന്നുകൂടി നന്നായി ബീറ്റ് ചെയ്യാം, ഇതിലേക്ക് മൈദ ചേർത്ത് കൊടുക്കണം, ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കാം, മെൽറ്റ് ചെയ്ത ബട്ടർ കൂടെ ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്യാം, ഈ ബാറ്റർ കേക്ക് ടിന്നിലേക്ക് ഒഴിച്ച് നന്നായി ടാപ് ചെയ്തതിനു ശേഷം bake ചെയ്തെടുക്കണം.
അടുത്തതായി ഷുഗർ സിറപ്പ് തയ്യാറാക്കാം, അതിനായി ഒരു ബൗളിലേക്ക് പഞ്ചസാരയും ചൂട് വെള്ളവും ഒഴിച്ചു കൊടുത്ത മെൽറ്റ് ചെയ്തെടുക്കാം ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. തയ്യാറാക്കിവെച്ചിരിക്കുന്ന കേക്ക് എടുത്തു മൂന്നു ലെയർ ആയി കട്ട് ചെയ്യണം, ഇനി മറ്റൊരു ബൗളിലേക്ക് വിപ്പിംഗ് ക്രീം ഒഴിച്ച് അതിലേക്ക് പഞ്ചസാരയും തൈരും ചേർത്ത് കൊടുക്കാം ഈ ബൗൾ ഐസ്ക്യൂബ് നു മുകളിൽ വച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കണം.
ഇനി കേക്ക് സെറ്റ് ചെയ്തെടുക്കാം, ആദ്യ ലയർ വെച്ച് കൊടുത്തതിനു ശേഷം അതിനു മുകളിൽ ഷുഗർ സിറപ്പ് ഒഴിച്ചു കൊടുക്കുക, അടുത്തതായി വിപ്പിംഗ് ക്രീം തേച്ചുകൊടുക്കാം, അതിനുമുകളിൽ റൗണ്ടിൽ അരിഞ്ഞെടുത്ത സ്ട്രോബറി വെച്ചു കൊടുക്കണം, വീണ്ടും വിപ്പിംഗ് ക്രീം തേച്ചുകൊടുക്കാം ഇനി സെക്കൻഡ് ലയർ കേക്ക് വെച്ച് കൊടുക്കണം അതും ഇതുപോലെ തന്നെ ചെയ്തെടുക്കുക.
അവസാന ലേയറിനെ മുകളിൽ വിപ്പിംഗ് ക്രീം അപ്ലൈ ചെയ്തു കവർ ചെയ്ത് എടുക്കണം, ഇനി കുറച്ചു വിപ്പിംഗ് ക്രീമും സ്ട്രോബറി പൗഡറും മിക്സ് ചെയ്ത് ഒരു പൈപ്പിംഗ് ബാഗിൽ നിറയ്ക്കുക, സെറ്റ് ചെയ്തു വെച്ചിരിക്കുന്ന കേക്കിനെ സൈഡ് ഒന്ന് കട്ട് ചെയ്തതിനുശേഷം നാലായി മുറിക്കണം ,മുകളിലായി സ്ട്രോബറി വെച്ചു കൊടുക്കുക ഇനി പൈപ്പിംഗ് ബാഗിലെ വിപ്പിംഗ് ക്രീം ഉപയോഗിച്ച് ഒന്ന് അലങ്കരിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക HidaMari Cooking